അതിസമർഥനായ പൊലീസുകാരനായി തമിഴകത്തിന്റെ റൊമാന്റിക് ഹീറോ മാധവനും, നിശബ്ദനും അതിലുപരി അപകടകാരിയുമായ ഗാങ്സ്റ്ററായി വിജയ് സേതുപതിയും മാറ്റുരച്ച ആക്ഷൻ ത്രില്ലർ ചിത്രമാണ് വിക്രം വേദ. 2017ല്‍ പുറത്തിറങ്ങിയ ചിത്രം ഒരുക്കിയത് പുഷ്കര്‍- ഗായത്രി എന്ന സംവിധായക ദമ്പതികളാണ്. തമിഴിൽ വൻഹിറ്റായ വിക്രം വേദയുടെ ഹിന്ദി റീമേക്കും ഇക്കഴിഞ്ഞ ജൂൺ മാസം അണിയറയിൽ പൂർത്തിയായിക്കഴിഞ്ഞിരുന്നു.
സെയ്ഫ് അലി ഖാനെയും ഹൃത്വിക് റോഷനെയും മുഖ്യകഥാപാത്രങ്ങളാക്കി പുഷ്കര്‍- ഗായത്രി തന്നെയാണ് ബോളിവുഡിലും ഇതേ പേരിൽ ചിത്രം സംവിധാനം ചെയ്യുന്നത്. വേറിട്ട കഥാപാത്രങ്ങളിലൂടെ ഹിന്ദി സിനിമാ പ്രേക്ഷകരുടെ ജനപ്രിയ താരങ്ങളായ സെയ്ഫും ഹൃത്വിക്കും, മാധവനും സേതുപതിയും ചെയ്ത കഥാപാത്രങ്ങളെ എത്രമാത്രം മികവുറ്റതാക്കുമെന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ഈ വർഷം സെപ്തംബർ 30ന് ചിത്രം റിലീസ് ചെയ്യാനാണ് നിശ്ചയിച്ചിരിക്കുന്നത്.
നിയോ നോയര്‍ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന വിക്രം വേദയുടെ ടീസർ കഴിഞ്ഞ ദിവസം മുംബൈയിൽ നടന്ന മീഡിയ സ്ക്രീനിങ്ങിൽ വച്ച് ഔദ്യോഗികമായി പുറത്തുവിട്ടിരുന്നു. വിക്രം ഗാങ്സ്റ്റർ വേദയെ ചോദ്യം ചെയ്യുന്നതിലൂടെയാണ് ടീസർ ആരംഭിക്കുന്നത്. പിന്നീട് വേദ കഥ പറയുന്നതും, ആക്ഷൻ- പാക്ക്ഡ് ഗാങ്സ്റ്റർ രംഗങ്ങളും ചേർത്താണ് ടീസർ അവതരിപ്പിച്ചിട്ടുള്ളത്.
ഹിന്ദി റീമേക്കില്‍ വിക്രം എന്ന പൊലീസുകാരനെ അവതരിപ്പിക്കുന്നത് സെയ്ഫ് അലി ഖാനാണ്. വേദയായി എത്തുന്നത് ഹൃത്വിക് റോഷനും. രാധിക ആപ്തെ, രോഹിത്ത് സറഫ്, യോഗിത ബിഹാനി, ഷരീബ് ഹാഷ്മി എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ഹിന്ദി ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത് നീരജ് പാണ്ഡെ ആണ്. ഫ്രൈഡേ ഫിലിംവര്‍ക്ക്സിന്‍റെ ബാനറില്‍ നീരജ് പാണ്ഡേയ്ക്കൊപ്പം റിലയന്‍സ് എന്‍റര്‍ടെയ്‍ന്‍മെന്‍റും വൈ നോട്ട് സ്റ്റുഡിയോസും ചേര്‍ന്നാണ് ബോളിവുഡ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത്…
ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്ക് ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' സിനിമയുടെ ട്രെയ്ലർ പുറത്തിറങ്ങി. വിഷു റിലീസായി എത്തുന്ന "മരണ മാസ്സ്" ബേസിൽ ജോസഫിന്റെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്ത് അജിത് വിനായക നിർമ്മിക്കുന്ന ചിത്രം" സർക്കീട്ടിന്റെ "റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ്…
ചിത്രത്തിലെ ചില രംഗങ്ങൾ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും റീ സെൻസറിംഗും വ്യാജ പ്രിന്റ് പ്രചാരണവും എല്ലാം ഒരു വശത്തു നടക്കുമ്പോഴും…
എസ് യു അരുൺകുമാർ സംവിധാനം ചെയ്ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ…
This website uses cookies.