[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

സമര ചരിത്രം നെഞ്ചിലേറ്റി മലയാളി പ്രേക്ഷകർ; സുപ്പർ വിജയത്തിലേക്ക് തുറമുഖം

ഇപ്പോൾ മലയാളി പ്രേക്ഷകർ ചർച്ച ചെയ്യുന്ന ചിത്രമായി മാറിയിരിക്കുകയാണ് നിവിൻ പോളി നായകനായ തുറമുഖം. 1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും, ഇതവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവും അടിസ്ഥാനമാക്കി കഥ പറയുന്ന ഈ ചിത്രത്തിൽ പറയുന്ന രാഷ്ട്രീയവും ചരിത്രവും പ്രേക്ഷകർ നെഞ്ചിലേറ്റുന്ന കാഴ്ചയാണ് നമ്മുക്ക് കാണാൻ സാധിക്കുന്നത്. തീയേറ്ററുകളിൽ അനുഭവപ്പെടുന്ന ജനത്തിരക്ക് അതിന് തെളിവാണ്. യുവ പ്രേക്ഷകരും കുടുംബ പ്രേക്ഷകരും ഒരുപോലെയാണ് ഈ ചിത്രത്തിന് പിന്തുണ നൽകുന്നത്. ഒരു വലിയ വിപ്ലവത്തിന്റെ ചരിത്രം പ്രേക്ഷകരെ ഓർമിപ്പിക്കുന്ന ചിത്രമെന്ന നിലയിൽ കൂടി തുറമുഖം പ്രസക്തമാണ്. വളരെ സത്യസന്ധമായി കഥ പറയുന്ന ചിത്രത്തിന്റെ ഹൈലൈറ്റ് ഇതിലെ അഭിനേതാക്കൾ കാഴ്‌ചവെച്ച പ്രകടനമാണ്. അതിൽ തന്നെ പൂർണ്ണിമ ഇന്ദ്രജിത്ത് ഉമ്മ എന്ന കഥാപാത്രമായി നടത്തിയ പ്രകടനത്തിന് വലിയ കയ്യടിയാണ് ലഭിക്കുന്നത്.

1930 മുതല്‍ 1950കളുടെ തുടക്കം വരെയുള്ള കൊച്ചി തുറമുഖത്തിന്‍റെയും അതുപോലെതന്നെ മട്ടാഞ്ചേരി എന്ന പ്രദേശത്തിന്റെയും കാഴ്ചകൾ നമ്മുടെ മുന്നിലെത്തിച്ച ഈ ചിത്രം കലാ സംവിധാനം, ഛായാഗ്രഹണം, എഡിറ്റിംഗ്, സംഗീതം തുടങ്ങിയ മേഖലകളിലും മികച്ച നിലവാരം പുലർത്തുന്നുണ്ട്. കേന്ദ്ര കഥാപാത്രമായ മട്ടാഞ്ചേരി മൊയ്‌ദു ആയി മികച്ചു നിൽക്കുന്ന നിവിൻ പോളിയോടൊപ്പം, അർജുൻ അശോകൻ, ജോജു ജോർജ്, ഇന്ദ്രജിത്ത് സുകുമാരൻ, മണികണ്ഠൻ ആചാരി, സുദേവ് നായർ, നിമിഷാ സജയൻ എന്നിവരും ശ്രദ്ധ നേടുന്നുണ്ട്. ഗോപൻ ചിദംബരനാണ് തുറമുഖത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്. ഇതിലെ തീ പടർത്തുന്ന സംഭാഷണങ്ങൾക്ക് വലിയ കയ്യടിയാണ് തീയേറ്ററുകളിൽ മുഴങ്ങുന്നത്. ഗോപൻ ചിദംബരന്റെ അച്ഛൻ കെ എം ചിദംബരൻ രചിച്ച ഇതേ പേരിലുള്ള നാടകത്തെ അടിസ്ഥാനമാക്കിയാണ് തുറമുഖം ഒരുക്കിയതെന്ന പ്രത്യേകതയുമുണ്ട്.

webdesk

Recent Posts

പ്രിൻസ് ജോയ് ചിത്രം ‘ടൈറ്റൻസ്’ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു; തരംഗമായി റിലീസ് ടീസർ, ആഗോള റിലീസ് ഒക്ടോബർ 22ന്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന പ്രിൻസ് ജോയ് ചിത്രം ‘ടൈറ്റൻസി’ന്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ഒക്ടോബർ 22ന് ആഗോളതലത്തിൽ…

2 days ago

നിയമസഭയിൽ ചോദ്യോത്തരവേളയിൽ അനൂപ് മേനോൻ ചിത്രം ‘ചിരം ‘ ത്തെ പരാമർശിച്ച് എംഎൽഎ.

അനൂപ് മേനോനും ഐശ്വര്യ മിഥുൻ കോറോത്തും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം 'ചിരം ' കണ്ട എംഎൽഎ ഫാത്തിമ തഹ്ളിയ…

4 days ago

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

5 days ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

2 weeks ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

2 weeks ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

3 weeks ago

This website uses cookies.