അൽഫോൻസ് പുത്രൻ സംവിധാനം ചെയ്തു നിവിൻ പോളി നായകനായി എത്തിയ പ്രേമത്തിലൂടെ തെന്നിന്ത്യ മുഴുവൻ തരംഗം സൃഷ്‌ടിച്ച നടിയാണ് സായ് പല്ലവി. 4 വർഷം മുൻപ് ഇറങ്ങിയ ആ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സായ് പല്ലവി പിന്നീട് മലയാളത്തിൽ കലി, അതിരൻ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. തെലുങ്കു, തമിഴ് ചിത്രങ്ങളിലൂടെ തെന്നിന്ത്യ മുഴുവൻ ശ്രദ്ധേയായി മാറിയ ഈ നടിയുടെ ധനുഷിനൊപ്പം ഉള്ള മാരി 2 ഉം വമ്പൻ ഹിറ്റായി മാറി. ഇത്ര വലിയ പോപ്പുലാരിറ്റി ലഭിച്ചിട്ടും പരസ്യ ചിത്രങ്ങളിൽ ഈ നടി പ്രത്യക്ഷപ്പെടാറില്ല കഴിഞ്ഞ വർഷം ഒരു ഫെയർനസ് ക്രീമിന്റെ പരസ്യത്തിൽ അഭിനയിക്കാനുള്ള രണ്ടു കോടി രൂപയുടെ ഓഫർ സായ് പല്ലവി വേണ്ടെന്നു വെച്ചിരുന്നു.
തനിക്കു വ്യകതിപരമായി വിശ്വാസം ഇല്ലാത്ത കാര്യങ്ങൾ എത്ര രൂപ തന്നാലും ചെയ്യാൻ പറ്റില്ല എന്ന നിലപാടിൽ ആണ് ഈ താരം. ഇപ്പോഴിതാ ഒരു ടെക്സ്റ്റൈൽ ബ്രാൻഡിന്റെ പരസ്യത്തിൽ അഭിനയിക്കാൻ ഉള്ള ഓഫറും സായ് പല്ലവി വേണ്ട എന്ന് വെച്ച് കഴിഞ്ഞു. ഒരു കോടി രൂപയാണ് സായ് പല്ലവിക്ക് അവർ ഓഫർ ചെയ്തത്. തനിക്ക് ജീവിക്കാനുള്ള സമ്പാദ്യമൊക്കെ സിനിമയില്‍ നിന്നും കിട്ടുന്നുണ്ട്. എന്നും പരസ്യങ്ങളുടെ ഭാഗമാവാന്‍ താനുദ്ദേശിക്കുന്നില്ലെന്നും സായ് പല്ലവി പറയുന്നു. മാത്രമല്ല സിനിമയിൽ ഗ്ലാമറസ് ആയ വേഷങ്ങൾ ചെയ്യില്ല എന്ന നിബന്ധനയും സായ് പല്ലവി വെക്കാറുണ്ട്. ഇങ്ങനെ നിബന്ധനകൾ വെച്ചാൽ കരിയറിനെ അത് ബാധിക്കും എന്ന് പലരും പറഞ്ഞു എങ്കിലും തന്റെ നിലപാടുകളിൽ ഉറച്ചു തന്നെ മുന്നോട്ടു നീങ്ങുകയാണ് ഈ കലാകാരി.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.