പൊറിഞ്ചു മറിയം ജോസ് എന്ന ജോജു- ജോർജ്- ചെമ്പൻ വിനോദ്- നൈല ഉഷ ചിത്രം നേടിയ മികച്ച വിജയത്തോടെ ഒരു വലിയ തിരിച്ചു വരവ് തന്നെയാണ് പ്രശസ്ത സംവിധായകൻ ജോഷി നടത്തിയത്. മോഹൻലാൽ, മമ്മൂട്ടി, ദിലീപ് എന്നിവരുടെ ഓപ്പൺ ഡേറ്റ് ഉള്ള ഈ മാസ്റ്റർ ഡയറക്ടർ അടുത്തതായി ഒരുക്കാൻ പോകുന്നത് മെഗാ സ്റ്റാർ മമ്മൂട്ടി നായകനാവുന്ന ഒരു ചിത്രം ആണെന്നാണ് സൂചന. ഒട്ടേറെ ഹിറ്റുകൾ മലയാള സിനിമാ പ്രേമികൾക്ക് മുന്നിൽ എത്തിച്ച ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കാൻ പോകുന്നത് സജീവ് പാഴൂർ ആണെന്ന റിപ്പോർട്ടുകളും വരുന്നുണ്ട്. ഔദ്യോഗികമായി സ്ഥിതീകരണം ഒന്നും വന്നിട്ടില്ല എങ്കിലും മമ്മൂട്ടി- ജോഷി- സജീവ് പാഴൂർ ചിത്രം ഉണ്ടാകും എന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ.
തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ഫഹദ് ഫാസിൽ- ദിലീഷ് പോത്തൻ ചിത്രം രചിച്ചു ഏറെ പ്രശംസ പിടിച്ചു പറ്റിയ എഴുത്തുകാരൻ ആണ് സജീവ് പാഴൂർ. അദ്ദേഹത്തിന്റെ അവസാനമിറങ്ങിയ ചിത്രമായ സത്യം പറഞ്ഞാൽ വിശ്വസിക്കുമോ വാണിജ്യ വിജയതോടൊപ്പം നിരൂപക പ്രശംസയും ഏറ്റുവാങ്ങിയ ചിത്രമായിരുന്നു. മമ്മൂട്ടി- ജോഷി ചിത്രം ഒരുക്കാൻ ഓഗസ്റ്റ് സിനിമാസ് പ്ലാൻ ചെയ്യുന്നത് ആയും സോഷ്യൽ മീഡിയയിൽ വാർത്തകൾ പരക്കുന്നുണ്ട്.
ന്യൂ ഡൽഹി, സംഘം, ധ്രുവം, നായർ സാബ് എന്നീ ഹിറ്റ് ചിത്രങ്ങൾ നമ്മുക്ക് സമ്മാനിച്ച മമ്മൂട്ടി- ജോഷി കൂട്ടുകെട്ട് അവസാനമായി ഒന്നിച്ചത് താര സംഘടനയായ ‘അമ്മ നിർമ്മിച്ച ട്വന്റി ട്വന്റി എന്ന മൾട്ടി-സ്റ്റാർ ചിത്രത്തിൽ ആണ്. തങ്ങളുടെ പഴയകാല ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച ആവേശം ഒരിക്കൽ കൂടി നല്കാൻ ആയിരിക്കും ഇനി വരാൻ പോകുന്ന പുതിയ ചിത്രത്തിലൂടെ ഈ കൂട്ടുകെട്ട് ശ്രമിക്കുക. മമ്മൂട്ടി ഇപ്പോൾ അഭിനയിച്ചു തീർന്നത് അജയ് വാസുദേവ് ഒരുക്കിയ ഷൈലോക്കിൽ ആണ്. സന്തോഷ് വിശ്വനാഥ്- ബോബി- സഞ്ജയ് ടീം ഒരുക്കുന്ന പൊളിറ്റിക്കൽ ഡ്രാമ ആയ വണ്ണിൽ ആണ് മമ്മൂട്ടി ഇനി ജോയിൻ ചെയ്യുക. തന്റെ ബ്രഹ്മാണ്ഡ ചിത്രമായ മാമാങ്കത്തിന്റെ ഡബ്ബിങ് പൂർത്തിയാക്കുന്ന തിരക്കിലാണിപ്പോൾ മമ്മൂട്ടി.
ഉണ്ണി ശിവലിംഗം സംവിധാനം ചെയ്ത, ഷെയിൻ നിഗത്തിൻ്റെ ഇരുപത്തിയഞ്ചാമത് ചിത്രമായ 'ബൾട്ടി' നിറഞ്ഞ സദ്ദസുകളിൽ പ്രദർശനം തുടരുകയാണ്. സൈലൻ്റായി വന്ന്…
മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്.…
സെന്ന ഹെഗ്ഡെയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘അവിഹിതം’ ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. ഒക്ടോബർ പത്തിന് പ്രദർശനത്തിനൊരുങ്ങുന്നു സിനിമയ്ക്ക് U/A സർട്ടിഫിക്കറ്റ് ആണ്…
പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ ബ്ലോക്ക് ബസ്റ്റർ ചിത്രം കിഷ്കിന്ധ കാണ്ഡത്തിനു ശേഷം തിരക്കഥാകൃത്ത് ബാഹുൽ രമേശും സംവിധായകൻ ദിൻജിത്…
മാത്യു തോമസിനെ നായകനാക്കി, പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ്' എന്ന റൊമാൻ്റിക്…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ "തരളിത യാമം"എന്ന പുതിയ…
This website uses cookies.