പ്രേക്ഷകരെ പൊട്ടിചിരിപ്പിച്ചു കൊണ്ട് മുന്നേറുകയാണ് ബിജു മേനോൻ നായകനായി എത്തിയ ഷാഫി ചിത്രമായ ഷെർലക് ടോംസ്. ഷെർലക് ഹോംസ് ആരാധകനായ തോമസ് എന്ന ഐ ആർ എസ് ഓഫീസറുടെ ഔദ്യോഗിക ജീവിതത്തിലും കുടുംബ ജീവിതത്തിലും സംഭവിക്കുന്ന കാര്യങ്ങൾ വളരെ രസകരമായി ആവിഷ്കരിച്ചിരിക്കുകയാണ് ഈ കോമഡി ത്രില്ലറിലൂടെ. ആദ്യാവസാനം പ്രേക്ഷകനെ ഒരുപാട് രസിപ്പിച്ചു കൊണ്ടാണ് സച്ചിയും ഷാഫിയും നജിം കോയയും കൂടി ചേർന്ന് രചന നിർവഹിച്ചിരിക്കുന്ന ഈ ചിത്രം മുന്നോട്ട് നീങ്ങുന്നത്.
ബിജു മേനോന്റെ തകർപ്പൻ പ്രകടനത്തിനൊപ്പം ഈ ചിത്രത്തിൽ പ്രേക്ഷകരുടെ കയ്യടി നേടിയ രണ്ടു പേർ സലിം കുമാറും ഹാരിഷ് കണാരനും ആണ്. രണ്ടു പേരുടെയും മികച്ച പ്രകടനം ഏറെ പ്രേക്ഷക പ്രീതി നേടുന്നുണ്ട് എന്ന് പറയാം.
സലിം കുമാർ പതിവ് പോലെ തന്നെ തന്റെ സ്വതസിദ്ധമായ ഭാവങ്ങൾ കൊണ്ടും ഡയലോഗ് ഡെലിവറി സ്റ്റൈൽ കൊണ്ടും തമാശകൾ സൃഷ്ടിച്ചപ്പോൾ ഹാരിഷ് കണാരൻ തന്റെ സംസാര ശൈലി കൊണ്ടും അതേപോലെ തന്നെ ശരീര ഭാഷ കൊണ്ടും പ്രേക്ഷകരെ പൊട്ടിചിരിപ്പിച്ചു.
ഫക്രുദീൻ എന്ന ഹെഡ് കോൺസ്റ്റബിൾ ആയി ഹാരിഷ് നടത്തിയ പ്രകടനം കിടിലൻ ആയിരുന്നു എന്ന് തന്നെ പറയാം. കോട്ടയം നസീർ അവതരിപ്പിച്ച ഇൻസ്‌പെക്ടർ കഥാപാത്രവുമായി ചേർന്ന് ഹാരിഷ് കണാരൻ നടത്തിയ പ്രകടനം ഒരുപാട് തമാശ രംഗങ്ങളും സംഭാഷണങ്ങളും ആണ് പ്രേക്ഷകന് സമ്മാനിച്ചത്. ആദ്യാവസാനം ചിരിയിലൂടെ കഥ പറയാൻ ഇവരുടെ പ്രകടനം സഹായിച്ചിട്ടുണ്ട്.
ഇവർക്ക് പുറമെ, ശ്രിന്ദ, സുരേഷ് കൃഷ്ണ, കലാഭവൻ ഷാജോൺ, വിജയ രാഘവൻ, നോബി, റാഫി എന്നിവരും പ്രേക്ഷകരെ ചിരിപ്പിക്കുന്നതിൽ മുൻപന്തിയിൽ തന്നെ നിന്നു. ഗ്ലോബൽ യുണൈറ്റഡ് മീഡിയ നിർമ്മിച്ച ഈ ചിത്രം ഇതിനോടകം തന്നെ സൂപ്പർ ഹിറ്റ് സ്റ്റാറ്റസിലേക്കാണ് കുതിച്ചു കൊണ്ടിരിക്കുന്നത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.