സൂപ്പർ സ്റ്റാർ രജനികാന്ത് ആണ്, തന്റെ ചിത്രം പരാജയപ്പെടുമ്പോൾ താൻ ആ ചിത്രത്തിനായി വാങ്ങിച്ച പ്രതിഫല തുക നിർമ്മാതാവിന് തിരിച്ചു നൽകുന്ന മാതൃക ആദ്യമായി ഇന്ത്യൻ സിനിമയിൽ തന്നെ അവതരിപ്പിച്ചത് എന്ന് പറയാം. ഒരുപാട് പേരൊന്നും അത് പിന്തുടരുന്നില്ലെങ്കിലും ഇപ്പോഴിതാ തലൈവരുടെ പാത പിന്തുടർന്നിരിക്കുന്നതു പ്രശസ്ത തെന്നിന്ത്യൻ നടിയായ സായി പല്ലവിയാണ്. തന്റെ പുതിയ തെലുങ്കു ചിത്രമായ പടി പടി ലച്ചേ മനസ്സു എന്ന ചിത്രം പരാജയപ്പെട്ടപ്പോൾ ആണ് ആ ചിത്രത്തിന് വേണ്ടി താൻ സ്വീകരിച്ച പ്രതിഫലം സായി പല്ലവി നിർമ്മാതാവിന് തിരിച്ചു നൽകിയത്. ഈ ചിത്രം റിലീസ് ചെയ്യുന്നതിന് മുൻപ് തന്നെ ഇതിലെ ഗാനങ്ങൾ എല്ലാം സൂപ്പർ ഹിറ്റുകൾ ആയി മാറിയിരുന്നു. അപ്പോൾ ഈ ചിത്രവും വലിയ വിജയം നേടും എന്നാണ് ആരാധകരും സിനിമാ പ്രേമികളും പ്രതീക്ഷിച്ചിരുന്നത്. എന്നാൽ പ്രതീക്ഷകൾ തകർത്തു ഈ ചിത്രം ബോക്സ് ഓഫീസിൽ വീഴുകയായിരുന്നു.
22 കോടി രൂപയ്ക്കു വിതരണാവകാശം വിറ്റു പോയ ഈ ചിത്രം ബോക്സ് ഓഫീസിൽ നിന്ന് നേടിയത് വെറും എട്ടു കോടി രൂപ മാത്രം ആണ്. അഡ്വാൻസ് ആയി സായി പല്ലവി കുറച്ചു തുകയാണ് വാങ്ങിയിരുന്നത്. എന്നാൽ ചിത്രം പരാജയപ്പെട്ടപ്പോൾ തനിക്കു നിർമ്മാതാക്കളിൽ നിന്ന് ലഭിക്കാൻ ഉണ്ടായിരുന്ന നാൽപ്പതു ലക്ഷത്തോളം രൂപയാണ് സായി പല്ലവി വേണ്ട എന്ന് തീരുമാനിച്ചത്. ഇത് നിർമ്മാതാക്കൾക്ക് പകർന്ന ആശ്വാസം ചെറുതല്ല. ഇപ്പോൾ സായി പല്ലവിയുടെ ഈ നടപടിയെ പ്രകീർത്തിച്ചു മുന്നോട്ടു വന്നിരിക്കുകയാണ് തെലുങ്കു സിനിമാ ലോകം. ഈ അടുത്തിടെ സായി പല്ലവി അഭിനയിച്ച തമിഴ് ചിത്രമായ മാരി 2 മികച്ച ബോക്സ് ഓഫീസ് വിജയം നേടിയെടുത്തിരുന്നു. ധനുഷ് നായകനായ ഈ ചിത്രത്തിൽ ടോവിനോ തോമസ് ആയിരുന്നു വില്ലൻ.
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ബെസ്റ്റി'യുടെ ട്രെയിലർ എത്തി. ഒരു കംപ്ലീറ്റ് ഫാമിലി എന്റർടൈനർ ആണ് സിനിമയെന്നാണ് ട്രെയിലർ നൽകുന്ന സൂചന.…
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസര്‍ നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
This website uses cookies.