[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

ഹാട്രിക്ക് വിജയത്തിനായി നാദിർഷാ…!!

ബ്ലോക്ബസ്റ്റർ വിജയങ്ങൾ ആയി മാറിയ അമർ അക്ബർ അന്തോണിക്കും കട്ടപ്പനയിലെ ഋത്വിക് റോഷനും ശേഷം ഹിറ്റ് മേക്കർ നാദിർഷ ഒരുക്കിയ പുതിയ ചിത്രത്തിന്റെ പേരാണ് മേരാ നാം ഷാജി. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ മൂന്നു ഷാജിമാരുടെ കഥയാണ് ഈ ചിത്രം പറയുന്നത്. ആ മൂന്നു ഷാജിമാർ ആയി എത്തുന്നത് ബിജു മേനോൻ, ആസിഫ്  അലി, ബൈജു എന്നിവരാണ്. കോഴിക്കോട് ഉള്ള ഷാജി ആയി ബിജു മേനോൻ എത്തുമ്പോൾ തിരുവനന്തപുരത്തു ഉള്ള ഷാജി ആയി എത്തുന്നത് ബൈജു ആണ്. ആസിഫ് അലി എത്തുന്നത് കൊച്ചിയിൽ ഉള്ള ഷാജി ആയാണ്. ഇതിന്റെ ആദ്യ ടീസർ കുറച്ചു ദിവസങ്ങൾക്കു മുൻപേ റീലീസ് ചെയ്തിരുന്നു. മികച്ച പ്രേക്ഷക പ്രതികരണം ആണ് ആ ടീസർ നേടിയെടുത്തത്.

ഇപ്പോഴിതാ ഈ ചിത്രത്തിലെ ആദ്യ ഗാനവും സോഷ്യൽ മീഡിയയിൽ തരംഗമായി കഴിഞ്ഞിരിക്കുന്നു. മനസ്സുക്കുള്ളെ എന്നു തുടങ്ങുന്ന ഈ ഗാനം പാടിയിരിക്കുന്നത് ശ്രേയ ഘോഷാലും രഞ്ജിത്തും ചേർന്നാണ്. എമിൽ മുഹമ്മദ് സംഗീതം നൽകിയിരിക്കുന്ന ഈ ഗാനം വളരെ മനോഹരമായാണ് നാദിർഷാ ചിത്രീകരിച്ചിരിക്കുന്നത്. വിനോദ് ഇല്ലംപിള്ളി ദൃശ്യങ്ങൾ ഒരുക്കിയിരിക്കുന്ന ഈ ഗാനത്തിൽ ആസിഫ് അലിയും നിഖില വിമലുമാണ് അഭിനയിച്ചിരിക്കുന്നത്. നാദിർഷയും ഈ ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം ചെയ്തിട്ടുണ്ട്. ദിലീപ് പൊന്നൻ ആണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ബിജു മേനോൻ, ആസിഫ് അലി, ബൈജു, നിഖില വിമൽ എന്നിവർക്ക് ഒപ്പം ശ്രീനിവാസനും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ബി രാകേഷ് ആണ് മേരാ നാം ഷാജി നിർമ്മിച്ചിരിക്കുന്നത്. ചിത്രം ഉടൻ തന്നെ റീലീസ് ചെയ്യും.

webdesk

Recent Posts

”പെരുമാനീലെ കലഹങ്ങൾ തുടങ്ങണതും തീർപ്പാക്കണതും ഇവിടെന്നാ”: ‘പെരുമാനി’ റിലീസിന് ഒരുങ്ങുന്നു

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മജു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയാണ്…

1 day ago

ബോക്സ് ഓഫീസിൽ ജനപ്രിയ തരംഗം; കുടുംബ പ്രേക്ഷകർ പവി കെയർ ടേക്കറേ ഏറ്റെടുത്തു.

ജനപ്രിയ നായകൻ ദിലീപ് നായകനായ പവി കെയർ ടേക്കർ റീലിസ് ആയി രണ്ടു ദിവസം പിന്നടുമ്പോൾ മികച്ച അഭിപ്രയത്തോടൊപ്പം ബോക്സ്…

1 day ago

‘വെണ്ണിലാ കന്യകേ’; ‘പവി കെയര്‍ ടേക്കറി’ലെ വീഡിയോ സോംഗ്

മികച്ച പ്രതികരണങ്ങൾ നേടി തിയേറ്ററിൽ മുന്നേറുന്ന ജനപ്രിയ നായകൻ ദിലീപിനെ നായകനാക്കി വിനീത് കുമാര്‍ സംവിധാനം ചെയ്‍ത പവി കെയര്‍…

1 day ago

ജനപ്രിയ എന്റർടൈനർ; ‘പവി കെയർ ടേക്കർ’ റിവ്യൂ വായിക്കാം

വേനലവധിക്കാലത്തു കുടുംബ പ്രേക്ഷകരെ ലക്ഷ്യമാക്കി എത്തുന്ന ചിത്രങ്ങൾ എന്നും കംപ്ലീറ്റ് എന്റർടൈൻമെന്റ് പാക്കേജ് ആയാണ് ഒരുക്കുക. അത്തരം ഒട്ടേറെ ചിത്രങ്ങളുമായി…

3 days ago

ഇത് ജനപ്രിയ നായകന്റെ വരവ്; ‘പവി കെയർ ടേക്കർ’ ഇന്ന് മുതൽ

ജനപ്രിയ നായകൻ ദിലീപ് കേന്ദ്ര കഥാപാത്രമാകുന്ന പവി കെയർ ടേക്കർ ഇന്ന് മുതൽ തീയേറ്ററുകളിലേക്ക്. മലയാള സിനിമയുടെ ബോക്സ് ഓഫീസിൽ…

4 days ago

ഷറഫുദ്ദീൻ ചിത്രം ‘ദി പെറ്റ് ഡിക്ടറ്റീവ്’ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു !

ഷറഫുദ്ദീൻ, അനുപമ പരമേശ്വരൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രനീഷ് വിജയൻ സംവിധാനം ചെയ്യുന്ന സിനിമയാണ് 'ദി പെറ്റ് ഡിക്ടറ്റീവ്'. തൃക്കാക്കര…

4 days ago

This website uses cookies.