[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

ബിരുദം ലഭിച്ച അതേ യൂണിവേഴ്സിറ്റിയിൽ തന്നെ വർഷങ്ങൾക്കു ശേഷം സ്വന്തം തിരക്കഥ പാഠ്യ വിഷയമാക്കി എന്നറിയുമ്പോൾ നിറഞ്ഞ സന്തോഷം: സലിം അഹമ്മദ്

തന്റെ ആദ്യ ചിത്രം തന്നെ ദേശീയ തലത്തിൽ എത്തിച്ച സംവിധായകൻ ആണ് സലിം അഹമ്മദ്. സലിം കുമാറിന് മികച്ച നടനുള്ള ദേശീയ അവാർഡ് നേടി കൊടുത്ത ചിത്രം ഇന്ത്യയുടെ ഒഫീഷ്യൽ ഓസ്കാർ എൻട്രി ആയും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അതിനു ശേഷം മമ്മൂട്ടിയെ നായകനാക്കി കുഞ്ഞനന്തന്റെ കട, പത്തേമാരി എന്നീ ചിത്രങ്ങളും ടോവിനോ തോമസിനെ നായകനാക്കി ആൻഡ് ദി ഓസ്കാർ ഗോസ് ടു എന്ന ചിത്രവും സലിം അഹമ്മദ് ഒരുക്കി. ഇതിൽ പത്തേമാരിയും ദേശീയ ശ്രദ്ധ നേടിയിരുന്നു. ആൻഡ് ദി ഓസ്കാർ ഗോസ് ടു എന്ന ചിത്രമാവട്ടെ റിലീസിന് മുൻപേ തന്നെ അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ തിളങ്ങുകയും പുരസ്‌കാരങ്ങൾ നേടുകയും ചെയ്തു. ഇപ്പോഴിതാ മറ്റൊരു ഭാഗ്യം കൂടി തന്നെ തേടി വന്ന വിവരം പ്രേക്ഷകരെ അറിയിച്ചിരിക്കുകയാണ് സലീം അഹമ്മദ്.

സലിം അഹമ്മദ് ബിരുദ പഠനം പൂർത്തിയാക്കിയത് കോഴിക്കോട് സർവകലാശാലയുടെ കീഴിൽ ആണ്. ഇപ്പോൾ അതേ സർവകലാശാല തന്നെ തങ്ങളുടെ ബി എ മലയാളം സിലബസിൽ ദൃശ്യ കലാ സാഹിത്യം എന്ന വിഭാഗത്തിൽ സലിം അഹമ്മദിന്റെ ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിന്റെ തിരക്കഥ ഉൾപ്പെടുത്തിയിരിക്കുകയാണ്. ബിരുദം ലഭിച്ച അതേ യൂണിവേഴ്സിറ്റിയിൽ തന്നെ വർഷങ്ങൾക്കു ശേഷം തന്റെ തിരക്കഥ പാഠ്യ വിഷയമാക്കി എന്നറിയുമ്പോൾ ഉള്ള നിറഞ്ഞ സന്തോഷം തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കു വെച്ചിരിക്കുകയാണ് സലിം അഹമ്മദ്. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാള സിനിമയിൽ സ്വന്തമായി ഒരിടം നേടിയെടുത്ത ഈ സംവിധായകനിൽ ഇന്ന് പ്രതീക്ഷകളേറെയാണ് മലയാള സിനിമാ പ്രേമികൾക്ക്. ഓരോ ചിത്രവും ഒരനുഭവം ആക്കി മാറ്റുന്ന സലിം അഹമ്മദിന്റെ പുതിയ ചിത്രം ഏതെന്നു അറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.

webdesk

Recent Posts

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

22 hours ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

This website uses cookies.