ബാഹുബലി സീരിസിന് ശേഷം എസ് എസ് രാജമൗലി ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രമാണ് ആർ ആർ ആർ. ഒന്നിലധികം ഭാഷകളിൽ ആയി ആഗോള റിലീസായി എത്തുന്ന ഈ ചിത്രം, ഇന്ത്യൻ സിനിമാ പ്രേമികൾ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രമാണ്. കോവിഡ് പ്രതിസന്ധി മൂലം റിലീസ് മാറ്റി വെച്ചിരിക്കുന്ന ഈ ചിത്രം ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ചിത്രങ്ങളിൽ ഒന്നായി ആണ് നിർമ്മിച്ചിരിക്കുന്നത്. റാം ചരൺ, ജൂനിയർ എൻ ടി ആർ, ബോളിവുഡ് താരം അജയ് ദേവ്‌ഗൺ, ആലിയ ഭട്ട് എന്നിവർ പ്രധാന വേഷം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഹൈലൈറ്റ് ഇതിലെ ആക്ഷൻ സീനുകൾ തന്നെയാണ്. ബാഹുബലിയിലും വളരെ അതിഭാവുകത്വം നിറഞ്ഞതും എന്നാൽ പ്രേക്ഷകരെ കൊണ്ട് കയ്യടിപ്പിക്കുന്ന തരത്തിലുമുള്ള ആക്ഷൻ രംഗങ്ങൾ അവതരിപ്പിച്ച സംവിധായകൻ ആണ് രാജമൗലി. അദ്ദേഹം എങ്ങനെയാണ് ഈ ചിത്രത്തിലെ ആക്ഷൻ സീനുകൾ ഒരുക്കിയത് എന്ന് പറയുകയാണ്.
ഇതിൽ റാം ചരൺ ആദ്യമായി സ്‌ക്രീനിൽ എത്തുന്ന രംഗം എന്ന് പറയുന്നത്, ഒരാൾ ഒറ്റയ്ക്ക് രണ്ടായിരം പേരോട് സംഘട്ടനത്തിൽ ഏർപ്പെടുന്നത് ആണെന്നും ആ രംഗം ഒരുക്കുക എന്നത് വലിയ വെല്ലുവിളി ആയിരുന്നവെന്നും രാജമൗലി പറയുന്നു. പക്ഷെ അത് റിയലിസ്റ്റിക് ആയി ഒരുക്കണം എന്ന ആഗ്രഹം കൊണ്ട് അത്രമാത്രം ശ്രമകരമായാണ് അത് ഒരുക്കിയത് എന്നും അതിനെ ഷൂട്ടിങ്ങിനു ഇടയിൽ ഒരുപാട് പേർക്ക് പരിക്കുകൾ വരെ പറ്റിയിട്ടുണ്ട് എന്നും രാജമൗലി വ്യക്തമാക്കുന്നു. പതിനാറു ദിവസം കൊണ്ടാണ് ആ സീൻ ഷൂട്ട് ചെയ്തത് എന്നും, അത് ചെയ്യാൻ സംഘട്ടന സംവിധായകനും ടീമും അതിനു മുൻപ് മൂന്നു മാസം ആണ് തയ്യാറെടുപ്പുകൾ നടത്തിയത് എന്നും രാജമൗലി പറയുന്നു. അത്രമാത്രം പരിശ്രമിച്ചിട്ടാണ് ആ ഒരൊറ്റ സീൻ ഒരുക്കാൻ സാധിച്ചത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരിശ്രമിക്കാൻ മനസുള്ള നടന്മാരും നല്ല സാങ്കേതിക പ്രവർത്തകരും മികച്ച തയ്യാറെടുപ്പും ഉണ്ടെങ്കിൽ എത്ര അസാധ്യമായതു എന്ന് തോന്നിക്കുന്ന രംഗവും ഷൂട്ട് ചെയ്യാമെന്നും അദ്ദേഹം എടുത്തു പറഞ്ഞു.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.