ധ്യാൻ ശ്രീനിവാസനെ നായകനാക്കി സന്തോഷ് നായരിന്റെ സംവിധാനത്തിൽ ക്രിക്കറ്റിന്റെ പശ്ചാത്തലത്തിൽ പ്രണയകഥ പറയുന്ന ചിത്രമാണ് സച്ചിൻ. സെൻസറിങ് പൂർത്തിയായ ചിത്രത്തിന് യുസർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. രണ്ട് മണിക്കൂർ പതിനാറ് മിനിട്ടാണ് ചിത്രത്തിന്റെ ദൈർഖ്യം.. ജൂലൈ 12നു സച്ചിൻ പ്രദർശനത്തിനെത്തും. സച്ചിന്റെ ടീസറും ഗാനവും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു.സച്ചിൻ ആരാധകനായ പിതാവ് ആ പേര് മകന് നൽകുന്നതും, ക്രിക്കറ്റ് ആരാധകനായ മകന്റെ പ്രണയവുമാണ് ചിത്രം പറയുന്നത്. ഹാസ്യത്തിന് പ്രാധാന്യം നൽകി ഒരുക്കിയ ചിത്രത്തിൽ .അപ്പനി ശരത് , ധര്‍മജന്‍, ഹരീഷ് കണാരന്‍, രമേശ് പിഷാരടി, ജൂബി നൈനാന്‍, രഞ്ജി പണിക്കർ, മണിയൻ പിള്ള രാജു എന്നിവരാണ് മറ്റു താരങ്ങൾ.
ജെ ജെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജൂബി നൈനാനും ജൂഡ് സുധിറും ചേര്‍ന്നു നിര്‍മ്മിക്കുന്ന സച്ചിന്‍ ഒരു മുഴുനീള എന്റര്‍റ്റൈനെറാണ്. എസ്.എല്‍.പുരം ജയസൂര്യയുടേതാണ് തിരക്കഥ. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാനാണ് സംഗീതം. നില്‍ കുഞ്ഞ ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു.
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ "ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്"…
മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായ ഒരു വടക്കൻ വീരഗാഥയുടെ 4 K പതിപ്പിന്റെ പ്രിവ്യൂ ഷോ ചെന്നൈയിൽ നടന്നു. ക്യൂബ്സ്…
പാന് ഇന്ത്യന് ബ്ലോക്ക് ബസ്റ്ററായ മാര്ക്കോയ്ക്ക് ശേഷം ഉണ്ണിമുകുന്ദന് നായകനാവുന്ന 'ഗെറ്റ് സെറ്റ് ബേബി'യുടെ റിലീസ് തിയതി പുറത്തു വിട്ടു.…
കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത എമ്പുരാൻ ടീസർ ഇപ്പോൾ സോഷ്യൽ മീഡിയയെ ആവേശം കൊണ്ട്…
മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായ ഒരു വടക്കൻ വീരഗാഥയുടെ പുതിയ പതിപ്പിന്റെ ട്രൈലെർ ലോഞ്ച് അമ്മയുടെ ഓഫീസിൽ നടന്നു. മോഹൻലാൽ…
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ നായകനാക്കി എംടി-ഹരിഹരന് കൂട്ടുകെട്ടിലൊരുങ്ങിയ ക്ലാസിക് ചിത്രമായ ഒരു വടക്കന് വീരഗാഥ വീണ്ടും റിലീസിന് എത്തുന്നു. 2025…
This website uses cookies.