ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ധ്യാൻ ശ്രീനിവാസൻ നായകനായി എത്തുന്ന സച്ചിൻ ഇന്ന് തീയേറ്ററുകളിൽ എത്തുകയാണ് . മണി രത്‌നം എന്ന ഫഹദ് ചിത്രം ഒരുക്കി അരങ്ങേറ്റം കുറിച്ച സന്തോഷ് നായർ സംവിധാനം ചെയ്യുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് പ്രശസ്ത സംവിധായകൻ കൂടിയായ എസ് എൽ പുരം ജയസൂര്യ ആണ്.ഹാസ്യത്തിന് പ്രാധാന്യം നൽകി ഒരുക്കിയ ചിത്രം ക്രിക്കറ്റിന്റെ പശ്ചാത്തലത്തിൽ പ്രണയകഥ പറയുന്ന ചിത്രമാണ്. സൗഹൃദത്തിന്റെ കൂടി കഥയാണ് സച്ചിൻ പറയുന്നത്.
അങ്കമാലി ഡയറീസ് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയ അന്ന രാജനും അപ്പാനി ശരത്തും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നു. ചിത്രത്തിൽ അജു വർഗീസ്, രമേശ് പിഷാരടി, ഹാരിഷ് കണാരൻ,രഞ്ജി പണിക്കർ തുടങ്ങി ഒരു വലിയ താര നിര തന്നെ അണിനിരക്കുന്നുണ്ട്.
ഷാൻ റഹ്മാൻ സംഗീതം നൽകിയിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് അഡ്വക്കേറ്റ് ജൂഡ് ആഗ്നെൽ സുധിർ, ജൂബി നൈനാൻ എന്നിവർ ചേർന്ന് ജെ ജെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആണ്. രഞ്ജൻ എബ്രഹാം എഡിറ്റ് ചെയ്തിരിക്കുന്ന ഈ ചിത്രത്തിന്റെ കാമറ ചലിപ്പിച്ചിരിക്കുന്നത് നീൽ ഡി കുന്ന ആണ്.
അധികം വൈകാതെ തന്നെ കേരളം ഒരു വൃദ്ധസദനമാകുമോ? "യുണൈറ്റഡ് കിങ്‌ഡം ഓഫ് കേരള-UKOK" കണ്ട് ആശങ്ക പ്രകടിപ്പിച്ച്- എം.പി ഡീൻ…
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
This website uses cookies.