ഇന്ന് സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചാ വിഷയമായ ഒരു വാർത്തയാണ് സംവിധായകൻ റോഷൻ ആൻഡ്രൂസും നിർമ്മാതാവ് ആൽവിൻ ആന്റണിയും തമ്മിലുണ്ടായ പ്രശ്നം. റോഷൻ ആൻഡ്രൂസ് ആൽവിൻ ആന്റണിയെ വീട്ടിൽ കയറി ആക്രമിച്ചു എന്ന് പറഞ്ഞു പോലീസ് കേസെടുക്കുകയും ചെയ്തു. അതുപോലെ, തനിക്കെതിരെയാണ് ആക്രമണം ഉണ്ടായതു എന്ന റോഷൻ ആൻഡ്രൂസിന്റെ പരാതിയിൽ ആൽവിൻ ആന്റണിക്ക് എതിരെയും പോലീസ് കേസ് എടുത്തിട്ടുണ്ട്. ഇപ്പോൾ ഈ കേസിന്റെ പിന്നിലുള്ള സത്യാവസ്ഥ റോഷൻ ആൻഡ്രൂസ് ഓൺലൂകേർസ് മീഡിയയോട് വെളിപ്പെടുത്തുന്നു.
നിർമ്മാതാവ് ആൽവിൻ ആന്റണിയുടെ മകൻ തന്റെ കൂടെ മുംബൈ പോലീസ്, ഹൌ ഓൾഡ് ആർ യു എന്നീ ചിത്രങ്ങളിൽ അസിസ്റ്റന്റ് ഡയറക്ടർ ആയി പ്രവർത്തിച്ചിട്ടുണ്ട് എന്നും ആൽവിൻ ആന്റണി തന്നെയാണ് മകനെ തനിക്കൊപ്പം നിർത്തിയത് എന്നും റോഷൻ ആൻഡ്രൂസ് പറയുന്നു. ആദ്യത്തെ സിനിമയിൽ അയാൾ നന്നായി ജോലി ചെയ്തു എങ്കിലും രണ്ടാമത്തെ സിനിമയിൽ എത്തിയപ്പോൾ ഒന്നും കൃത്യമായി ചെയ്യുന്നില്ല എന്ന് തോന്നി. അപ്പോൾ അയാളെ അടുത്ത് വിളിച്ചു സംസാരിച്ചപ്പോൾ കഞ്ചാവ് പോലെ എന്തോ ഒരു ഡ്രഗിന്റെ മണം വരികയും മേലാൽ സെറ്റിൽ വരുമ്പോൾ എങ്കിലും ഇത്തരം ശീലങ്ങൾ ഒഴിവാക്കണം എന്ന് റോഷൻ അയാളോട് പറയുകയും ചെയ്തു. ആ സിനിമ പൂർത്തിയാവുന്നതിന് മുൻപേ തന്നെ റോഷൻ ആൻഡ്രൂസ് അയാളെ പറഞ്ഞു വിടുകയും ചെയ്തു. മകനെ കുറിച്ചുള്ള വിവരങ്ങൾ ഉടൻ തന്നെ ആൽവിൻ ആന്റണിയെ വിളിച്ചു അറിയിക്കുകയും ചെയ്തു റോഷൻ. അതിനിടയിൽ തന്നെ ഒരിക്കൽ ഹൌ ഓൾഡ് ആർ യു ചിത്രത്തിന്റെ സെറ്റിൽ വെച്ച് ദിലീപ് മഞ്ജുവിനെ കുറിച്ച് ചോദിച്ച കാര്യം ഇവൻ പറയുകയും അത് പിന്നീട് മഞ്ജു വഴി ദിലീപ് അറിഞ്ഞു കുറച്ചു വിഷയം ഉണ്ടാവുകയും ചെയ്തു. ഇത് രണ്ടും കൂടി മനസ്സിൽ ഇട്ടു കൊണ്ട് ഇയാൾ റോഷൻ ആൻഡ്രൂസിനെ കുറിച്ച് പല സ്ഥലങ്ങളിലും വളരെ മോശമായി സംസാരിക്കാൻ തുടങ്ങി. ഈ അടുത്തിടെയും പല സ്ഥലങ്ങളിൽ വെച്ച് ഇയാൾ റോഷൻ ആൻഡ്രൂസിനെ കുറിച്ച് മോശമായി സംസാരിക്കുകയും അത് റോഷൻ അറിയുകയും ചെയ്തു. ഈ വിവരം റോഷൻ ആൽവിൻ ആന്റണിയെ വിളിച്ചു പറഞ്ഞപ്പോൾ വേണമെങ്കിൽ മകനെ റോഷന്റെ വീട്ടിൽ കൊണ്ട് വന്നു മാപ്പു പറയിക്കാം എന്നായി ആൽവിൻ. അത് വേണ്ട, താൻ ആൽവിന്റെ വീട്ടിലേക്കു വരാം എന്ന് റോഷൻ പറഞ്ഞു. അങ്ങനെ ആൽവിൻ ആന്റണിയും ഭാര്യയും ഇരിക്കെ റോഷൻ കാര്യങ്ങൾ സംസാരിച്ചു കൊണ്ടിരിക്കെ ഇയാൾ കയറി വരികയും റോഷൻ ആൻഡ്രൂസിനോടും കൂടെ വന്ന സുഹൃത്ത് നവാസിനോടും ബഹളം ഉണ്ടാക്കുകയും ചെയ്തു. നവാസും ഇയാളും തമ്മിൽ ഒരു ചെറിയ കയ്യാങ്കളി നടക്കുകയും അതിനു ശേഷം അവർ അവിടെ നിന്ന് പോവുകയും ചെയ്തു. പക്ഷെ അടുത്ത ദിവസമാണ് ഈ സംഭവം ഒക്കെ വളച്ചൊടിച്ചു തനിക്കും സുഹൃത്തിനുമെതിരെ കേസ് ഫയൽ ചെയ്ത വിവരം റോഷൻ ആൻഡ്രൂസ് അറിയുന്നത്. ഇതാണ് സംഭവിച്ചത് എന്നും, ആ പയ്യന്റെ നല്ലതിന് വേണ്ടിയാണു അവന്റെ വീട്ടിൽ പോയി സംസാരിച്ചത് എന്നും ആൽവിൻ ആന്റണിയെ വർഷങ്ങളായി അറിയാവുന്ന ആളുമാണ് താൻ എന്നും റോഷൻ ആൻഡ്രൂസ് വെളിപ്പെടുത്തുന്നു.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്‌ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
This website uses cookies.