ഉയരേ എന്ന സൂപ്പർ ഹിറ്റ് ചിത്രം നിർമ്മിച്ച് കൊണ്ടാണ് എസ് ക്യൂബ് ഫിലിംസ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പാർവതി, ആസിഫ് അലി, ടോവിനോ തോമസ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ഈ ചിത്രം നവാഗതനായ മനു ആണ് സംവിധാനം ചെയ്തത്. പ്രശസ്ത നിർമ്മാണ ബാനർ ആയ ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ഉടമ ആയ പി വി ഗംഗാധരന്റെ മക്കൾ ചേർന്നു രൂപം നൽകിയ ബാനർ ആണ് എസ് ക്യൂബ് ഫിലിംസ്. പി.വി. ഗംഗാധരന്റെ മക്കളായ ഷെനുഗ, ഷെഗ്ന, ഷെർഗ എന്നിവർ ചേർന്ന് നിർമ്മിച്ച ഉയരേ വളരെ സമകാലിക പ്രസക്തിയുള്ള ഒരു വിഷയം ചർച്ച ചെയ്ത് കൊണ്ടാണ് മികച്ച പ്രേക്ഷക- നിരൂപക പ്രശംസ നേടിയത്. ഇപ്പോഴിതാ ഉയരേക്ക് ശേഷം തങ്ങളുടെ പുതിയ ചിത്രവുമായി പ്രേക്ഷകരുടെ മുന്നിലെത്താനുള്ള ഒരുക്കത്തിലാണ് അവർ. പ്രശസ്ത സംവിധായകനും നിശ്ചല ഛായാഗ്രാഹകനുമായ അനീഷ് ഉപാസന സംവിധാനം ചെയ്ത ജാനകി ജാനേ ആണ് ഇവർ നിർമ്മിച്ച പുതിയ ചിത്രം. ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഇപ്പോൾ പുറത്ത് വന്ന് കഴിഞ്ഞു.
നവ്യ നായരും സൈജു കുറുപ്പും പ്രധാന വേഷങ്ങൾ ചെയ്ത ഈ ചിത്രത്തിൽ ഷറഫുദ്ദീൻ, ജോണി ആന്റണി എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്തിരിക്കുന്നു. ഒരു വ്യത്യസ്തമായ പ്രമേയം നർമ്മത്തിൽ ചാലിച്ച് പറയുന്ന ഈ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ഇപ്പോൾ പുരോഗമിക്കുകയാണ്. സമ്മർ റിലീസ് ആയാണ് ഈ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുക. കൈലാസ് മേനോൻ സംഗീതമൊരുക്കിയ ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചിരിക്കുന്നത് ശ്യാംപ്രകാശ്, എഡിറ്റ് ചെയ്യുന്നത് നൗഫൽ അബ്ദുള്ള എന്നിവരാണ്. സെക്കൻഡ്‌സ്, മാറ്റിനി, പോപ്‌കോൺ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള അനീഷ് ഉപാസന ഒരുക്കിയ നാലാം ചിത്രമാണ് ജാനകി ജാനേ.
ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി ഒരു കൂട്ടം പുതുമുഖങ്ങളെ അണിനിരത്തിക്കൊണ്ട് മലയാള സിനിമ ചരിത്രത്തിൽ തന്നെ പുതിയ ഒരു തുടക്കം കുറിക്കുകയാണ്…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ച്…
മോഹൻലാൽ നായകനായ "രാവണപ്രഭു" റീ റിലീസിലും ബ്ലോക്ക്ബസ്റ്റർ. 2 ദിനം കൊണ്ട് 1.8 കോടി രൂപയാണ് ചിത്രം നേടിയ ആഗോള…
സൂപ്പർഹിറ്റ് ചിത്രം 'പാച്ചുവും അത്ഭുതവിളക്കും' നു ശേഷം അഖിൽ സത്യൻ കഥയെഴുതി സംവിധാനം ചെയ്യുന്ന നിവിൻ പോളി സിനിമ 'സർവം…
24 വർഷങ്ങൾക്ക് ശേഷം റീ റിലീസ് ചെയ്ത മോഹൻലാൽ ബ്ലോക്ക്ബസ്റ്റർ " രാവണപ്രഭു" റീ റിലീസിലും റെക്കോർഡുകൾ കടപുഴക്കുന്നു. മലയാള…
മോഹൻലാൽ നായകനായ "രാവണപ്രഭു" റീ റിലീസിലും തരംഗമാകുന്നു. 2001 ൽ റിലീസ് ചെയ്ത് ആ വർഷത്തെ മലയാളത്തിലെ ഇയർ ടോപ്പർ…
This website uses cookies.