മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സംവൃത സുനിൽ. നാടൻ വേഷങ്ങൾ പൊതുവെ വളരെ തന്മയത്വത്തോടെ അവതരിപ്പിക്കാനുള്ള കഴിവ് തന്നെയാണ് സംവൃത സുനിലിനെ മലയാളത്തിൽ ഇത്ര പ്രിയങ്കരിയാക്കി മാറ്റിയത്. അഭിനയത്തിൽ എന്ന പോലെ തന്നെ ജീവിതത്തിലുമുള്ള സംവൃതയുടെ പെരുമാറ്റം ശ്രദ്ധേയമാക്കി മാറ്റി. ലാൽ ജോസ് സംവിധാനം ചെയ്ത ചിത്രം രസികനിലൂടെയാണ് സംവൃത ആദ്യമായി മലയാള സിനിമയിലേക്ക് നായികയായി എത്തുന്നത്. ചിത്രം വിജയമായില്ലെങ്കിലും ചിത്രത്തിലെ പാർവ്വതി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് ചന്ദ്രോത്സവം നേരറിയാൻ സി. ബി. ഐ തുടങ്ങിയ ചിത്രങ്ങളിലൂടെ വീണ്ടുമെത്തിയെങ്കിലും ലാൽ ജോസ് ചിത്രം അച്ഛൻ ഉറങ്ങാത്ത വീടിലൂടെ വീണ്ടും പ്രകടനത്താൽ സംവൃത ശ്രദ്ധേയമായി. അതിനു ശേഷം മമ്മൂട്ടി, സുരേഷ് ഗോപി, പൃഥ്വിരാജ് തുടങ്ങി മുൻ നിര നായകന്മാരുടെ ചിത്രങ്ങളിൽ എല്ലാം ചുരുങ്ങിയ കാലം കൊണ്ട് തന്നെ സംവൃത അഭിനയിച്ചു.
പിന്നീട് 2012 ൽ വിവാഹത്തിന് ശേഷം സിനിമ ഉപേക്ഷിച്ച സംവൃത സുനിലിനെ പ്രേക്ഷകർ പിന്നീട് ചെറിയ ചില ഫോട്ടോകളിലൂടെ മാത്രമാണ് കണ്ടത്. എങ്കിലും സംവൃതയുടെ തിരിച്ചു വരവിനായുള്ള കാത്തിരിപ്പിലായിരുന്നു പ്രേക്ഷകർ ഏവരും. എന്തായാലും പ്രേക്ഷകരുടെ ആഗ്രഹം സാധിക്കുകയാണ് എന്ന് പറയാം. സംവൃതയെ വെള്ളിത്തിരയിൽ എത്തിച്ച സംവിധായകൻ ലാൽ ജോസ് തന്നെയാണ് മലയാളത്തിലേക്ക് സംവൃതയെ തിരികെ എത്തിക്കുന്നത്. പുതിയ ചിത്രത്തിലേക്ക് നായികയെയും നായകനെയും കണ്ടെത്താൻ ലാൽ ജോസ് നടത്തുന്ന പുതിയായ റിയാലിറ്റി ഷോ ഉടൻ ആരംഭിക്കുവാൻ ഇരിക്കുകയാണ്. പരിപാടിയുടെ അവതാരികയായിട്ടായിരിക്കും സംവൃത എത്തുന്നത്. അവതാരികയായി എത്തുന്നതിലൂടെ വീണ്ടുമൊരു തിരിച്ചു വരവിനു തുടക്കമിടുകയാണ് സംവൃത എന്നും വാർത്തകൾ വരുന്നുണ്ട്. മികച്ച വേഷം ലഭിച്ചാൽ സംവൃത മലയാളത്തിലേക്ക് തിരിച്ചു വരാൻ സാധ്യതയുണ്ട് എന്ന അഭ്യൂഹങ്ങളും അതിനിടെ പടരുന്നു. എന്തായാലും ആരാധകർ കാത്തിരുന്ന ആ തിരിച്ചു വരവ് ഈ വർഷം തന്നെ കാണാൻ സാധിക്കും എന്ന് കരുതാം.
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.