ഇരുപത് വർഷങ്ങൾക്ക് മുൻപ് ഹം സാഥ് സാഥ് ഹേൻ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്ത് നടന്ന മൃഗ വേട്ടയാണ് പിന്നീട് സൽമാൻഖാൻ എന്ന ബോളീവുഡ് സൂപ്പർ താരത്തിന്റെ ജീവിതത്തിൽ നേരിട്ട പ്രശനങ്ങളുടെ എല്ലാം തുടക്കം. ചിത്രീകരണത്തിന് ഇടയില്‍ 1998 സെപ്റ്റംബർ ഇരുപത്താറിനും ഇരുപത്തെട്ടിനുമായിരുന്നു മൃഗ വേട്ട. രാജസ്ഥാനിലെ ജോദ്പൂരിൽ കൃഷണ മൃഗത്തെ വേട്ടയാടി കൊന്നത് അന്ന് വലിയ വിവാദം ആയിരുന്നു. ലൈസൻസ് ഇല്ലാതെ ആയുധം കയ്യിൽ വച്ചതും കൃഷ്ണ മൃഗത്തെ വേട്ടയാടിയതും ഉൾപ്പടെ ഉള്ള കേസുകളിൽ മുൻപ് കീഴ്കോടതി ഒരു വർഷവും അഞ്ചു വർഷവും തടവ് പ്രഖ്യാപിച്ചിരുന്നു എന്നാൽ ഇതിനെതിരെ നൽകിയ അപ്പീലിൽ ആണ് പുതിയ വിധി. സൽമാൻ ഖാൻ ചെയ്ത കാരുണ്യ പ്രവർത്തനങ്ങൾ കൂടി കണക്കിലെടുത്ത് ആണ് ശിക്ഷാ ഇളവ്.
ലൈസൻസ് ഇല്ലാതെ തോക്ക് ഉപയോഗിച്ച കേസ് മുൻപ് എഴുതി തള്ളിയിരുന്നു. സൽമാൻ അടക്കം കേസിൽ ഏഴുപേരാണ് പ്രതികൾ ഉആയി ഉണ്ടായിരുന്നത്. കേസിൽ സല്മാന് ഒപ്പം പ്രതികൾ ആയിരുന്ന ചലച്ചിത്ര താരങ്ങൾ ആയ സെയിഫ് അലി ഖാൻ, തബു എന്നിവരെ സാഹചര്യ തെളിവുകളുടെ അഭാവം മൂലം ജോദ്പൂർ കോടതി വെറുതെ വിട്ടു. ഇരുപത് വർഷത്തോളം നീണ്ട നിയമപോരാട്ടത്തിനാണ് ഇന്നത്തെ ഹൈക്കോടതി വിധി വന്നിരിക്കുന്നത്. മുൻപ് മദ്യ ലഹരിയിൽ കാർ പാഞ്ഞു കയറി യുവാവ് മരിച്ച കേസിലും സൽമാൻ ഖാന്‍ മുന്‍പ് പ്രതി ആയിരുന്നു.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.