ഏത് തരം വസ്ത്രം ധരിച്ചു വന്നാലും സ്റ്റൈലിഷായി തോന്നുന്ന ചുരുക്കം ചില നടന്മാരിൽ ഒരാളാണ് മമ്മൂട്ടി. സിനിമയിൽ ആണെങ്കിലും ഓഫ് സ്ക്രീനിൽ ആണെങ്കിലും അദ്ദേഹത്തിന് അപാര ഡ്രസിങ് സെൻസാണ്. സാധാരണ ഒരു മുണ്ടും ഷർട്ടും ധരിച്ചാൽ പോലും അദ്ദേഹത്തിന് സ്റ്റൈലായി അനുഭവപ്പെടും. ഈയൊരു വയസ്സിലും അദ്ദേഹം യുവത്വം നിലനിർത്തുന്നതിൽ ഡ്രസിങ് സെൻസും വലിയൊരു പങ്ക് വഹിക്കുന്നുണ്ട്. ജീവിതത്തിലും സിനിമയിലും മമ്മൂട്ടിയുടെ വിസ്മയിപ്പിക്കുന്ന സ്റ്റൈൽ സെൻസിനെ കുറിച്ചു കോസ്റ്റ്യും ഡിസൈൻ സമീറ സനീഷ് ഒരു അഭിമുഖത്തിൽ തുറന്ന് പറഞ്ഞിരിക്കുകയാണ്. സിനിമയിലെ കഥാപാത്രങ്ങളെ പോലെ സിനിമയ്ക്ക് പുറത്തെ മമ്മൂട്ടിയും ഏവരേയും കൊതിപ്പിക്കാറുണ്ട് എന്ന് സമീറ വ്യക്തമാക്കി.
സാഹചര്യങ്ങൾക്ക് അനുസരിച്ചു വസ്ത്രങ്ങൾ ധരിക്കാനും അത് നന്നായി ക്യാരി ചെയ്യാനും അദ്ദേഹത്തിന് അസാധ്യ മിടുക്കാണന്ന് സമീറ പറയുകയുണ്ടായി. വെള്ള മുണ്ടും കംഫർട്ടബിളായ ഷർട്ടുമാണ് മമ്മൂട്ടിയുടെ ഇഷ്ട വേഷമെന്നും സൂചിപ്പിച്ചിരിക്കുകയാണ്. അവാർഡ് ചടങ്ങുകളിൽ കണ്ടബറ്റിയായ സ്റ്റൈൽ തന്നിലേക്ക് ചേർത്ത് നിർത്താനുള്ള അദ്ദേഹത്തിന്റെ കഴിവ് അപാരം തന്നെയാണ്. സ്യുട്ടാണെങ്കിലും ട്രെന്റി നാരോ ഫിറ്റ് ചെക്ക് പാന്റുകളാണെങ്കിലും ആങ്കിൾ ലെങ്താണെങ്കിലും സ്റ്റൈലിഷ് ബോഡി ഫിറ്റ് ഷർട്ടുകളാണെങ്കിലും മമ്മൂക്ക വിസ്മയിപ്പിക്കുമെന്ന് സമീറ സനീഷ് ചൂണ്ടിക്കാട്ടിയിരിക്കുകയാണ്. ഒരുങ്ങി ഇറങ്ങിയാൽ ന്യു ജനറേഷൻ യുവത്വം വരെ നോക്കി നിന്നു പോകുന്ന ഉടലഴകിന്റെ മെഗാ മാസ് സ്റ്റൈൽമാനായി മാറും മമ്മൂക്കയെന്ന് സമീറ കൂട്ടിച്ചേർത്തു.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
This website uses cookies.