തെലുങ്കിലേ സൂപ്പർ ഹിറ്റ് സംവിധായകൻ എസ് എസ് രാജമൗലി ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം ആർ ആർ ആർ റിലീസ് ആവുന്നതും കാത്തിരിക്കുകയാണ് ഇപ്പോൾ ലോകമെമ്പാടുമുള്ള ഇന്ത്യൻ സിനിമാ ആരാധകർ. ഈ കഴിഞ്ഞ ജനുവരി ഏഴിന് ആണ് ഈ ചിത്രം റിലീസ് ചെയ്യാനിരുന്നത് എങ്കിലും, കോവിഡ് മൂന്നാം തരംഗം രാജ്യത്തു ആഞ്ഞടിച്ചതോടെ റിലീസ് മാറ്റി വെക്കുകയായിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ഏറ്റവും പുതിയ റിലീസ് ഡേറ്റ് ഒഫീഷ്യൽ ആയി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഈ വർഷം മാർച്ച് 25 നു ആണ് ആർ ആർ ആർ ആഗോള റിലീസ് ആയി എത്തും എന്ന് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. തെലുങ്കു, തമിഴ്, മലയാളം, ഹിന്ദി, കന്നഡ തുടങ്ങി അഞ്ചു ഭാഷകളിൽ ആണ് ഈ ചിത്രം റിലീസ് ചെയ്യാൻ പോകുന്നത്. ഇന്ത്യൻ സിനിമ കാണാൻ പോകുന്ന ഏറ്റവും വലിയ റിലീസ് ആവും ഈ ചിത്രം നേടുക എന്നാണ് സൂചന.
തീയേറ്ററുകൾ ഫുൾ കപ്പാസിറ്റിയിൽ ഓപ്പൺ ആകുമ്പോൾ ആണ് ഈ ചിത്രം പുറത്തു വരൂ എന്നാണ് ആർ ആർ ആർ ടീം നേരത്തെ സൂചിപ്പിച്ചിരുന്നത്. റാം ചരൺ, ജൂനിയർ എൻ ടി ആർ, ബോളിവുഡ് താരം അജയ് ദേവ്‌ഗൺ, ആലിയ ഭട്ട് എന്നിവർ പ്രധാന വേഷങ്ങൾ ചെയ്ത ഈ ചിത്രത്തിൽ ഒളിവിയ മോറിസ്, സമുദ്രക്കനി, റേ സ്റ്റീവൻസൺ, അലിസൻ ഡൂഡി, ശ്രിയ സരൺ, ഛത്രപതി ശേഖർ, രാജീവ് കനകാല എന്നിവരും അഭിനയിച്ചിട്ടുണ്ട്. ഡി വി വി എന്റെർറ്റൈന്മെന്റ്സ് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് കീരവാണിയും ക്യാമറ ചലിപ്പിച്ചത് സെന്തിൽ കുമാറും എഡിറ്റ് ചെയ്തത് ശ്രീകർ പ്രസാദുമാണ്. രാജമൗലി തന്നെ തിരക്കഥ രചിച്ച ഈ ചിത്രത്തിന്റെ കഥ രചിച്ചത് ബാഹുബലി സീരിസ് രചിച്ച കെ വി വിജയേന്ദ്ര പ്രസാദ് ആണ്.
ഫോട്ടോ കടപ്പാട്: ട്വിറ്റർ
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.