തെന്നിന്ത്യൻ സിനിമയുടെ സൂപ്പർ നായികയായ സാമന്ത ഇപ്പോൾ അസുഖത്തിൽ നിന്ന് തിരിച്ചു വരവിന്റെ പാതയിലാണ്. മയോസിറ്റിസ് രോഗബാധിതയായ സാമന്ത കുറച്ചു മാസങ്ങളായി സിനിമയിൽ നിന്നും, പൊതുപരിപാടികളില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. ഇന്നലെയാണ് സാമന്തയുടെ പുതിയ ചിത്രമായ ശകുന്തളത്തിന്റെ ട്രൈലെർ റിലീസ് ചെയ്തത്. അതിന്റെ ട്രൈലെർ റിലീസിന്റെ ഭാഗമായി പൊതുവേദിയിൽ എത്തിയ സാമന്തയുടെ ചിത്രങ്ങൾ പങ്ക് വെച്ച കൊണ്ട് ഒരു സോഷ്യൽ മീഡിയ പേജ് ഇട്ട പോസ്റ്റിൽ അവർ പറയുന്നത്, സാമന്തയുടെ ആകർഷണീയതയും തിളക്കവും സൗന്ദര്യവും നഷ്ടപ്പെട്ടു എന്നും മയോസിറ്റിസ് എന്ന രോഗം അവരെ കൂടുതൽ ദുർബലയാക്കി എന്നുമാണ്. വിവാഹ മോചനത്തിൽ നിന്നൊക്കെ ശക്തമായി തിരിച്ചു വന്ന സാമന്ത, തന്റെ അഭിനയ ജീവിതത്തിൽ ഉയരങ്ങൾ താണ്ടുമെന്ന് കരുതിയ സമയത്താണ് അവരെ രോഗം പിടി കൂടിയതെന്നും അവർ കുറിച്ചു.
എന്നാൽ അവരുടെ ഈ പോസ്റ്റ് ഷെയർ ചെയ്ത് കൊണ്ട് അവർക്ക് മറുപടിയും നൽകിയാണ് സാമന്ത മുന്നോട്ട് വന്നത്. തനിക്കു അനുഭവിക്കേണ്ടി വന്നത് പോലെ, മാസങ്ങളോളമുള്ള ചികിത്സവും മരുന്ന് കഴിക്കേണ്ട അവസ്ഥയും നിങ്ങൾക്ക് വരരുത് എന്നാണ് തന്റെ പ്രാർഥന എന്നും, നിങ്ങളുടെ തിളക്കം കൂടാൻ തന്റെ സ്നേഹം നൽകുന്നു എന്നുമാണ് സാമന്ത ആ പേജിന്റെ പോസ്റ്റ് ഷെയർ ചെയ്ത് കൊണ്ട് ട്വീറ്റ് ചെയ്തത്. ബസ് ബാസ്കറ്റ് എന്ന ട്വിറ്റർ പേജിലാണ് നേരത്തെ പറഞ്ഞ പോസ്റ്റ് വന്നിരുന്നത്. കഴിഞ്ഞ ദിവസം നടന്ന ശാകുന്തളം ട്രൈലെർ ലോഞ്ചിനിടെ സാമന്ത ഏറെ വികാരാധീനയായതും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ദേവ് മോഹൻ നായകനായി എത്തുന്ന ശാകുന്തളം സംവിധാനം ചെയ്തത് ഗുണശേഖർ ആണ്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.