ഈ അടുത്തിടെയാണ് തെന്നിന്ത്യൻ സൂപ്പർ നായികയായ സാമന്തയും തെലുങ്കു യുവ താരമായ നാഗ ചൈതന്യയും തമ്മിൽ വിവാഹ മോചിതരായതു. ഇവരുടെ വിവാഹ മോചനം വലിയ വാർത്തയും ചർച്ചയുമായി മാറിയിരുന്നു. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ പരക്കുന്ന മറ്റൊരു വാർത്ത നാഗ ചൈതന്യയുടെ പുതിയ പ്രണയത്തെ കുറിച്ചാണ്. നാഗ ചൈതന്യയും പ്രശസ്ത നടി ശോഭിത ധുലിപാലയും തമ്മിൽ പ്രണയത്തിലാണെന്ന വാർത്തകളാണ് വന്നത്. എന്നാൽ അതിനൊപ്പം തന്നെ, ഈ വാർത്തകൾ പരത്തുന്നത് സാമന്തയുടെ പി ആർ ടീമാണെന്നും, നാഗ ചൈതന്യയുടെ പ്രതിച്ഛായ തകർക്കാനുള്ള ശ്രമങ്ങളാണ് ഈ നടി നടത്തുന്നതെന്നും നാഗ ചൈതന്യയുടെ ആരാധകർ പറയുന്നുവെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഏതായാലും ഈ ആരോപണങ്ങൾക്കെതിരെ പ്രതികരിച്ചു കൊണ്ട് മുന്നോട്ടു വന്നിരിക്കുകയാണ് സാമന്ത.
ഇത്തരം തെറ്റായ പ്രചാരങ്ങൾക്കെതിരെ പ്രതികരിച്ചു കൊണ്ട് സാമന്ത മുന്നോട്ടു വന്നത് തന്റെ ട്വിറ്റെർ പോസ്റ്റിലൂടെയാണ്. ട്വിറ്ററിൽ സാമന്ത കടുത്ത ഭാഷയിൽ കുറിച്ച വാക്കുകൾ ഇങ്ങനെ, “പെൺകുട്ടിക്കെതിരെ ഒരു ഗോസിപ്പ് വന്നാൽ അത് സത്യം. എന്നാൽ അത് തന്നെ ആൺകുട്ടിക്കെതിരെ വന്നാൽ അത് പെൺകുട്ടി ചമച്ചുണ്ടാക്കിയത്. ഇനിയെങ്കിലും ഒരു പക്വത കൈവരിച്ചു കൂടെ? ഇതിൽ ഉൾപ്പെട്ടവർ അവരുടെ ജീവിതവമായി മുന്നോട്ട് പോയിക്കഴിഞ്ഞു. നിങ്ങളും അത് തന്നെ ചെയ്യുക. ആദ്യം നിങ്ങൾ നിങ്ങളുടെ ജോലിയും കുടുംബവും നോക്കി മുന്നോട്ടു പോകു”. ഏതായാലും വലിയ രീതിയിലാണ് സാമന്തയുടെ ഈ പ്രതികരണം ആരാധകർ ഏറ്റെടുക്കുന്നത്. കൈനിറയെ വമ്പൻ പ്രൊജെക്ടുകളുമായി തിരക്കിലാണ് ഈ തെന്നിന്ത്യൻ സൂപ്പർ നായിക. ആമിർ ഖാനൊപ്പമുള്ള ബോളിവുഡ് ചിത്രമായ ലാൽ സിങ് ചദ്ദയുൾപ്പെടെ ഒരുപിടി മികച്ച ചിത്രങ്ങളാണ് നാഗ ചൈതന്യയഭിനയിച്ചും റിലീസ് ചെയ്യാനുള്ളത്.
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ച്…
മോഹൻലാൽ നായകനായ "രാവണപ്രഭു" റീ റിലീസിലും ബ്ലോക്ക്ബസ്റ്റർ. 2 ദിനം കൊണ്ട് 1.8 കോടി രൂപയാണ് ചിത്രം നേടിയ ആഗോള…
സൂപ്പർഹിറ്റ് ചിത്രം 'പാച്ചുവും അത്ഭുതവിളക്കും' നു ശേഷം അഖിൽ സത്യൻ കഥയെഴുതി സംവിധാനം ചെയ്യുന്ന നിവിൻ പോളി സിനിമ 'സർവം…
24 വർഷങ്ങൾക്ക് ശേഷം റീ റിലീസ് ചെയ്ത മോഹൻലാൽ ബ്ലോക്ക്ബസ്റ്റർ " രാവണപ്രഭു" റീ റിലീസിലും റെക്കോർഡുകൾ കടപുഴക്കുന്നു. മലയാള…
മോഹൻലാൽ നായകനായ "രാവണപ്രഭു" റീ റിലീസിലും തരംഗമാകുന്നു. 2001 ൽ റിലീസ് ചെയ്ത് ആ വർഷത്തെ മലയാളത്തിലെ ഇയർ ടോപ്പർ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ട്രെയ്ലർ പുറത്ത്.…
This website uses cookies.