സാനി യാസ് എന്ന ചെറുപ്പക്കാരൻ സോഷ്യൽ മീഡിയയിൽ ഏറെ പോപ്പുലർ ആണ്. പോസ്റ്റർ ഡിസൈനിങ്ങിലൂടെ ഒരുപാട് പേരുടെ ശ്രദ്ധ പിടിച്ചു പറ്റിയ പ്രതിഭയാണ് സാനി യാസ്. മമ്മൂട്ടി, മോഹൻലാൽ, ദുൽഖർ സൽമാൻ എന്നിവരുടെ പല കഥാപാത്രങ്ങളുടെ രൂപത്തിൽ ഉള്ള പോസ്റ്ററുകൾ അതിഗംഭീരമായി ഡിസൈൻ ചെയ്തിട്ടുള്ള വ്യക്തിയാണ് സാനി യാസ്. ചരിത്ര കഥാപാത്രങ്ങൾ ആയി ഈ നടൻമാർ അഭിനയിച്ചാൽ എങ്ങനെ ആയിരിക്കും അവരുടെ ലുക്ക് എന്നത് ഗംഭീരമായാണ് സാനി യാസ് ഡിസൈൻ ചെയ്തിട്ടുള്ളത്. സോഷ്യൽ മീഡിയ മുഴുവൻ വൈറൽ ആയ പോസ്റ്ററുകൾ ആണ് അദ്ദേഹം ഉണ്ടാക്കിയിട്ടുള്ളത്. ഇപ്പോഴിതാ സാനി യാസ് മമ്മൂട്ടിയെ കുറിച്ച് എഴുതിയ ഒരു ഫേസ്ബുക് പോസ്റ് വൈറൽ ആവുകയാണ്.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, “എന്നെ പോലുള്ള തുടക്കാക്കാരോട് എനിക്ക് പറയാനുള്ളത് ഇത്രമാത്രമാണ് നിങ്ങൾ സ്വപ്നം കാണുക കാരണം നമ്മുടെ സ്വപ്നത്തിന്റെ മറുവശത്തു നിന്ന് നമ്മളെ കാത്തു മമ്മൂട്ടി എന്ന മൂന്നക്ഷരം അവിടെ തന്നെയുണ്ട്. സ്ഥലം: അബുദാബി ആർമി ക്ലബ്, വേദി: ‘അമ്മ’ ഒന്നാണ് നമ്മൾ ബാക്‌സ്റ്റേജ്. തിരശീലയിൽ ഭ്രമിപ്പിച്ച താരങ്ങളെല്ലാം കണ്ണിനു മുന്നിലൂടെ പാഞ്ഞു കൊണ്ടിരിക്കുന്നു എങ്ങോട്ട് തിരിഞ്ഞാലും സിനിമാ നടന്മാരും നടിമാരും മാത്രം. അതിനിടയിൽ ഒരു മൂലയിൽ രണ്ട് ആജീവനാന്ത മമ്മൂക്ക ഫാൻസ് മിഥുൻ ചേട്ടന്റെ സഹധർമിണി ലക്ഷ്മി ചേച്ചി, പിന്നെ ഞ്യാൻ. ഞങ്ങളുടെ കണ്ണും മനസ്സും മുഴുവൻ മമ്മൂക്കയുടെ എൻട്രയിലേക്കാണ്. ജയറാമേട്ടൻ, വന്നു മഞ്ജു ചേച്ചി വന്നു, ആസിഫലി, നിവിൻ പോളി, ചാക്കോച്ചൻ, തുടങ്ങി സാക്ഷാൽ ലാലേട്ടൻ വരെ എത്തി. കാത്തിരിപ്പിനിടയിലേക്ക് അടുത്ത ആരാധികയുടെ ആഗമനം, അനു സിതാര. അങ്ങനെ ആ മൂലയിൽ എണ്ണത്തിൽ ഞങ്ങൾ മൂന്നുപേരാണ്. പിറകിലെ മൂന്നു ടെന്റിന്റെ ഇടയിലൂടെ പരിവാരങ്ങളുടെ അകമ്പടിയോടെ ഞങ്ങളുടെ ആരാധനാപുരുഷന്റെ മിന്നലാട്ടം ഞങ്ങളെ മൂന്നു പേരെയും ഒരുപോലെ ഇരിപ്പിടങ്ങളിൽ നിന്നെഴുന്നേല്പിച്ചു. മമ്മൂക്ക ടെന്റിൽ കയറി കുറച്ച കഴിഞ്ഞപ്പോൾ ലക്ഷ്മി ചേച്ചി ഫോട്ടോ എടുക്കാനും സംസാരിക്കാനുമുള്ള ആഗ്രഹം മെസ്സേജിലൂടെ മമ്മൂക്കയെ അറിയിച്ചു. മമ്മൂക്ക സമ്മതം മൂളിയ മാത്രയിൽ കൂട്ടത്തിൽ നിന്നും ചാടിയെഴുന്നേറ്റു പോകാൻ പുറപ്പെട്ട പുള്ളിക്കാരിയുടെ കാലിലേക്ക് ഒറ്റവീഴ്ച (കാര്യം കാണാൻ ആരുടെയോ കാലുപിടിക്കണമെന്ന് പറഞ്ഞപോലെ ) എന്നേം കൂടെ കൊണ്ടോവോ എന്ന്.. മമ്മൂക്കയുടെ സമ്മതം കിട്ടിയതറിഞ്ഞ ഉടനെ മിഥുൻ ചേട്ടന്റെ ഫാമിലിയുടെ കൂടെ കുമ്മനമടിച്ചു ടെന്റിനകത്തേക്ക് ഞാനുമെത്തി. മമ്മൂക്കയെ കൂടാതെ ഇന്നസെന്റ് ചേട്ടൻ, സിദ്ദിഖ് ഇക്ക, ദുൽകർ എന്നിവരാണ് അകത്തുള്ള മറ്റുള്ളവർ സൗഹൃദ സംഭാഷണത്തിന് ശേഷം മിഥുൻ ചേട്ടൻ എന്നെ പരിചയപ്പെടുത്തി “ഇക്ക ഇതെന്റെ സുഹൃത് സനി..” . പറഞ്ഞു തീരും മുൻപേ ഇക്ക കൂൾ ആണെന്ന് മനസ്സിലാക്കിയ ഞാൻ പിന്നെ അങ്ങോട്ട് കേറി പറഞ്ഞു ഇക്ക ഞാൻ സനി, ഞാനാണ് ഇക്കയുടെ പിണറായി വിജയൻ, ഫിഡൽ കാസ്ട്രോ, കുഞ്ഞാലി മരക്കാർ ഗെറ്റപ്പുകളൊക്കെ ചെയ്തിരിക്കുന്നത്. ഉടനെ ഘനഗംഭീരമായ ശബ്ദത്തിൽ കിട്ടി മറുപടി ” ഓ നീയാണോ അതൊക്കെ എനിക്ക് ചെയ്ത് അയച്ചു തരാറുള്ളത്..? നീയാണോ നയൻതാരയുടെ ഇന്ദിരാഗാന്ധി വേർഷൻ ഉണ്ടാക്കിയത്…?, ഇത് കേട്ടതേ എനിക്ക് ഓർമ്മയൊള്ളു ടെന്റ് പൊളിച്ചു ആകാശത്തെത്തി ഞാൻ. “ഇക്ക അതൊക്കെ കാണാറുണ്ടോ.. ?” എന്ന കൗതുകം നിറഞ്ഞ ചോദ്യത്തിന് ഉടനെ എത്തി മറുപടി “കാണാൻ വേണ്ടിയല്ലേ അയക്കുന്നെ പിന്നെ കാണാതിരിക്കുമോ” എന്ന്. ഇനി മെസ്സേജ് അയക്കുമ്പോ പേരെഴുതി അയക്കു ഞാൻ സേവ് ചെയ്യാമെന്നും കൂടെ പറഞ്ഞു. ഫോട്ടോയും എടുത്ത് ആ ടെന്റ് വിടുമ്പോൾ അത്രയും കാലം ഞാൻ പിന്തുടർന്ന സ്വപ്നങ്ങളിലെ ഏറ്റവും വലിയ സ്വപ്നം അവിടെ സാക്ഷാത്കരിക്കപ്പെടുകയായിരുന്നു… അന്ന് ഞാൻ എന്റെ പേരെഴുതി അയച്ച മെസ്സേജ് മുതൽ ഇന്നലെ രാത്രി എനിക്ക് കിട്ടിയ മെസ്സേജ് വരെ ഞാൻ ചോദിച്ച, സംവദിച്ച, ചോദ്യങ്ങൾക്കോ അഭിപ്രായങ്ങൾക്കോ ഇതുവരെ നിരാശനാകേണ്ടി വന്നിട്ടില്ല.
അദ്ദേഹത്തെ അറിയാത്തവർക്ക് മരീചിക പോലെ മാത്രം കേട്ട് പഴക്കമുള്ള അദ്ദേഹത്തിലെ നല്ല മനുഷ്യന്റെ ആഴത്തെ തിരിച്ചറിയാനും, ചുറ്റുപാടിനെ കുറിച്ചും സമൂഹത്തെ കുറിച്ചും അദ്ദേഹത്തിന്റെ കാഴ്ചപ്പാടിന്റെ തീവ്രതയെ ഉൾകൊള്ളാനും, വലിപ്പ ചെറുപ്പമില്ലാതെ സ്നേഹത്തോടെ പെരുമാറുന്ന നല്ല മനസ്സിനെ കാണാനും മനസ്സിലാക്കാനുമൊക്കെ എനിക്ക് ഇന്ന് ഭാഗ്യം ലഭിച്ചിരിക്കുന്നു. പണ്ടാരോ പറഞ്ഞപോലെ “മമ്മൂക്ക തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിൽ നീ രക്ഷപെട്ടു…”. എന്നെ പോലുള്ള തുടക്കാക്കാരോട് എനിക്ക് പറയാനുള്ളത് ഇത്രമാത്രമാണ് നിങ്ങൾ സ്വപ്നം കാണുക കാരണം നമ്മുടെ സ്വപ്നത്തിന്റെ മറുവശത്തു നിന്ന് നമ്മളെ കാത്തു മമ്മൂട്ടി എന്ന മൂന്നക്ഷരം അവിടെ തന്നെയുണ്ട്..”
മലയാളത്തിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിലൊന്നായ ഉദയനാണു താരം വീണ്ടുമെത്തുന്നു. ചിത്രത്തിന്റെ സംവിധായകനായ റോഷൻ ആൻഡ്രൂസ് ആണ് ഈ വാർത്ത പുറത്ത് വിട്ടത്.…
മലയാള സാഹിത്യത്തിൻറെ പെരുന്തച്ചനായ എം ടി വാസുദേവൻ നായർ അന്തരിച്ചു. കോഴിക്കോട്ടെ ആശുപത്രിയിൽ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ…
മലയാളത്തിന്റെ മഹാനായ സാഹിത്യകാരൻ എം ടി വാസുദേവൻ നായർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു മലയാളത്തിന്റെ മഹാനടന്മാരായ മോഹൻലാലും മമ്മൂട്ടിയും. എം ടി…
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
This website uses cookies.