[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ശിക്കാരി ശംഭുവിലെ ആദ്യ ഗാനത്തിന് മികച്ച പ്രേക്ഷക പ്രതികരണം..!

കുഞ്ചാക്കോ ബോബനെ നായകനാക്കി സുഗീത് ഒരുക്കിയ നാലാമത്തെ ചിത്രമാണ് ശിക്കാരി ശംഭു. ഓർഡിനറി, ത്രീ ഡോറ്റ്‌സ്, മധുര നാരങ്ങാ എന്നീ ചിത്രങ്ങൾക്ക് ശേഷം സുഗീത് കുഞ്ചാക്കോ ബോബനെ നായകനാക്കി ഒരുക്കിയ ഈ ചിത്രം ഈ മാസം പ്രദർശനത്തിന് എത്തുമെന്നാണ് റിപ്പോർട്ടുകൾ വരുന്നത്. നിഷാദ് കോയ തിരക്കഥ രചിച്ച ഈ ചിത്രത്തിൽ കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്ന ചിത്രത്തിലൂടെ പ്രശസ്തനായ വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. കഴിഞ്ഞ ക്രിസ്മസിന് റിലീസ് ചെയ്യും എന്ന് ആദ്യം പ്രഖ്യാപിച്ചിരുന്നു എങ്കിലും പിന്നീട്ട് ഈ ചിത്രം ജനുവരി റിലീസ് ആയി മാറ്റുകയായിരുന്നു. ഒരു പക്കാ ഫാമിലി കോമഡി എന്റെർറ്റൈനെർ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ വീഡിയോ ഇന്നലെ റിലീസ് ചെയ്തു . മഴ സോങ് എന്ന പേരിൽ പുറത്തിറങ്ങിയ ഈ ഗാനം മികച്ച പ്രേക്ഷക പ്രതികരണം ആണ് നേടി എടുക്കുന്നത്.

ഹരിചരണും റോഷ്‌നി സുരേഷും ചേർന്ന് പാടിയ ഈ റൊമാന്റിക് ഗാനം രചിച്ചത് സന്തോഷ് വർമയും സംഗീതം പകർന്നത് ശ്രീജിത്ത് ഇടവനയും ആണ്. ശിവദ നായികാ വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിൽ അൽഫോൻസാ, കൃഷ്ണ കുമാർ, സലിം കുമാർ, ഹാരിഷ് കണാരൻ, ധർമജൻ, ജോണി ആന്റണി എന്നിവരും അഭിനയിക്കുന്നു. ഏയ്ഞ്ചൽ മരിയ സിനിമയുടെ ബാനറിൽ എസ് കെ ലോറെൻസ് ആണ് ശിക്കാരി ശംഭു നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ടീസർ മികച്ച ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഏതായാലും ഈ വർഷം പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു കുഞ്ചാക്കോ ബോബൻ ചിത്രമാണ് ശിക്കാരി ശംഭു

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

19 hours ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 days ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

4 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.