മലയാളത്തിന്റെ സൂപ്പർ താരമായ മോഹൻലാലിനൊപ്പം ഒട്ടേറെ ഗംഭീര ചിത്രങ്ങളിൽ ക്യാമെറാമാനായി ജോലി ചെയ്തിട്ടുള്ള ആളാണ് പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവൻ. മോഹൻലാലുമായി വളരെ അടുത്ത സൗഹൃദവും പുലർത്തുന്ന സന്തോഷ് ശിവൻ പറഞ്ഞിട്ടുള്ളത് താൻ ക്യാമറയിലൂടെ കണ്ടിട്ടുള്ളതിൽ വെച്ച് തന്നെ ഏറ്റവും കൂടുതൽ വിസ്മയിപ്പിച്ച നടനാണ് മോഹൻലാൽ എന്നാണ്. പക്ഷെ മോഹൻലാലിനെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്യാൻ സന്തോഷ് ശിവന് ഇതുവരെ സാധിച്ചിട്ടില്ല. ഇരുവരും ഒന്നിക്കുന്ന ഒരു ചിത്രം അധികം വൈകാതെ ഉണ്ടാകും എന്ന സൂചന ഉണ്ടെങ്കിലും അതിന്റെ ഔദ്യോഗിക സ്ഥിതീകരണം ഇതുവരെ ഉണ്ടായിട്ടില്ല. പക്ഷെ ഈ വരുന്ന ജനുവരി മാസത്തിൽ മോഹൻലാൽ- സന്തോഷ് ശിവൻ ചിത്രത്തിന്റെ ഒഫീഷ്യൽ പ്രഖ്യാപനം ഉണ്ടാകുമെന്നും ആശിര്‍വാദ് സിനിമാസ് പതിനൊന്നാം വാര്‍ഷികത്തില്‍ പ്രഖ്യാപിക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രത്തിന് എ.ആര്‍.റഹ്മാന്‍ സംഗീതമൊരുക്കുമെന്നും ഒരു അഭ്യൂഹം കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പരന്നു. അതിനിടെ സന്തോഷ് ശിവനെ തന്നെ ടാഗ് ചെയ്തു കൊണ്ട് ഇത്തരമൊരു ട്വീറ്റ് ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ടപ്പോൾ അദ്ദേഹം അതിനു മറുപടിയും നൽകി.
തനിക്ക് ഇങ്ങനെയൊരു പ്രൊജക്ടിനെക്കുറിച്ച് അറിവില്ലെന്ന് ആണ് സന്തോഷ് ശിവൻ ട്വീറ്റ് ചെയ്തത്. സന്തോഷ് ശിവന്‍ തന്നെ ഛായാഗ്രഹണവും നിര്‍വഹിക്കുന്ന സിനിമ കേരളത്തിലെ ഒരു പ്രധാന രാജവംശത്തെ മുന്‍നിര്‍ത്തിയാണെന്നും സോഷ്യൽ മീഡിയയിൽ പ്രചരിച്ച റിപ്പോർട്ടിൽ പറയുന്നു. ഏതായാലും മോഹൻലാൽ – സന്തോഷ് ശിവൻ ടീം വേഗം തന്നെ ഒന്നിക്കാൻ പോവുകയാണ് എന്നത് സത്യമാണ്. മോഹൻലാൽ സംവിധാനം ചെയ്യാൻ പോകുന്ന ബാരോസ് എന്ന ത്രീഡി ഫാന്റസി ചിത്രത്തിന്റെ കാമറ ചലിപ്പിക്കാൻ പോകുന്നത് സന്തോഷ് ശിവൻ ആണ്. അടുത്ത വർഷം ഫെബ്രുവരിയിൽ ആവും ഈ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ തുടങ്ങുക എന്നാണ് റിപ്പോർട്ടുകൾ വരുന്നത്. സന്തോഷ് ശിവൻ സംവിധാനം ചെയ്ത പുതിയ ചിത്രമായ ജാക്ക് ആൻഡ് ജിൽ ഇപ്പോൾ റിലീസ് കാത്തിരിക്കുകയാണ്.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.