[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

അസുരനിലെ വേഷം വേണ്ടെന്ന് വെച്ചതിനെ കുറിച്ച് സായ് പല്ലവി

വളരെ ചുരുങ്ങിയ കാലങ്ങൾകൊണ്ട് സൗത്ത് ഇന്ത്യൻ സിനിമ ലോകത്ത് ഏറെ ശ്രദ്ധ നേടിയ യുവനടിയാണ് സായ് പല്ലവി. നിവിൻ പോളി ചിത്രമായ പ്രേമത്തിലൂടെയാണ് താരം സിനിമ മേഖലയിലേക്ക് കടന്നുവരുന്നത്. മലർ എന്ന കഥാപാത്രമായി മികച്ച പ്രകടനം കാഴ്ചവെച്ച സായ് പല്ലവിയ്ക്ക് ഒരുപാട് അവസരങ്ങൾ പിന്നീട് തമിഴ്, തെലുഗ് ഭാഷകളിൽ നിന്ന് വരുകയായിരുന്നു. നെറ്റ്ഫ്ലിക്‌സിൽ പുറത്തിറങ്ങിയ ആന്തോളജി ചിത്രമായ പാവ കഥയ്കളിലാണ് സായ് പല്ലവി അവസാനമായി അഭിനയിച്ചത്. വെട്രിമാരൻ സംവിധാനം ചെയ്ത ഊർ ഇരവ് എന്ന ചിത്രത്തിലാണ് കേന്ദ്ര കഥാപാത്രമായി സായ് പല്ലവി വേഷമിട്ടത്. ഊര്‍ ഇരവില്‍ അഭിനയിക്കാന്‍ തീരുമാനിച്ചതിനെ കുറിച്ചും വെട്രിമാരന്റെ തന്നെ അസുരനിലെ കഥാപാത്രം വേണ്ടെന്ന് വെച്ചതിനെ കുറിച്ചും സായ് പല്ലവി ഒരു അഭിമുഖത്തിൽ തുറന്ന് പറഞ്ഞിരിക്കുകയാണ്.

ചില സംവിധായകര്‍ക്കൊപ്പം കൂടുതല്‍ മികച്ച കഥാപാത്രങ്ങള്‍ ചെയ്യണമെന്ന് തോന്നുമെന്നും അതുകൊണ്ടാണ് അസുരനിലെ കഥാപാത്രം വേണ്ടെന്ന് വെച്ചതെന്ന് സായ് പല്ലവി വ്യക്തമാക്കി. അസുരനിലെ ഒരു റോളിന് വേണ്ടി വെട്രിമാരന്‍ സമീപിച്ചപ്പോൾ വേണ്ടന്ന് വെക്കാനുള്ള കാരണം താരം വളരെ രസകരമായാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ചില സംവിധായകരോടൊപ്പം വർക്ക് ചെയ്യുമ്പോൾ മികച്ച റോളുകൾ ചെയ്യണമെന്നും അവർ നിങ്ങൾക്ക് നല്ല കഥാപാത്രങ്ങൾ തരണമെന്നും ആഗ്രഹിച്ചു പോകുമെന്ന് സായ് പല്ലവി വ്യക്തമാക്കി. വെട്രിമാരൻ എന്ന സംവിധായകന്റെയൊപ്പം കുറച്ചും കൂടി നല്ല കഥാപാത്രം ചെയ്യാനുള്ള കൊതി ഉണ്ടായിരുന്നു എന്ന് താരം സൂചിപ്പിക്കുകയുണ്ടായി. പാവ കഥയ്കളിലെ കഥാപാത്രത്തിനായി വെട്രിമാരൻ വീണ്ടും വരുകയും സ്ക്രിപ്റ്റ് വായിച്ചതിന് ശേഷം ചെയ്യണമെന്ന് തോന്നിയെന്നും സായ് പല്ലവി പറയുകയുണ്ടായി. സെറ്റില്‍ വെച്ചാണ് എത്ര വെല്ലുവിളി നിറഞ്ഞ കഥാപാത്രത്തെയാണ് അവതരിപ്പിക്കേണ്ടതെന്ന് തനിക്ക് മനസിലായതെന്ന് സായ് കൂട്ടിച്ചേർത്തു.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 day ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 day ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.