കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ പ്രേക്ഷക പ്രശംസ ലഭിച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു നവാഗതനായ രതീഷ് ബാലകൃഷ്ണൻ സംവിധാനം ചെയ്ത ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ. സുരാജ് വെഞ്ഞാറമൂട്, സൗബിൻ ഷാഹിർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രത്തിൽ പ്രശസ്ത നടൻ സൈജു കുറുപ്പും അഭിനയിച്ചിട്ടുണ്ട്. പ്രസന്നൻ എന്ന കഥാപാത്രം അവതരിപ്പിച്ചു കൊണ്ട് വലിയ പ്രേക്ഷക പ്രശംസയാണ് സൈജു കുറുപ്പ് നേടിയത്. എന്നാൽ ആദ്യ സീൻ മുതല് അവസാന സീൻ കട്ട് പറയുന്നത് വരെ വലിയ ടെൻഷൻ അടിച്ചു അഭിനയിച്ച ചിത്രമാണ് ഇതെന്നാണ് സൈജു വെളിപ്പെടുത്തുന്നത്. അതിനുള്ള കാരണവും സൈജു പറയുന്നുണ്ട്.
ഒരു ഘട്ടത്തില്‍ തലേദിവസം വാങ്ങിയ അഡ്വാന്‍സ് തുക തിരികെ നല്‍കി ഇറങ്ങിപ്പോയാലോ എന്നുവരെ ചിന്തിച്ച് പോയെന്ന് ആണ് മലയാള മനോരമയുമായുള്ള അഭിമുഖത്തില്‍ സൈജു കുറുപ്പ് പറയുന്നത്. ഈ ചിത്രത്തിൽ പയ്യന്നൂര്‍ സ്ലാങ്ങിലാണ് ഡയലോഗുകള്‍ പറയേണ്ടതെന്ന് തനിക്കറിയുമായിരുന്നില്ല എന്നും അക്കാര്യം സംവിധായകന്‍ രതീഷ് തന്നോടു പറഞ്ഞതായി ഓര്‍ക്കുന്നില്ല എന്നും സൈജു പറയുന്നു. ചിത്രത്തിന്റെ ഷൂട്ടിനായി കണ്ണൂരെത്തിയപ്പോഴാണ് ഇക്കാര്യം തിരിച്ചറിഞ്ഞത് എന്നും ഏതൊക്കെ രംഗങ്ങളാണ് അടുത്ത ദിവസം എടുക്കുന്നതെന്ന് അറിയാന്‍ അസോസിയേറ്റിനെ വിളിച്ചപ്പോള്‍ ആണ് സ്‌ക്രിപ്റ്റിലുള്ള സംഭാഷണങ്ങള്‍ പയ്യന്നൂര്‍ സ്ലാങ്ങില്‍ പറയണമെന്നു അറിയിച്ചത് എന്നും സൈജു വെളിപ്പെടുത്തി. അത് കേട്ടതോടെ തനിക്ക് ടെന്‍ഷനായി എന്നും ശേഷം ചീഫ് അസോസിയേറ്റ് സുധീഷ് ഗോപിനാഥനെ വിളിച്ചു ഒന്നും പറ്റിയില്ലെങ്കില്‍ അഡ്വാന്‍സ് തുക തിരികെ കൊടുത്ത് തിരിച്ചു പോരാം എന്നായിരുന്നു താൻ കരുതിയത് എന്നുമാണ് സൈജു പറയുന്നത്.
സുധീഷിനെ വിളിച്ച്, ആട് ഒരു ഭീകര ജീവിയാണ് സിനിമയിലെ കഥാപാത്രം ആയ അറയ്ക്കല്‍ അബുവിന്റെ ഡയലോഗ് പ്രയോഗിച്ചു എന്നും എന്നെക്കൊണ്ട് പറ്റുമെന്ന് തോന്നുന്നില്ല സുധീഷേ എന്നു പറഞ്ഞു എന്നും സൈജു വിശദീകരിക്കുന്നു. പക്ഷേ, സുധീഷ് സൈജുവിനെ വിട്ടില്ല എന്നു മാത്രമല്ല സൈജുവിന് അത് ചെയ്യാൻ കഴിയുമെന്നു ആവര്‍ത്തിച്ചു പറഞ്ഞു ആണ് ആ റോൾ ചെയ്യിച്ചതു എന്നും ഈ നടൻ വെളിപ്പെടുത്തി. ഓരോ ദിവസവും രാത്രി കിടക്കുമ്പോള്‍ അടുത്ത ദിവസം എങ്ങനെ ചെയ്യും എന്നു ആലോചിച്ച് ടെന്‍ഷനടിക്കാറുണ്ടായിരുന്നു എന്നും സൈജു കുറുപ്പ് പറയുന്നു.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.