മലയാളി പ്രേക്ഷകർ ഏറെ സ്നേഹിക്കുന്ന നടി ആണ് സംവൃത സുനിൽ. മലയാളത്തിൽ ഒട്ടേറെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ ഈ നടി തന്റെ അഭിനയ മികവ് കൊണ്ടും സൗന്ദര്യം കൊണ്ടും മലയാള പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ കലാകാരി ആണ്. വിവാഹത്തിന് ശേഷം അഭിനയ രംഗത്ത് നിന്ന് വിട്ടു നിന്ന സംവൃത ഇപ്പോൾ വീണ്ടും മലയാള സിനിമയിൽ സജീവമാവുകയാണ്. ബിജു മേനോനെ നായകനാക്കി സജീവ് പാഴൂരിന്റെ രചനയിൽ ജി പ്രജിത് സംവിധാനം ചെയ്ത സത്യം പറഞ്ഞാൽ വിശ്വസിക്കുവോ എന്ന ചിത്രത്തിൽ നായികാ വേഷം ചെയ്തു കൊണ്ടാണ് സംവൃത മടങ്ങി വന്നിരിക്കുന്നത്. ഗംഭീര പ്രേക്ഷക പ്രശംസ നേടുന്ന ഈ ചിത്രത്തിലെ പ്രകടനത്തിന് സംവൃതയും കയ്യടി നേടുന്നുണ്ട്. ഇപ്പോഴിതാ മലയാള സിനിമയെ കുറിച്ച് ഒരു അഭിമുഖത്തിൽ സംസാരിക്കവെ മലയാളത്തിന്റെ നടനവിസ്മയമായ മോഹൻലാലിനെ കുറിച്ചും വാചാലയാവുകയാണ് സംവൃത സുനിൽ.
മോഹൻലാലിന്റെ ഈ വർഷത്തെ ഇതുവരെയുള്ള ഏക റിലീസ് ലൂസിഫർ ആണ്. പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ഈ ചിത്രം മലയാളത്തിലെ ആദ്യ ഇരുനൂറ് കോടി ചിത്രമായി മാറിയതിനൊപ്പം മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ബിസിനസ്സ് നടത്തിയ ചിത്രവുമായി മാറിയിരുന്നു. ലൂസിഫർ കണ്ട സംവൃത പറയുന്നത് ലുക്ക് കൊണ്ട് ആണെങ്കിലും പെർഫോമൻസ് കൊണ്ടാണെങ്കിലും ലാലേട്ടൻ തന്നെ അക്ഷരാർഥത്തിൽ ഞെട്ടിച്ച ചിത്രമാണ് ലൂസിഫർ എന്നാണ്. ഈ അടുത്ത കാലത്തു ഇത്ര കിടിലൻ ലുക്കിൽ ലാലേട്ടനെ കണ്ടിട്ടില്ല എന്ന് സംവൃത പറയുന്നു. അതുപോലെ പ്രകടനം എടുത്തു നോക്കിയാലും ലൂസിഫർ അടുത്ത കാലത്തു കണ്ട മോഹൻലാൽ ചിത്രങ്ങളിൽ ഏറ്റവും മുകളിൽ തന്നെ നിൽക്കും എന്നും സംവൃത പറയുന്നു.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്‌ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര് 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
This website uses cookies.