ഓസ്കറിന്റെ നിറവിൽ ആര്‍ആർആറിലെ ‘നാട്ടു നാട്ടു’ഗാനം. ഒറിജിനൽ സോങ് വിഭാഗത്തിലാണ് ചിത്രത്തിലെ ഗാനം പുരസ്കാരത്തിനർഹമായിരിക്കുന്നത്. ചന്ദ്രബോസിന്റെ വരികൾക്കും രാഹുൽ സിപ്ലിഗഞ്ചിന്റെയും കാലഭൈരവയുടെയും ആലാപനങ്ങളോടെ എം എം കീരവാണി രചിച്ച മനോഹരമായ നാട്ടു ഗാനത്തിന് റിലീസ് ചെയ്‌ത ഉടൻ തന്നെ വൻജനപ്രീതി ലഭിച്ചിരുന്നു. എസ് എസ് രാജമൗലി ചിത്രം ഒടിടി പ്ലാറ്റ്‌ഫോമുകളിൽ റിലീസ് ചെയ്‌തതിന് ശേഷം, നാട്ടു ഗാനം ആഗോളതലത്തിൽ വരെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. വിദേശ പ്രേക്ഷകരിൽ നിന്നും വലിയ സ്നേഹമാണ് ഗാനത്തിന്റെ പിന്നിൽ പ്രവർത്തിച്ചവർക്ക് ലഭിച്ചത്.
പുരസ്കാരം നേടിയ പാട്ട് പുതു ചരിത്രം കുറിച്ചതിൽ ചിത്രത്തിൻറെ അണിയറ പ്രവർത്തകറടക്കം സന്തോഷം അറിയിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ എത്തി. ചിത്രം ഓടിടിയിൽ പുറത്തിറങ്ങിയതോടെയാണ് ഗാനത്തിന് പ്രതീക്ഷിക്കാത്ത അത്രയും പ്രശംസകൾ ലഭിച്ചത്. ഓസ്‌കാർ പുരസ്‌കാര വേദിയിൽ സംസാരിക്കവെ ചിത്രത്തിന്റെ സംവിധായകൻ രാജമൗലിക്കും ഇന്ത്യയിലെ മുഴുവൻ ജനങ്ങൾക്കുമായി കീരവാണി സ്വന്തമായി രചിച്ച ഗാനം ആലപിച്ചത് വാർത്തകളിൽ ഇടം പിടിച്ചു. ഇന്ത്യൻ വേഷത്തിലാണ് ആർ ആർ ആർ സംഘം ഓസ്കാർ വേദിയിൽ തിളങ്ങിയത്. നടി ദീപിക പദുകോൺ ആയിരുന്നു ഓസ്കാർ വേദിയിൽ ആർആർആറിലെ നാട്ടു നാട്ടു എന്ന ഗാനത്തെ പരിചയപ്പെടുത്തിയത്.
കൂടാതെ കാര്‍ത്തികി ഗോള്‍സാല്‍വേസ് സംവിധാനം ചെയ്ത ഡോക്യുമെന്ററി ഹ്രസ്വചിത്രമായ ‘ദ് എലിഫന്റ് വിസ്പറേഴ്സ്’ മികച്ച ഡോക്യുമെന്ററി ഹ്രസ്വചിത്ര വിഭാഗത്തിൽ പുരസ്കാരം സ്വന്തമാക്കി. മികച്ച നടനായി ബ്രെൻഡൻ ഫ്രേസർ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ചിത്രത്തിന് പുരസ്കാരം നേടിയിരിക്കുന്നത് ദ് വെയ്ൽ ആണ്. എവരിതിങ് എവരിവേർ ഓൾ അറ്റ് വൺസ് എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടി മിഷേൽ യോ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്കാരം ജയിംസ് ഫ്രണ്ട് സ്വന്തമാക്കി. മികച്ച കോസ്റ്റ്യൂം ഡിസൈനർ പുരസ്കാരം റൂത്ത് കാർട്ടർ നേടി. ലോസ് ആഞ്ലസിലെ ഡോൾബി തിയറ്ററിൽ ഇന്ത്യൻ സമയം 5. 30 നാണ് ചടങ്ങുകൾ ആരംഭിച്ചത്. ടെലിവിഷൻ അവതാരകൻ ജിമ്മി കിമ്മൽ ഓസ്കാർ ചടങ്ങിൽ അവതാരകനായി.
ബ്ലോക്ക് ബസ്റ്റർ ചിത്രമായ "കാന്താര"യിൽ കാണിച്ചിരിക്കുന്ന ശക്തമായ ഭക്തി രീതിക്ക് സമാനമായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രമാണ് കൊരഗജ്ജ. ചിത്രം റിലീസ്…
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിൽ നൃത്ത സംവിധാനം നിർവഹിക്കാൻ പ്രശസ്ത നൃത്ത സംവിധായകനായ…
ടോവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഡബ്ബിങ്…
ശാസ്ത്രജ്ഞനായ ജി.ഡി. നായിഡുവിന്റെ ജീവചരിത്രമാണ് സിനിമയാവുന്നത് 'ഇന്ത്യയുടെ എഡിസൺ' എന്നറിയപ്പെടുന്ന ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡുവിന്റെ ബയോപിക് സിനിമയിൽ ജി.ഡി. നായിഡുവിന്റെ…
ശ്യാം ശീതൾ സംവിധാനം നിർവ്വഹിക്കുന്ന രണ്ടാമത്തെ ഹ്രസ്വ ചിത്രമാണ് ‘എൻ്റെ’ . ആദ്യമായി ഒരുക്കിയ ചിത്രത്തിന് ലോകത്തിലെ തന്നെ ഏറ്റവും…
കഥാപാത്രങ്ങളിലെ വൈവിധ്യം കൊണ്ട് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ഷറഫുദീൻ പ്രേക്ഷകർക്ക് മുന്നിലെത്തുന്ന "ദി പെറ്റ് ഡിക്റ്റക്റ്റീവ്" ഏപ്രിൽ 25ന് പ്രദർശനത്തിനെത്തുന്നു.…
This website uses cookies.