പ്രശസ്ത സംവിധായകൻ സലിം അഹമ്മദ് തന്റെ പുതിയ ചിത്രവുമായി എത്തുകയാണ് ഈ പുതിയ വർഷത്തിൽ. ഈ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. പ്രായം എന്നാണ് അദ്ദേഹം ഒരുക്കാൻ പോകുന്ന പുതിയ ചിത്രത്തിന്റെ പേര്. ആദാമിന്റെ മകൻ അബു എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ ദേശീയ ശ്രദ്ധ നേടിയ ഈ സംവിധായകൻ പിന്നീട് ഒരുക്കിയ ചിത്രങ്ങൾ ആണ് കുഞ്ഞനന്തന്റെ കട, പത്തേമാരി, ആൻഡ് ദി ഓസ്കാർ ഗോസ് റ്റു എന്നിവ. ഇതിൽ അവസാനം റിലീസ് ചെയ്ത, ടോവിനോ നായകനായ ആൻഡ് ദി ഓസ്കാർ ഗോസ് റ്റു, സലിം അഹമ്മദിന്റെ ആത്മ കഥാംശമുള്ള ഒരു ചിത്രം കൂടി ആയിരുന്നു.
നിരൂപക പ്രശംസയും പ്രേക്ഷക പ്രശംസയും ഒരുപോലെ നേടി എടുത്ത ചിത്രങ്ങൾ ആണ് സലിം അഹമ്മദ് ഇതുവരേയും ഒരുക്കിയിട്ടുള്ളത്. അദ്ദേഹത്തിന്റെ ആദ്യ ചിത്രത്തിൽ സലിം കുമാർ ആയിരുന്നു നായകൻ. ആ ചിത്രം സലിം കുമാറിന് സമ്മാനിച്ചത് മികച്ച നടനുള്ള ദേശീയ പുരസ്‍കാരം ആണ്. അടുത്ത രണ്ടു ചിത്രത്തിൽ മമ്മൂട്ടിയെ നായകനാക്കിയ സലിം അഹമ്മദ്, അദ്ദേഹത്തിനും അഭിനയ ജീവിതത്തിലെ മികച്ച രണ്ടു കഥാപാത്രങ്ങളെ ആണ് സമ്മാനിച്ചത്. ഇനി ഒരുക്കാൻ പോകുന്ന പ്രായം എന്ന ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അദ്ദേഹം പുറത്തു വിട്ടിട്ടില്ല. ചിത്രത്തിലെ നായകൻ ആരാണെന്നും അതിലെ അണിയറ പ്രവർത്തകർ ആരെന്നുമുള്ള വിവരങ്ങളും അധികം വൈകാതെ പുറത്തു വിടും എന്ന് തന്നെയാണ് സൂചന. വിടർന്ന്, പടർന്ന്, പൊഴിഞ്ഞ്, കാറ്റിലലിഞ്ഞ് എന്നാണ് ചിത്രത്തിന്റെ ടൈറ്റിലിന് വിശേഷണമായി പോസ്റ്ററിൽ ചേർത്തിരിക്കുന്നത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.