[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

അദ്ദേഹത്തിന്റെ പേരിൽ മാത്രമല്ല നെഞ്ചിലും എനിക്കിടമുണ്ടെന്നു അപ്പോൾ മനസ്സിലായി; വിജയ് സേതുപതിയെ കുറിച്ച് ദളപതി വിജയ് പറയുന്നു

തമിഴകത്തിന്റെ ഏറ്റവും വലിയ താരമാണ് ദളപതി വിജയ് എങ്കിൽ തമിഴ് സിനിമയുടേയും ഇന്ത്യൻ സിനിമയുടേയും പുതിയ തലമുറയിലെ ഏറ്റവും മികച്ച നടന്മാരിലൊരാളാണ് മക്കൾ സെൽവൻ വിജയ് സേതുപതി. ദളപതിയും മക്കൾ സെൽവനും ആദ്യമായി ഒരുമിച്ചു അഭിനയിച്ച ചിത്രമാണ് ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്റർ. ഏപ്രിൽ മാസത്തിൽ റിലീസിന് തയ്യാറെടുക്കുന്ന ഈ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ഈ കഴിഞ്ഞ ഞായറാഴ്ച ചെന്നൈയിലെ ലീല പാലസിൽ വെച്ച് നടന്നു. പതിവ് പോലെ തന്നെ ഓഡിയോ ലോഞ്ചിൽ ദളപതി വിജയ് നടത്തിയ പ്രസംഗത്തിന് തന്നെയായിരുന്നു ആവേശകരമായ സ്വീകരണവും കയ്യടിയും ലഭിച്ചത്. ഇത്തവണ തന്റെ പ്രസംഗത്തിൽ, വിജയ് തന്റെ കൂടെ ഈ ചിത്രത്തിലഭിനയിച്ച വിജയ് സേതുപതിയെ കുറിച്ച് പറഞ്ഞ വാക്കുകളേറെ ശ്രദ്ധ നേടിയെടുക്കുകയാണ്. തമിഴിലെ മുൻനിര നായകനായ വിജയ് സേതുപതി ഈ ചിത്രത്തിൽ വില്ലനായി അഭിനയിക്കാൻ തയ്യാറായത് എന്ത് കൊണ്ടാണ് എന്ന് തനിക്കു മനസ്സിലായില്ലായെന്നും, അത് അദ്ദേഹത്തോട് തന്നെ ചോദിച്ചപ്പോൾ കിട്ടിയ മറുപടി തന്നെ ഞെട്ടിച്ചു കളഞ്ഞു എന്നുമാണ് വിജയ് പറയുന്നത്. തന്റെ ചോദ്യത്തിന് മറുപടിയായി വിജയ് സേതുപതി തന്നോട് വലുതായി എന്തോ പറയുമെന്നാണ് താൻ വിചാരിച്ചതു എന്നും, പക്ഷെ തന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് വെറും നാല് വാക്കുകളിൽ അദ്ദേഹം തന്നോട് പറയാനുള്ളത് പറഞ്ഞു നിർത്തിയെന്നുമാണ് വിജയ് പറയുന്നത്.

വിജയ് സേതുപതി ദളപതിയോട് പറഞ്ഞ വാക്കുകൾ ഇതാണ്, “എനിക്ക് നിങ്ങളെ ഒരുപാട് ഇഷ്ടമാണ്”. ആ വാക്കുകൾ കേട്ടപ്പപ്പോഴാണ് അദ്ദേഹത്തിന്റെ പേരിൽ മാത്രമല്ല ആ നെഞ്ചിലും തനിക്കിടമുണ്ടെന്നു മനസ്സിലായത് എന്നും ആ സ്നേഹത്തിനു നന്ദി പറയുന്നു എന്നും വിജയ് പറഞ്ഞു. ലോകേഷ് എന്ന സംവിധായകൻ ഒരു അത്ഭുത പ്രതിഭയാണ് എന്നും വിജയ് കൂട്ടിച്ചേർത്തു. സേവ്യർ ബ്രിട്ടോ നിർമ്മിച്ച ഈ ചിത്രം രചിച്ചിരിക്കുന്നത് ലോകേഷിനൊപ്പം രത്‌നകുമാറും ചേർന്നാണ്.

ഫോട്ടോ കടപ്പാട്: Twitter

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

3 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

3 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.