പ്രശസ്ത സംവിധായകൻ റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത പുതിയ ചിത്രമാണ് പ്രതി പൂവൻ കോഴി. മഞ്ജു വാര്യർ നായികാ വേഷം ചെയ്യുന്ന ഈ ചിത്രം ഈ ആഴ്ച അവസാനത്തോടെ റിലീസ് ചെയ്യാൻ പോവുകയാണ്. ഈ ചിത്രത്തിലെ പ്രതിനായക വേഷം ചെയ്തു കൊണ്ട് റോഷൻ ആൻഡ്രൂസും നടനായി അരങ്ങേറ്റം കുറിക്കുകയാണ്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിച്ച പ്രതി പൂവൻ കോഴി രചിച്ചത് ഉണ്ണി ആർ ആണ്. ഇപ്പോഴിതാ ഈ ചിത്രത്തെ കുറിച്ചും മഞ്ജു വാര്യർ എന്ന നടിയെ കുറിച്ചും മനസ്സ് തുറക്കുകയാണ് റോഷൻ ആൻഡ്രൂസ്.
വീണ്ടും മഞ്ജുവിനൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് ആണ് റോഷൻ ആൻഡ്രൂസ് പറയുന്നത്. ഹൗ ഓള്‍ഡ് ആര്‍ യൂ എന്ന ചിത്രത്തിന് ശേഷം മഞ്ജു വാര്യരും റോഷന്‍ ആന്‍ഡ്രൂസും ഒന്നിച്ച ചിത്രമാണ് പ്രതി പൂവൻ കോഴി. മാധുരി എന്ന സെയില്‍സ് ഗേള്‍ ആയി മഞ്ജു ഈ ചിത്രത്തിൽ വേഷമിടുമ്പോള്‍ ആന്‍പ്പന്‍ എന്ന വില്ലന്‍ ആയാണ് റോഷൻ ആൻഡ്രൂസ് ഇതിൽ അഭിനയിക്കുന്നത്. മഞ്ജു വാര്യർ എന്ന നടിയെ കുറിച്ച് തിലകന്‍ സാര്‍ പലവട്ടം പറഞ്ഞിട്ടുണ്ട് എന്നും ലോകത്ത് ഒരാളുടെ മുന്നില്‍ നിന്നപ്പോള്‍ മാത്രമേ താനൊന്നു വിറച്ചുപോയിട്ടുള്ളൂ, അത് മഞ്ജുവിന്റെ മുന്നിലാണെന്ന് തിലകൻ സർ പറഞ്ഞ കാര്യവും റോഷൻ വെളിപ്പെടുത്തുന്നു.
തിലകന്‍ സാര്‍ വരെ അങ്ങനെ ആദരവോടെ കാണുന്ന മഞ്ജു വാര്യർ എന്ന പ്രതിഭ തന്റെ സുഹൃത്ത് ആണെന്ന് പറയുന്നതിലും മഞ്ജുവിനൊപ്പം വീണ്ടും ഒന്നിച്ച് പ്രവര്‍ത്തിക്കുന്നതിലും തനിക്കു അഭിമാനമുണ്ട് എന്നാണ് റോഷൻ പറയുന്നത്. വളരെ റിയലിസ്റ്റിക് ആയ അഭിനയമാണ് മഞ്ജുവിന്റേത് എന്നും അഭിനയമെന്നതിനേക്കാള്‍ റിയല്‍ ആയി പെരുമാറുകയാണ് ചെയ്തത് എന്നും റോഷൻ വിശദീകരിക്കുന്നു. ഹൗ ഓള്‍ഡ് ആര്‍ യൂ എന്ന റോഷൻ ആൻഡ്രൂസ് ചിത്രത്തിലൂടെ ആണ് അഞ്ചു വർഷം മുൻപേ മഞ്ജു വാര്യർ അഭിനയ രംഗത്തേക്ക് തിരിച്ചെത്തിയത്.
നിങ്ങളുടെ സൗഹൃദത്തിലേക്ക് ഇന്നുമുതൽ പുതിയ ഒരു ബെസ്റ്റി കടന്നു വരുന്നു എന്ന പരസ്യ വാചകവുമായി എത്തിയ ചിത്രമാണ് 'ബെസ്റ്റി'. ഷാനു…
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ബെസ്റ്റി'യുടെ ട്രെയിലർ എത്തി. ഒരു കംപ്ലീറ്റ് ഫാമിലി എന്റർടൈനർ ആണ് സിനിമയെന്നാണ് ട്രെയിലർ നൽകുന്ന സൂചന.…
ബെന്സി പ്രൊഡക്ഷന്സിന്റെ ബാനറില് കെ വി അബ്ദുള് നാസര് നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
This website uses cookies.