[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: TrailersVideos

ബിഗിലിൽ ദളപതി എത്തുന്നത് മൂന്നു വേഷങ്ങളിലോ? ട്രൈലെർ ഏറ്റെടുത്തു സോഷ്യൽ മീഡിയ..!

ദളപതി വിജയ് നായകനായി എത്തുന്ന ബിഗിൽ എന്ന ചിത്രത്തിന്റെ ട്രൈലെർ ഇന്ന് റിലീസ് ചെയ്തു. ആരാധകർ ഏറെ ആവേശത്തോടെ കാത്തിരുന്ന ഈ ട്രൈലെർ ഇപ്പോൾ വമ്പൻ സ്വീകരണം ആണ് നേടിയെടുക്കുന്നത്. വിജയ് ആരാധകരേയും മറ്റു സിനിമാ പ്രേമികളേയും ഒരു പോലെ ആവേശം കൊള്ളിക്കുന്ന മാസ്സ് ട്രൈലെർ ആണ് അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്. ആറ്റ്ലി രചിച്ചു സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം ദീപാവലിക്ക് ആണ് റിലീസ് ചെയ്യാൻ പോകുന്നത്. എന്നാൽ ഈ ട്രൈലെർ കണ്ടപ്പോൾ മുതൽ എല്ലാവരും ചോദിക്കുന്ന ഒരു ചോദ്യം ഈ സിനിമയിൽ വിജയ് എത്തുന്നത് മൂന്നു വേഷങ്ങളിൽ ആണോ എന്നാണ്.

മൂന്നു ഗെറ്റപ്പുകളിൽ ആയാണ് ദളപതി വിജയ് ഈ ട്രൈലെറിൽ പ്രത്യക്ഷപ്പെടുന്നത്. മൈക്കൽ എന്ന വൃദ്ധ കഥാപാത്രം ആയും ബിഗിൽ എന്ന ഫുട്ബോൾ കളിക്കാരൻ ആയും പ്രത്യക്ഷപ്പെടുന്നത് കൂടാതെ മറ്റൊരു ഗെറ്റപ്പിലും വിജയിനെ ഈ ട്രൈലെറിൽ കാണിക്കുന്നത് ആണ് ആരാധകരെ ആശയക്കുഴപ്പത്തിലാക്കുന്നതു. ആറ്റ്ലി ദളപതി വിജയ്‌യെ നായകനാക്കി ഒരുക്കിയ മൂന്നാമത്തെ ചിത്രമാണ് ഇത്. ആദ്യ ചിത്രം തെരിയിൽ വിജയ്ക്ക് രണ്ടു ഗെറ്റപ്പ് ഉള്ള ഒരു റോൾ ആയിരുന്നു എങ്കിൽ രണ്ടാം ചിത്രമായ മെർസലിൽ വിജയ് ചെയ്തത് മൂന്നു റോൾ ആയിരുന്നു. ഇനി ബിഗിലിൽ ആറ്റ്ലി എന്ത് സർപ്രൈസ് ആണ് ഒരുക്കി വെച്ചിരിക്കുന്നത് എന്നറിയാനുള്ള ആകാംക്ഷയിൽ ആണ് പ്രേക്ഷകർ.

സ്ത്രീകളുടെ ഫുട്ബോൾ ടീമിന്റെ പശ്ചാത്തലത്തിൽ ആണ് കഥ നടക്കുന്നത് എന്ന സൂചന ട്രൈലെർ തരുന്നുണ്ട് എങ്കിലും വിജയ് ഫുട്ബോൾ കളിക്കുന്ന രംഗങ്ങളും ട്രൈലെറിൽ ഉണ്ട്. ഫുട്ബോൾ ടീം കോച്ച് ആയും വിജയ്‌യെ കാണിക്കുന്ന ഈ ട്രൈലെറിൽ ആക്ഷനും കിടിലൻ ഡയലോഗുകളും നിറച്ചു ആരാധകരെ കോരിത്തരിപ്പിച്ചിട്ടുണ്ട് അണിയറ പ്രവർത്തകർ. എ ആർ റഹ്മാൻ സംഗീതം ഒരുക്കിയ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് എ ജി എസ് എന്റെർറ്റൈന്മെന്റ്സ് ആണ്. ബോളിവുഡ് താരം ജാക്കി ഷറോഫും പ്രധാന വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിൽ ലേഡി സൂപ്പർ സ്റ്റാർ നയൻ താര ആണ് വിജയ്‌യുടെ നായികാ വേഷത്തിൽ എത്തുന്നത്. വിവേക്, യോഗി ബാബു എന്നിവരെയും ട്രൈലറിൽ കാണാൻ സാധിക്കും.

webdesk

Recent Posts

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

1 week ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

3 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

3 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

‘തുടക്കം’ ഇന്ന് മുതൽ തിയറ്ററുകളിൽ; വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റം

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രം 'തുടക്കം' ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. '2018'…

1 month ago

This website uses cookies.