മലയാള സിനിമയിൽ ചുരുങ്ങിയ കാലങ്ങൾകൊണ്ട് ഏറെ ശ്രദ്ധ നേടിയ താരമാണ് സംയുക്ത മേനോൻ. പോപ്പ്കോൺ എന്ന ചിത്രത്തിലൂടെയാണ് സംയുക്ത മലയാള സിനിമയിലേക്ക് കടന്നുവരുന്നത്. ടോവിനോ ചിത്രങ്ങളായ തീവണ്ടി, കൽക്കി, എടക്കാട് ബറ്റാലിയൻ തുടങ്ങിയ ചിത്രങ്ങളിൽ മികച്ച പ്രകടനം താരം കാഴ്ച്ചവെച്ചിരുന്നു. ആസിഫ് അലി ചിത്രമായ അണ്ടർ വേൽഡിലാണ് താരം അവസമായി അഭിനയിച്ചിരിക്കുന്നത്. സംയുക്തയുടെ പുതിയ മേക്കോവറാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുന്നത്. വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന എരിഡ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലാണ് സംയുക്ത വളരെ വ്യത്യസ്തമായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ത്രില്ലർ ജോണറിൽ അണിയിച്ചൊരുക്കുന്ന എരിഡ എന്ന ചിത്രത്തിൽ സംയുക്ത മേനോനാണ് നായിക വേഷം കൈകാര്യം ചെയ്യുന്നത്. എരിഡ എന്ന ഗ്രീക്ക് പദമാണ് ചിത്രത്തിന് ടൈറ്റിലായി നൽകിയിരിക്കുന്നത്. യവന മിത്തോളജിയുടെ പശ്ചാത്തലത്തിൽ സമകാലിക സംഭവങ്ങളെ മുൻനിർത്തിയാണ് ചിത്രം ഒരുക്കുന്നത്. നാസ്സർ,കിഷോർ, ധർമ്മജൻ ബോൾഗാട്ടി, ഹരീഷ് പേരടി, ഹരീഷ് രാജ് തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. എസ്. ലോകനാഥനാണ് എരിഡ എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. വൈ. വി രാജേഷാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. അഭിജിത്താണ് ചിത്രത്തിന്റെ സംഗീത സംവിധാനം ഒരുക്കുന്നത്. എഡിറ്റിംഗ് വർക്കുകൾ കൈകാര്യം ചെയ്തിരിക്കുന്നത് സുരേഷ് അരസാണ്. അരോമ സിനിമാസ്,ഗുഡ് കമ്പനി എന്നിവയുടെ ബാനറിൽ അജി മേടയിൽ,അരോമ ബാബു എന്നിവർ ചേർന്നാണ് എരിഡ എന്ന ചിത്രം നിർമ്മിക്കുന്നത്. സംയുക്തയുടെ കരിയറിലെ തന്നെ ഏറ്റവും പ്രതീക്ഷ അർപ്പിക്കുന്ന ചിത്രം കൂടിയാണ് എരിഡ. വെള്ളം എന്ന ജയസൂര്യ ചിത്രമാണ് താരത്തിന്റെ അണിയറയിൽ ഒരുങ്ങുന്ന മറ്റൊരു ചിത്രം.
മലയാള സിനിമയിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളായ ദൃശ്യം, ദൃശ്യം 2 എന്നിവയുടെ മൂന്നാം ഭാഗമായ ദൃശ്യം 3 ചെയ്യാനുള്ള പ്ലാനിലാണ് തങ്ങൾ…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ എന്ന ചിത്രം നൂറു കോടി ക്ലബിൽ ഇടം പിടിക്കുന്ന ഒൻപതാമത്തെ മലയാള ചിത്രമായി മാറി…
ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ ഹിറ്റായി മാറി അല്ലു അർജുന്റെ പുഷ്പ 2 . റിലീസ്…
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ " നാഗബന്ധം" പ്രീ ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായകൻ…
2025 തുടക്കം ഗംഭീരമാക്കാൻ ഒരുക്കത്തിലാണ് മലയാളത്തിന്റെ ജനപ്രിയ താരംആസിഫ് അലി. ‘കിഷ്കിന്ധാ കാണ്ഡം’ത്തിന്റെ ബ്ലോക്ക് ബസ്റ്റർ വിജയത്തിന് ശേഷം ആസിഫ്…
ഷാഹിദ് കപൂറിനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ബോളീവുഡ് ചിത്രം 'ദേവ'യുടെ പ്രൊമോ ടീസർ പുറത്തിറങ്ങി. പ്രമുഖ സംഗീത…
This website uses cookies.