സൈജു കുറുപ്പ് നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമായ പാപ്പച്ചൻ ഒളിവിലാണ് മികച്ച പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുന്നു. നവാഗതനായ സിന്റോ സണ്ണി രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രത്തിന് കുടുംബ പ്രേക്ഷകരുടെ തിരക്കാണ് കൂടുതലായി അനുഭവപ്പെടുന്നത്. ആദ്യം മുതൽ അവസാനം വരെ ചിരിച്ചു രസിച്ചു കാണാവുന്ന തരത്തിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ഹൈറേഞ്ച് ഗ്രാമത്തിലെ ഡ്രൈവറായ പാപ്പച്ചനും അയാളുടെ തള്ളുകൾക്കും ചുറ്റും വികസിക്കുന്ന കഥ, ഏറെ രസകരമായ നിമിഷങ്ങളാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. സൈജു കുറുപ്പിന്റെ ഗംഭീര പ്രകടനം കൂടി ചേർന്നപ്പോൾ പാപ്പച്ചൻ പ്രേക്ഷകരെ കീഴടക്കി കഴിഞ്ഞു.
സൈജു കുറുപ്പിനൊപ്പം പ്രേക്ഷകരെ കയ്യിലെടുക്കാൻ ഒരു വലിയ താരനിരതന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ശ്രിന്ദ, ദർശന, അജു വർഗീസ്, വിജയരാഘവൻ, ജഗദീഷ്, ജോണി ആൻ്റണി, ശിവജി ഗുരുവായൂർ, കോട്ടയം നസീർ, ജോളി ചിറയത്ത്, എന്നിവരൊക്കെ ഈ ചിത്രത്തിൽ ഏറെ രസകരമായ പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്. ഔസേപ്പച്ചൻ ഈണം നൽകിയ ഗാനങ്ങളും ഈ ചിത്രത്തിന്റെ മികവിന് കാരണമായിട്ടുണ്ട്. പൂക്കാലം’ എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം തിരുവല്ല ഫിലിംസിന്‍റെ ബാനറിൽ തോമസ് തിരുവല്ല നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം വരും ദിവസങ്ങളിൽ കൂടുതൽ പ്രേക്ഷകരെ ആകർഷിക്കുമെന്നാണ് കരുതപ്പെടുന്നത്
ഇന്ന് മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള സംഗീത സംവിധായകരിൽ ഒരാളാണ് സുഷിൻ ശ്യാം. ട്രെൻഡ് സെറ്റർ ആയ ഗാനങ്ങളാണ് സുഷിൻ…
മലയാളത്തിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിലൊന്നായ ഉദയനാണു താരം വീണ്ടുമെത്തുന്നു. ചിത്രത്തിന്റെ സംവിധായകനായ റോഷൻ ആൻഡ്രൂസ് ആണ് ഈ വാർത്ത പുറത്ത് വിട്ടത്.…
മലയാള സാഹിത്യത്തിൻറെ പെരുന്തച്ചനായ എം ടി വാസുദേവൻ നായർ അന്തരിച്ചു. കോഴിക്കോട്ടെ ആശുപത്രിയിൽ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ…
മലയാളത്തിന്റെ മഹാനായ സാഹിത്യകാരൻ എം ടി വാസുദേവൻ നായർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു മലയാളത്തിന്റെ മഹാനടന്മാരായ മോഹൻലാലും മമ്മൂട്ടിയും. എം ടി…
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
This website uses cookies.