റിലീസിന് മൂന്ന് ദിവസം ബാക്കി നിൽക്കെ ക്രിക്കറ്റ് ആവേശവുമായി ‘സച്ചിന്റെ പുതിയ ടീസര്‍ എത്തി. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ സച്ചിൻ എന്ന ചിത്രം ഈ വരുന്ന ജൂലൈ 19ന് തീയേറ്ററുകളിൽ എത്തുകയാണ്. ധ്യാൻ ശ്രീനിവാസൻ ആണ് ഈ റൊമാന്റിക് കോമഡി ചിത്രത്തിലെ നായക വേഷത്തിൽ എത്തുന്നത്. അന്നാ രാജൻ നായികാ വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിൽ അജു വർഗീസ്, അപ്പാനി ശരത്, രമേശ് പിഷാരടി, ഹാരിഷ് കണാരൻ തുടങ്ങി ഒരു വലിയ താര നിര തന്നെ അണിനിരക്കുന്നുണ്ട്.
ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ക്രിക്കറ്റ് ഇതിഹാസം സച്ചിനുമായും ക്രിക്കറ്റ് കളിയുമായും ഒക്കെ ബന്ധപെട്ടു കിടക്കുന്ന രസകരമായ ഒരു ചിത്രമാണ് സച്ചിൻ എന്നാണ് ഇതിന്റെ ടീസർ, ഗാനങ്ങൾ എന്നിവ സൂചിപികുന്നത് . സച്ചിൻ എന്ന പേര് നമ്മുക്ക് തരുന്ന ആവേശം ഈ ചിത്രത്തിലുടനീളം ഉണ്ടാകും എന്നാണ് ഇതിന്റെ പ്രമോ സോങ് അടക്കം നൽകുന്ന സൂചന.ഇതിലെ ഗാനങ്ങൾ ഇതിനോടകം സൂപ്പർ ഹിറ്റായി കഴിഞ്ഞു.
മണി രത്‌നം എന്ന ഫഹദ് ചിത്രം ഒരുക്കി അരങ്ങേറ്റം കുറിച്ച സന്തോഷ് നായർ സംവിധാനം ചെയ്യുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് പ്രശസ്ത സംവിധായകൻ കൂടിയായ എസ് എൽ പുരം ജയസൂര്യ ആണ്. ഷാൻ റഹ്മാൻ സംഗീതം നൽകിയിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് അഡ്വക്കേറ്റ് ജൂഡ് ആഗ്നെൽ സുധിർ, ജൂബി നൈനാൻ എന്നിവർ ചേർന്ന് ജെ ജെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആണ്. രഞ്ജൻ എബ്രഹാം എഡിറ്റ് ചെയ്തിരിക്കുന്ന ഈ ചിത്രത്തിന്റെ കാമറ ചലിപ്പിച്ചിരിക്കുന്നത് നീൽ ഡി കുന്ന ആണ്.
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…
This website uses cookies.