[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

നൂറു ദിവസം പിന്നിട്ടു ലുസിഫെർ; മലയാള സിനിമയിലെ എക്കാലത്തെയും വലിയ വിജയം..!

താര സൂര്യൻ മോഹൻലാൽ നായകനായ ലുസിഫെർ മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ ബോക്‌സ് ഓഫീസ് വിജയം ആണ് സ്വന്തമാക്കിയത്. യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ഈ ചിത്രം ഇന്ന് കേരളത്തിലെ എ ക്ലാസ് തീയേറ്ററുകളിൽ 100 സുവർണ ദിനങ്ങൾ പിന്നിട്ടു. പതിനഞ്ചു കോടി രൂപ എന്ന റെക്കോർഡ് തുകക്ക് ആമസോണ് പ്രൈം സ്വന്തമാക്കിയ ഈ ചിത്രം അവർ ഓൺലൈനായി സ്ട്രീം ചെയ്തത് ചിത്രം റിലീസ് ആയി അൻപതാം ദിവസം ആണ്. അതിനു ശേഷം ചിത്രത്തിന്റെ ഡി വി ഡി റീലീസ് ചെയ്യുകയും തുടർന്ന് 88 ആം ദിവസം ഏഷ്യാനെറ്റ് വഴി മിനി സ്ക്രീനിലും പ്രദർശിപ്പിച്ചു.

എന്നിട്ടും ഈ ചിത്രം തീയേറ്ററുകളിൽ പ്രദർശനം തുടരുകയായിരുന്നു. മുരളി ഗോപി രചിച്ച ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ആശീർവാദ് സിനിമാസിന്റെ ബാനെറിൽ ആന്റണി പെരുമ്പാവൂർ ആണ്. കേരളത്തിൽ നിന്നു 70 കോടിയോളം കളക്ഷൻ നേടിയ ഈ ചിത്രം റെസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്നു 10 കോടിക്കു മുകളിലും വിദേശ മാർക്കറ്റിൽ നിന്നു 50 കോടിക്കു മുകളിലും കളക്ഷൻ നേടി. ആകെ മൊത്തം 200 കോടിയുടെ ബിസിനസ്സ് നടത്തിയ ലുസിഫെറിന്റെ രണ്ടാം ഭാഗവും പ്രഖ്യാപിച്ചു കഴിഞ്ഞു. പൃഥ്വിരാജ്- മോഹൻലാൽ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ഈ ചിത്രത്തിന്റെ പേര് എമ്പുരാൻ എന്നാണ്. അടുത്ത വർഷം ഷൂട്ടിംഗ് തുടങ്ങുന്ന ഈ ചിത്രം 2021 ഇൽ തീയേറ്ററുകളിൽ എത്തും. 100 കോടി രൂപക്ക് മുകളിൽ തീയേറ്റർ കളക്ഷൻ നേടുന്ന മോഹൻലാലിന്റെ രണ്ടാമത്തെ ചിത്രമാണ് ലുസിഫെർ. മോഹൻലാൽ-വൈശാഖ് ടീം ഒരുക്കിയ പുലിമുരുകൻ ആയിരുന്നു മലയാളത്തിലെ ആദ്യ 100 കോടി ചിത്രം.

webdesk

Recent Posts

നിയമസഭയിൽ ചോദ്യോത്തരവേളയിൽ അനൂപ് മേനോൻ ചിത്രം ‘ചിരം ‘ ത്തെ പരാമർശിച്ച് എംഎൽഎ.

അനൂപ് മേനോനും ഐശ്വര്യ മിഥുൻ കോറോത്തും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം 'ചിരം ' കണ്ട എംഎൽഎ ഫാത്തിമ തഹ്ളിയ…

9 hours ago

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

1 day ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

This website uses cookies.