എട്ടു സംവിധായകർ ചേർന്ന് ഒരുക്കിയ വട്ടമേശ സമ്മേളനം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം റിലീസ് ചെയ്തു. ഇതിന്റെ പോസ്റ്ററിലെ വാചകങ്ങൾ ആണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയെടുക്കുന്നത്. മലയാളത്തിലെ ഏറ്റവും മോശം സിനിമയുടെ മോശം പോസ്റ്റർ ഇതാ എന്നാണ് പോസ്റ്ററിന്റെ ക്യാപ്‌ഷൻ. മാത്രമല്ല, കാണേണ്ടവർ റിലീസിന്റെ അന്ന് തന്നെ കാണുക, കാരണം പിറ്റേന്ന് പടം ഉണ്ടാകുമെന്നു യാതൊരു ഉറപ്പുമില്ല എന്നും പോസ്റ്ററിൽ പറയുന്നു. എട്ടു കഥകൾ പറയുന്ന എട്ടു ചിത്രങ്ങൾ ചേർത്ത് ഒരുക്കിയ ഒറ്റ സിനിമയാണ് വട്ടമേശ സമ്മേളനം. വിപിൻ ആറ്റ്ലിയുടെ നേതൃത്വത്തിൽ എട്ടു സംവിധായകർ ഒരുക്കിയ ഈ ചിത്രങ്ങൾ നിർമ്മിച്ചിരിക്കുന്നത് അമരേന്ദ്രൻ ബൈജു ആണ്.
ഹോംലി മീൽസ്, ബെൻ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനും നടനും ആണ് വിപിൻ ആറ്റ്ലി. വട്ടമേശ സമ്മേളനത്തിൽ വിപിൻ ആറ്റ്ലി അഭിനയിക്കുന്നതും, രചിച്ചതും അഭിനയിച്ചതുമായ ചിത്രങ്ങൾ ഉണ്ട്. പാഷാണം ഷാജി, അഞ്ജലി, കെ പി എസ് പടന്നയിൽ, വിപിൻ ആറ്റ്ലി, മോസസ് തോമസ്. ജൂഡ് ആന്റണി ജോസഫ്, മെറീന മൈക്കൽ , ജിബു ജേക്കബ്, സോഹൻ സീനുലാൽ, നോബി, സുധി കോപ്പ എന്നിവരോക്കെ ഇതിൽ അഭിനയിച്ചിട്ടുണ്ട്. വളരെ സർകാസ്റ്റിക് ആയ ഒരു ഗാനത്തിലൂടെ ഈ ചിത്രത്തിന്റെ ട്രൈലെർ നേരത്തെ എത്തിയിരുന്നു. സാഗർ വി എ , വിപിൻ ആറ്റ്ലി, അജു കിഴുമല, അനിൽ ഗോപിനാഥ്, നൗഫസ് നൗഷാദ്, വിജീഷ് എ സി, ആന്റോ ദേവസ്യാ, സൂരജ് തോമസ് എന്നിവരാണ് ഇതിലെ ചിത്രങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത്.
അനൂപ് മേനോനും ഐശ്വര്യ മിഥുൻ കോറോത്തും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം 'ചിരം ' കണ്ട എംഎൽഎ ഫാത്തിമ തഹ്ളിയ…
ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
This website uses cookies.