ആദ്യ ചിത്രം കൊണ്ട് തന്നെ മലയാളികളുടെ ഹൃദയത്തിൽ ഇടം പിടിച്ച താരമാണ് സാമുവൽ റോബിൻസൺ. സൗബിൻ ഷാഹിറിനെ നായകനാക്കി സക്കറിയ സംവിധാനം ചെയ്ത ചിത്രം സുഡാനി ഫ്രം നൈജീരിയയിലൂടെയായിരുന്നു സാമുവലിന്റെ കടന്ന് വരവ്. മികച്ച പ്രേക്ഷക അഭിപ്രായം നേടിയ ചിത്രം സാമുവലിന്റെയും സൗബിന്റെയും മികച്ച പ്രകടനത്താൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിന്റെ വിജയത്തിന് ശേഷം പിന്നീട് സാമുവൽ തന്റെ നാടായ നൈജീരിയയിലേക്ക് തിരികെ പോവുകയും ചെയ്തിരുന്നു. എന്നാൽ സാമുവലും മലയാളികളുടെ പ്രിയതാരം ദുൽഖർ സൽമാനുമായുള്ള രസകരമായ ചാറ്റാണ് ഇപ്പോൾ നവമാധ്യമങ്ങളിൽ കൗതുകമായി മാറുന്നത്.
ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട അഭിമുഖത്തിലായിരുന്നു താൻ ദുൽഖറിന്റെ കടുത്ത ആരാധകനാണെന്ന് സാമുവൽ പണ്ട് വെളിപ്പെടുത്തിയത്. അന്ന് അത് വലിയ ചർച്ചയായി മാറുകയും ചെയ്തിരുന്നു. പക്ഷെ കഴിഞ്ഞ ദിവസം സാമുവൽ, ദുൽഖർ ചിത്രമായ ചാർളി കാണുന്ന വീഡിയോയുമായി ഇൻസ്റ്റാഗ്രാമിൽ എത്തി. ചിത്രം കാണാനായതിലുള്ള സന്തോഷവും സാമുവൽ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരുന്നു. പക്ഷെ സാമുവലിനെ അത്ഭുദപ്പെടുത്തി മറുപടിയുമായി ദുൽഖർ എത്തുകയായിരുന്നു. ചിത്രം വളരെ രസകരമാണെന്ന് ദുല്ഖറിനോട് പറഞ്ഞ സാമുവൽ. ചിത്രത്തിലെ ദുൽഖർ സൽമാന്റെ പ്രകടനം പൈറേറ്റ്സ് ഓഫ് ദി കരീബിയൻ എന്ന ചിത്രത്തിലെ ജാക്‌സ്പാരോയെ അനുസ്മരിപ്പിക്കും വിധമായിരുന്നു എന്നും പറയുകയുണ്ടായി. ഉടനെ തന്നെ ദുൽഖറിന്റെയും മറുപടി എത്തി സുഡാനി ഫ്രം നൈജീരിയ താൻ കണ്ടിരുന്നെന്നും സാമുവലിന്റെയും സൗബിന്റെയും പ്രകടനം ഗംഭീരമായിരുന്നുവെന്നും ദുൽഖർ അഭിപ്രായപ്പെട്ടു. സാമുവൽ തന്നെയാണ് ചാറ്റ് ഇൻസ്റാഗ്രാമിലൂടെ ഷെയർ ചെയ്തത്.
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.