[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

എന്നെ പുറന്തള്ളിയ പ്രൊജക്ടിന്റെ പ്രചാരണത്തിന് ഇപ്പോഴും ഉപയോഗിക്കുന്നത് ഞാൻ സൃഷ്ടിച്ച ഉത്പന്നങ്ങൾ; അല്പമെങ്കിലും നാണക്കേടോ ഉളുപ്പോ തോന്നണ്ടേ? മാമാങ്കം ടീമിന് എതിരെ ആഞ്ഞടിച്ച് സജീവ് പിള്ള

മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി എം പദ്മകുമാർ സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രമാണ് മാമാങ്കം. കാവ്യാ ഫിലിമ്സിന്റെ ബാനറിൽ വേണു കുന്നപ്പിള്ളി നിർമ്മിച്ച ഈ ചിത്രം അടുത്ത മാസം അവസാനത്തോടെ തീയേറ്ററുകളിൽ എത്തും. രണ്ടു ദിവസം മുൻപ് ഈ ചിത്രത്തിന്റെ പുതിയ പോസ്റ്ററും മേക്കിങ് വീഡിയോയും പുറത്തു വിട്ടിരുന്നു. പന്ത്രണ്ടു വർഷമെടുത്തു സജീവ് പിള്ളൈ എന്ന ആളാണ് ഈ ചിത്രം തിരക്കഥ ഒരുക്കി സംവിധാനം ചെയ്യാൻ ആരംഭിച്ചത്. എന്നാൽ ആദ്യ രണ്ടു ഷെഡ്യൂൾ കഴിഞ്ഞതിനു ശേഷം സജീവ് പിള്ളയും നിർമ്മാതാവും തമ്മിൽ സ്വര ചേർച്ചയില്ലായ്മ രൂപപ്പെടുകയും സജീവ് പിള്ള ഈ ചിത്രത്തിൽ നിന്ന് ഒഴിവാക്കപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ അദ്ദേഹത്തിന്റെ തിരക്കഥ തന്നെ ഉപയോഗിച്ചാണ് ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നത്. താൻ ഷൂട്ട് ചെയ്ത രംഗങ്ങളിൽ നിന്നുള്ള ചിത്രമാണ് പോസ്റ്റർ ഉണ്ടാക്കാൻ ഉപയോഗിച്ചിരിക്കുന്നത് എന്നും പറഞ്ഞു സജീവ് പിള്ള ഇട്ട ഫേസ്ബുക് പോസ്റ്റ് വൈറൽ ആവുകയാണ്.

സജീവ് പിള്ളയുടെ ഫേസ്ബുക് പോസ്റ്റ് ഇപ്രകാരം, ” എന്റെ വർക്ക് മോശമാണെന്നു പറഞ്ഞ് പരത്തിയവർ തന്നെ ഞാൻ ചെയ്ത ജോലി ഉപയോഗിച്ച് പണമുണ്ടാക്കാൻ ശ്രമിക്കുന്നത് കാണുമ്പോൾ എന്താ പറയേണ്ടത്? ചിരിക്കണോ കരയണോ എന്നറിയില്ല. എന്തായാലും മിണ്ടാതിരിക്കാൻ ആവുന്നിില്ല. എന്നെ “പുറന്തള്ളിയ” പ്രൊജക്ടിന്റെ പ്രചാരണത്തിന് ഇപ്പോഴും ഉപയോഗിക്കുന്നത് ഞാൻ സൃഷ്ടിച്ച അതേ ഉത്പന്നങ്ങൾ: തിരസ്കരിച്ചു എന്ന് പരസ്യമായി പറഞ്ഞവ തന്നെ. അതെന്താ അങ്ങനെ? വേറെ മികച്ചതൊന്നും കിട്ടീലേ? പറയുന്നത് മാമാങ്കത്തെക്കുറിച്ചാണ്. ഞാൻ ജീവിതം കൊടുത്ത് എഴുതിയുണ്ടാക്കി, ആർട്ടിസ്റ്റ് ഡേറ്റുൾപ്പടെ എല്ലാം തയ്യാറാക്കി തുടങ്ങിയ പ്രൊജക്ടിൽ നിന്നാണ് എന്നെ നികൃഷ്ടമായ ചതിയിലൂടെ പുറത്താക്കുന്നത്. എന്നെ മാത്രമല്ല, ഒപ്പം പണിയെടുത്ത രാജ്യത്തെ എറ്റവും മികച്ച നിരയിൽപ്പെടുന്ന സാങ്കേതികവിദഗ്ദ്ധരുടേയും അഭിനേതാക്കളുടേയും ഒരു നിര കൂടി പുറത്തായി.ഞാൻ ഷൂട്ട് ചെയ്തതൊക്കെയും (നിങ്ങൾ തന്നെ -നിർമ്മാതാവും പ്രധാനഅഭിനേതാക്കളും ബന്ധപ്പെട്ട എല്ലാവരും- നിർബന്ധമായും 60 മിനിറ്റ് റഫ് കട്ട് ഉൾക്കൊള്ളിക്കണം, ബാക്കി ഒന്നര മണിക്കൂർ മാത്രം ഷൂട്ട് ചെയ്താൽ മതി എന്ന് വാശി പറഞ്ഞ ആ 72 മിനിറ്റ്) പെട്ടെന്ന് മലയാള സിനിമയിലെ ഏറ്റവും മോശമായ ഫൂട്ടേജ് ആയി മാറി. കോസ്റ്റ്യൂമും ആർട്ടും മേക്ക് അപ്പും എഡിറ്റിങ്ങും ഒന്നും നിലവാരമില്ലാത്തതാണെന്ന് എത്ര പ്രാവശ്യം ആണ് നിങ്ങളും നിങ്ങൾക്ക് ഒപ്പമുള്ളവരും ആവർത്തിച്ചത്. (തട്ടിക്കൂട്ടി വികലമായ ഒരു പടം എടുക്കാനുള്ള കോംപ്രമൈസിന് വഴങ്ങാത്തതാണ് കാരണം എന്ന് കുറച്ച് പേർക്കെങ്കിലും അറിയാം.)

ഞാൻ ഷൂട്ട് ചെയ്തതിൽ ഒന്നും ഉപയോഗിക്കില്ല. എന്റെ പേര് പോലും പുറത്ത് കാണില്ല, എത്ര കോടി എറിഞ്ഞാലും അവനെ നശിപ്പിക്കും എന്നൊക്കെയാണല്ലോ പറയുന്നത്! പക്ഷേ, എനിക്ക് മനസ്സിലാവുന്നില്ല, പിന്നെ എന്തിനാണ് ഞാൻ ഷൂട്ട് ചെയ്ത ഭാഗങ്ങളിൽ നിന്നുള്ള സ്റ്റില്ലും ഇമേജും ഒക്കെ ഉപയോഗിക്കുന്നത്? ഞാൻ ഷൂട്ട് ചെയ്ത ഇമേജിൽ, അത് സൃഷ്ടിച്ച എല്ലാവരെയും തമസ്കരിച്ച്, സ്വന്തം പേരും സ്ഥാനവും എഴുതി വയ്ക്കുന്നത്? അല്പമെങ്കിലും നാണക്കേടോ ഉളുപ്പോ ഒക്കെ തോന്നണ്ടേ? അതോ, ഞാൻ ചെയ്തതിന് പകരം വയ്ക്കാൻ “ബ്രഹ്മാണ്ഡ ഷൂട്ട്” ഒക്കെ ചെയ്തിട്ടും ഇമേജും സ്റ്റിലും ഒന്നും വന്നില്ലേ? അത്രയും പരിതാപകരമാണോ സ്ഥിതി? ചതിക്കാനുള്ള മിടുക്ക് ക്രിയേറ്റിവിറ്റിയിൽ ഇല്ലേ? എല്ലാം കൈയ്യീന്ന് പോയി കുളമായതൊന്നും ഇല്ലല്ലേ? പലതും കേൾക്കുന്നു. അതുകൊണ്ടാ! ചോദിച്ചെന്നേയുള്ളൂ. സാമ്പത്തികമായും ആർക്കും ഒന്നും പറ്റിയിട്ടുണ്ടാവില്ല. (മരടിലെ സുപ്രീം കോടതി വിധി ഇനി അങ്ങോട്ട് നമ്മുടെ നാട്ടിൽ മറ്റൊരു കാര്യത്തേയും ബാധിക്കുകേം ഇല്ലായിരിക്കും!) മിനിമം ഒരു ഇൻഡസ്ട്രിയൽ ഹിറ്റെങ്കിലും ആവുകേം പണം ഒരുപാട് വാരുകയും ചെയ്യുമായിരിക്കും! അല്ലാതെ, സ്ക്രിപ്റ്റും മൊത്തത്തിലും കുളമായി എല്ലാം പിടിവിട്ട് പോയി എന്നൊക്കെ ആരെങ്കിലും പറഞ്ഞുകേട്ടാലും വിശ്വസിക്കേണ്ടതില്ലല്ലോ, അല്ലേ?”.

webdesk

Recent Posts

അഭിനയത്തിൽ വിപ്ലവം സൃഷ്ടിക്കുന്ന മോഹനലാലത്തം

സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…

1 week ago

നടി ശ്രിന്ദ സംവിധായികയാവുന്നു; നിർമ്മാണം അൻവർ റഷീദ്

പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…

1 week ago

മോഹൻലാലിനും സൂര്യക്കുമൊപ്പം ശ്രദ്ധ കപൂർ?

രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…

1 week ago

ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം സിനിമയാകുന്നു; സംവിധാനം ആഷിഖ് അബു?

കേരളത്തെ നടുക്കിയ 2024 ലെ  ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ കഥ…

1 week ago

ഇന്ത്യൻ ഫോർമുല വൺ റേസർ നരെയ്ൻ കാർത്തികേയന്റെ ബയോപിക് ഒരുക്കാൻ മഹേഷ് നാരായണൻ

ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…

1 week ago

‘ലവ് അണ്ടർ കൺസ്ട്രക്ഷൻ’ സംവിധായകൻ ഇനി മോഹൻലാലിനൊപ്പം ?

സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…

1 week ago

This website uses cookies.