ബോളിവുഡ് സൂപ്പർ താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. താരത്തിന്റെ പുതിയ ചിത്രത്തിന്റെ സെറ്റിൽ നിന്നുള്ള ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. പുത്തൻ ഗെറ്റപ്പിലാണ് ഈ താരം ഈ ചിത്രങ്ങളിൽ കാണപ്പെടുന്നത്. ഈ പുതിയ ഗെറ്റപ്പിൽ ആദ്യം ആരാധകർക്ക് പോലും തങ്ങളുടെ നായകനെ തിരിച്ചറിയാൻ സാധിച്ചില്ല. ഏതായാലും കുറച്ചു സമയം കഴിഞ്ഞാണ് പലർക്കും ആളാരാണെന്നു പിടികിട്ടിയത്. നമ്മൾ പറഞ്ഞു വരുന്നത് ബോളിവുഡിന്റെ സുൽത്താനായ സൽമാൻ ഖാനെ കുറിച്ചാണ്. റഷ്യയിൽ സിനിമാ ചിത്രീകരണത്തിന് പോയ സൽമാൻ ഖാന്റെ പുതിയ ഗെറ്റപ്പാണ് ആരാധകരെ പോലും വട്ടം കറക്കിയത്.
പുതിയ സിനിമയിലെ ഒരു ചെയ്‌സ് സീക്വൻസ് ചെയ്യുന്നതിന്റെ ഇടയിലാണ് ഈ ചിത്രങ്ങൾ പുറത്തു വന്നിട്ടുള്ളതു. ആരാധകരുടെ പേജുകളിലൂടെയാണ് ഈ ചിത്രം പുറത്തു വന്നതെങ്കിലും അത് കണ്ടു മറ്റു പല ആരാധകർക്കും ആളെ പിടി കിട്ടിയില്ല എന്നതാണ് സത്യം. നീളൻ താടിയുമായി ഗ്യാങ്സ്റ്റർ ലുക്കിലാണ് സൽമാൻ ഖാൻ ഈ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. സൽമാൻ ഖാന്റെ പുതിയ സിനിമ ടൈഗർ 3 യിൽ നിന്നുള്ള ചിത്രങ്ങളാണിത്. മറ്റൊരു ബോളിവുഡ് നായക നടനായ ഇമ്രാൻ ഹാഷ്മിയാണ് ഇതിലെ വില്ലൻ വേഷം കൈകാര്യം ചെയ്യുക. വില്ലന്റെ ഓപ്പണിങ് സീൻ എടുക്കുന്നതിനു വേണ്ടി മാത്രം പത്തു കോടി രൂപയാണ് ചെലവിട്ടിരിക്കുന്നതു. കത്രീന കൈഫ് നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ സെന്റ് പീറ്റേഴ്സ്ബെർഗിലാണ് നടക്കുന്നത്. ഇനി പുറത്തു വരാനുള്ള അന്റിം, ലാൽ സിങ് ചദ്ദ, പത്താൻ എന്നീ ചിത്രങ്ങളിലെ അതിഥി വേഷവും സൽമാൻ ഖാൻ ഈ വർഷം ചെയ്തിട്ടുണ്ട്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.