മലയാളത്തിലും ഹിന്ദിയിലും ചിത്രങ്ങൾ സംവിധാനം ചെയ്ത് ഏറെ പ്രശസ്തനായ മലയാളി സംവിധായകനാണ് സംഗീത് ശിവൻ. പ്രശസ്ത ക്യാമറാമാനും സംവിധായകനായ സന്തോഷ് ശിവന്റെ സഹോദരൻ കൂടിയായ സംഗീത് ശിവൻ ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ മലയാള സിനിമാ പ്രേമികൾക്ക് മുന്നിലെത്തിച്ചിട്ടുള്ള സംവിധായകനാണ്. യോദ്ധ, ഗാന്ധർവം എന്നീ സൂപ്പർ ഹിറ്റുകളും നിർണ്ണയം എന്ന ഹിറ്റുമാണ് സംഗീത് ശിവൻ എന്ന സംവിധായകന് ഏറെ ആരാധകരെ നേടിക്കൊടുത്ത ചിത്രങ്ങൾ. വ്യൂഹം, ഡാഡി, ജോണി, സ്നേഹപൂർവ്വം അന്ന എന്നീ മലയാള ചിത്രങ്ങളും ഒരുക്കിയിട്ടുള്ള അദ്ദേഹം ഹിന്ദിയിൽ ഒരുക്കിയ ചിത്രങ്ങളാണ് സോർ, ചുരാ ലിയാ ഹൈ തുംനെ, ക്യാ കൂൾ ഹൈ ഹം, അപ്ന സപ്ന മണി മണി, ഏക്, ക്ലിക്ക്, യംല പഗ് ലാ ദീവാനാ 2 എന്നിവ.
ഇപ്പോഴിതാ താൻ ഒരു ബോളിവുഡ് സൂപ്പർ താരത്തോട് കഥ പറയാൻ പോയപ്പോൾ ഉണ്ടായ അനുഭവം വെളിപ്പെടുത്തുകയാണ് സംഗീത് ശിവൻ. ബോളിവുഡ് താരമായ സണ്ണി ഡിയോളിനോടാണ് സംഗീത് ശിവൻ കഥ പറയാൻ പോയത്. മൂന്ന് മാസം എടുത്ത് മുംബൈ, ഖൻഡാലാ, ഹൈദരാബാദ് എന്നിവിടങ്ങളിൽ ആയാണ് താൻ കഥ പറഞ്ഞു തീർത്തത് എന്നും അദ്ദേഹം പറയുന്നു. അവർ ഒരുപാട് സമയം എടുത്തു, ജീവിതത്തിലെ മറ്റെല്ലാ കാര്യങ്ങൾക്കും സമയം കണ്ടെത്തിക്കഴിഞ്ഞു ബാക്കി സമയത്താണ് ഈ കഥ കേൾക്കാൻ ഇരിക്കുന്നതെന്നും സംഗീത് ശിവൻ സൂചിപ്പിക്കുന്നു. അതുപോലെ തിരക്കഥ തിരുത്തിക്കുന്ന ബോളിവുഡ് താരങ്ങളുടെ രീതി നേരിൽ കണ്ടത് കൊണ്ടു തന്നെ, താൻ മുഴുവൻ തിരക്കഥയും ആദ്യം നൽകി, എന്തെങ്കിലും തിരുത്തുണ്ടെങ്കിൽ ഷൂട്ടിനു മുൻപേ പറയണം എന്ന് സണ്ണി ഡിയോളിനോട് പറഞ്ഞെന്നും വെളിപ്പെടുത്തി. താരങ്ങളെ കേന്ദ്രീകരിച്ചു മുന്നോട്ട് പോകുന്ന ഇൻഡസ്ട്രി ആണ് ബോളിവുഡ് എന്നും നമ്മുടെ താരങ്ങൾ സംവിധായകർക്ക് നൽകുന്ന ബഹുമാനം അവിടെ പ്രതീക്ഷിക്കാനാവില്ല എന്നും സംഗീത് ശിവൻ കൂട്ടിച്ചേർത്തു.
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
71 മത് ദേശീയ പുരസ്കാരങ്ങളിൽ മികച്ച തെലുങ്ക് ചിത്രത്തിനുള്ള അവാർഡ് സ്വന്തമാക്കിയത് നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യ നായകനായ ഭഗവന്ത്…
71 മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മിസിസ് ചാറ്റർജി Vs നോർവേ എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് റാണി…
This website uses cookies.