ഇന്ന് തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നായികമാരിൽ ഒരാളാണ് സാമന്ത രൂത്ത് പ്രഭു. ഒട്ടേറെ വലിയ ചിത്രങ്ങളുമായി തിരക്കിലാണ് ഈ നടി. ഇപ്പോഴിതാ തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന രണ്ടാമത്തെ നായികാ താരം എന്ന നേട്ടം കൂടി സാമന്തയെ തേടി എത്തി എന്നുള്ള റിപ്പോർട്ടുകൾ ആണ് വരുന്നത്. ആമസോൺ വെബ് സീരിസ് ആയ ഫാമിലി മാൻ 2 ലെ തകർപ്പൻ പ്രകടനവും പുഷ്പ എന്ന തെലുങ്കു ചിത്രത്തിലെ ഐറ്റം ഡാൻസ് നേടിയ വമ്പൻ ജനപ്രീതിയുമാണ് സാമന്തയെ തെന്നിന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള നായികമാരിൽ ഒരാളാക്കി മാറ്റിയത് എന്നാണ് സൂചന. ലേഡി സൂപ്പർ സ്റ്റാർ നയൻ താരയാണ് തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായികാ താരം. ഒരു സിനിമയ്ക്ക് സാമന്ത അഞ്ച് കോടിയോളം രൂപയാണ് പ്രതിഫലമായി വാങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മനോജ് ബാജ്‌പേയി പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ഫാമിലി മാന്‍ 2 വെബ് സീരിസിലെ രാജലക്ഷ്മി ശേഖരന്‍ എന്ന കഥാപാത്രത്തിലൂടെ ഈ നടി ഇന്ത്യ മുഴുവനുമാണ് ജനപ്രീതി നേടിയത്.
സുകുമാർ ഒരുക്കിയ അല്ലു അർജുൻ ചിത്രം പുഷ്പയിൽ ഒരു ഗാനത്തിൽ മാത്രമാണ് സാമന്ത ഉള്ളത് എങ്കിലും ആ ഗാനവും ചിത്രവും വമ്പൻ ഹിറ്റായി മാറിയതോടെ സാമന്തയുടെ ജനപ്രീതി വീണ്ടും കുതിച്ചുയർന്നു. നാല് മിനിറ്റോളം ദൈര്‍ഖ്യമുള്ള ഈ ഗാനരംഗത്തിന് അഞ്ച് കോടിയോളമായിരുന്നു സാമന്തയുടെ പ്രതിഫലമെന്നാണ് വാർത്തകൾ പറയുന്നത്. അതീവ ഗ്ളാമറസ് ആയാണ് സാമന്ത ഈ ഗാനത്തിൽ അഭിനയിച്ചത്. ഗൗതം മേനോന്‍ സംവിധാനം ചെയ്ത വിണ്ണൈത്താണ്ടി വരുവായ എന്ന തമിഴ് ചിത്രത്തിലൂടെ 12 വർഷം മുൻപാണ് സാമന്ത സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ഈഗ, കത്തി, തെരി, മെര്‍സല്‍, രംഗസ്ഥലം, 24, തങ്കമകന്‍, സണ്‍ ഓഫ് സത്യമൂര്‍ത്തി, മാജി, ഓ ബേബി, സൂപ്പര്‍ ഡിലക്‌സ് എന്നിവയാണ് ഈ നടിയുടെ കരിയറിലെ പ്രധാന ചിത്രങ്ങൾ. സാമന്ത അഭിനയിച്ചു ഇനി റിലീസ് ചെയ്യാൻ ഉള്ളത് കാത്തുവാക്കുല രണ്ടു കാതല്‍, ശാകുന്തളം, യശോദ എന്നീ ചിത്രങ്ങൾ ആണ്.
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ "ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്"…
മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായ ഒരു വടക്കൻ വീരഗാഥയുടെ 4 K പതിപ്പിന്റെ പ്രിവ്യൂ ഷോ ചെന്നൈയിൽ നടന്നു. ക്യൂബ്സ്…
പാന് ഇന്ത്യന് ബ്ലോക്ക് ബസ്റ്ററായ മാര്ക്കോയ്ക്ക് ശേഷം ഉണ്ണിമുകുന്ദന് നായകനാവുന്ന 'ഗെറ്റ് സെറ്റ് ബേബി'യുടെ റിലീസ് തിയതി പുറത്തു വിട്ടു.…
കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത എമ്പുരാൻ ടീസർ ഇപ്പോൾ സോഷ്യൽ മീഡിയയെ ആവേശം കൊണ്ട്…
മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായ ഒരു വടക്കൻ വീരഗാഥയുടെ പുതിയ പതിപ്പിന്റെ ട്രൈലെർ ലോഞ്ച് അമ്മയുടെ ഓഫീസിൽ നടന്നു. മോഹൻലാൽ…
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ നായകനാക്കി എംടി-ഹരിഹരന് കൂട്ടുകെട്ടിലൊരുങ്ങിയ ക്ലാസിക് ചിത്രമായ ഒരു വടക്കന് വീരഗാഥ വീണ്ടും റിലീസിന് എത്തുന്നു. 2025…
This website uses cookies.