ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു കാര്യമാണ് സെലിബ്രിറ്റീസ് തമ്മിൽ നടക്കുന്ന ഫിറ്റ്നസ് ചലഞ്ച്. സെലിബ്രിറ്റീസ് മാത്രമല്ല, അല്ലാത്തവരും സുഹൃത്തുക്കളോടൊപ്പം ഇത് ഏറ്റെടുക്കുന്നുണ്ട്. ആരോഗ്യമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ആണ് ഈ പരിപാടി സോഷ്യൽ മീഡിയയിൽ ആരംഭിച്ചിരിക്കുന്നത്. അങ്ങനെ പ്രശസ്ത തെലുങ്ക് നടൻ നാഗ ചൈതന്യ ചലഞ്ച് ചെയ്തത് സ്വന്തം ഭാര്യയും പ്രശസ്ത നടിയുമായ സാമന്തയെ ആണ്. സാമന്തയാവട്ടെ ഭർത്താവിന്റെ ചലഞ്ച് ഏറ്റെടുക്കുകയും ചെയ്തു. ഭർത്താവിന്റെ ചലഞ്ച് ഏറ്റെടുത്തു സാമന്ത പുൾ അപ്പ് എക്സർസൈസ് ചെയ്യുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. സാമന്ത തന്നെയാണ് ഈ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്.
തന്റെ ഫിസിക്കൽ ട്രൈനെർ എപ്പോൾ പുൾ അപ്പ് എടുക്കാൻ പറഞ്ഞാലും താൻ എന്തെങ്കിലും ഒഴിവു കഴിവുകൾ പറഞ്ഞു മാറുകയാണ് പതിവ് എന്നും എന്നാൽ ഇപ്പോൾ താൻ അങ്ങനെ ഓരോ ഒഴിവു കഴിവുകൾ പറഞ്ഞു ഒഴിയാതെ ഈ ചലഞ്ച് ഏറ്റെടുക്കുകയാണ് എന്നും സാമന്ത പറയുന്നു. ഒരു മാറ്റം നമ്മുടെ ജീവിതത്തിൽ കൊണ്ട് വരാൻ സമയവും പ്രായവും ഒന്നും ഒരു തടസ്സം അല്ലെന്നും ഫിറ്റ്നസ് എന്ന് പറഞ്ഞാൽ കാണാൻ നല്ല ഭംഗിയിൽ ഇരിക്കുക എന്നതിൽ ഉപരി ഒരു അച്ചടക്കവും ബഹുമാനവും ആത്മവിശ്വാസവും ശ്കതിയും നമ്മുക്ക് നൽകുന്ന ഒന്നാണെന്നും സാമന്ത പറയുന്നു.
പ്രശസ്ത നടി രാകുൽ പ്രീതിനെ ആണ് സാമന്ത ഫിറ്റ്നസ് ചാലെഞ്ചിലേക്കു ക്ഷണിച്ചത്. ചലഞ്ച് ലഭിച്ച ഉടനെ രാകുൽ പ്രീത് തന്റെ പുൾ അപ്പ് വിഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട് എന്നതും ശ്രദ്ധേയമായി.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.