കുഞ്ചാക്കോ ബോബൻ നായകൻ ആയി എത്തുന്ന പുതിയ ചിത്രമാണ് അനിൽ രാധാകൃഷ്ണൻ മേനോൻ സംവിധാനം ചെയ്ത ദിവാൻജിമൂല ഗ്രാൻഡ് പ്രിക്‌സ്. ഈ വരുന്ന ജനുവരി അഞ്ചു മുതൽ ദിവാൻജിമൂല ഗ്രാൻഡ് പ്രിക്‌സ് കേരളത്തിലെ പ്രദർശന ശാലകളിൽ പ്രദർശനം ആരംഭിക്കാൻ പോവുകയാണ്. അനിൽ രാധാകൃഷ്ണൻ മേനോനും കളക്ടർ പ്രശാന്ത് നായരും ചേർന്ന് തിരക്കഥ എഴുതിയ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് മാർസ് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ സംവിധായകൻ അനിൽ രാധാകൃഷ്ണൻ മേനോനും മസൂർ മുഹമ്മദും സഫീർ അഹമ്മദും ചേർന്നാണ്. സാജൻ ജോസഫ് എന്ന ഐ എ എസ് ഓഫീസർ ആയാണ് കുഞ്ചാക്കോ ബോബൻ ഈ ചിത്രത്തിൽ എത്തുന്നത്. ഇതേ പേരിൽ മറ്റൊരു ഐ എ എസ് ഓഫീസർ കഥാപാത്രത്തെ കുഞ്ചാക്കോ ബോബൻ വർഷങ്ങൾക്കു മുൻപ് അവതരിപ്പിച്ചിട്ടുണ്ട്.
അന്തരിച്ചു പോയ പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ ലോഹിത ദാസ് ഒരുക്കിയ കസ്തൂരിമാൻ എന്ന ചിത്രത്തിൽ ആണ് കുഞ്ചാക്കോ ബോബൻ ഇതിനു മുൻപ് സാജൻ ജോസഫ് എന്ന പേരിൽ ഐ എ എസ് ഓഫീസർ കഥാപാത്രം ആയി എത്തിയത്. സാജൻ ജോസഫ് ആലുക്ക എന്നായിരുന്നു ആ ചിത്രത്തിലെ കുഞ്ചാക്കോ ബോബൻ കഥാപാത്രത്തിന്റെ പേര്. ദിവാൻജിമൂല ഗ്രാൻഡ് പ്രിക്‌സ് ആ കഥയുടെയോ കഥാപാത്രത്തിന്റെയോ തുടർച്ച അല്ലെങ്കിലും കഥാപാത്രങ്ങളുടെ പേരിലുള്ള ഈ സാമ്യം ശ്രദ്ധ നേടുന്നു. സാജൻ ജോസഫ് ആലുക്ക പുതിയ രൂപത്തിലും ഭാവത്തിലും എത്തുകയാണ് എന്ന രീതിയിൽ ആണ് ആരാധകരും സിനിമാ പ്രേമികളും ഈ കഥാപാത്രത്തെ കുറിച്ച് ഇപ്പോൾ ചർച്ച ചെയ്യുന്നത്. ഇനി ഈ രണ്ടു കഥാപാത്രങ്ങളും തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടോ എന്ന് ചിത്രം കാണുമ്പോൾ മാത്രമേ നമ്മുക്ക് മനസ്സിലാവൂ.
നൈല ഉഷ ആണ് ഈ ചിത്രത്തിലെ നായികാ വേഷം അവതരിപ്പിക്കുന്നത്. നൈലക്കു പുറമെ സിദ്ദിഖ്, വിനായകൻ, സുധീർ കരമന, ജോയ് മാത്യു, സുധി കോപ്പ, രാജീവ് പിള്ളൈ, നിർമ്മൽ, ഷഹീൻ സിദ്ദിഖ് എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. തൃശൂരിന്റെ പശ്ചാത്തലത്തിൽ ആണ് ഈ ചിത്രം ഒരുങ്ങിയിരിക്കുന്നതാണ്. അലക്സ് ജെ പുളിക്കൽ ദൃശ്യങ്ങൾ നൽകിയിരിക്കുന്ന ഈ ചിത്രത്തിന് ഗോപി സുന്ദർ സംഗീതം പകർന്നിരിക്കുന്നു .
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
This website uses cookies.