മലയാള സിനിമയുടെ മാസ്റ്റർ ഡയറക്ടർ പ്രിയദർശൻ വരുന്ന മാസങ്ങളിൽ രണ്ടു ചിത്രങ്ങളാണ് ചെയ്യാൻ പോകുന്നതെന്നാണ് സൂചന. അതിലൊന്ന് എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ മോഹൻലാൽ നായകനാവുന്ന ഓളവും തീരവും എന്ന ചിത്രമാണെങ്കിൽ മറ്റൊന്ന് മലയാളത്തിലെ യുവതാരനിരയണിനിരക്കുന്ന ഒരു ത്രില്ലറാണ്. ഈ ചിത്രത്തിലൂടെ പ്രിയദർശൻ നിർമ്മാതാവ് കൂടിയാവുകയാണെന്നാണ് ക്യാൻ ചാനൽ മീഡിയ റിപ്പോർട്ട് ചെയ്യുന്നത്. ഫോർ ഫ്രെയിംസ് എന്ന തന്റെ ബാനറിൽ അദ്ദേഹം നിർമ്മിക്കുന്ന ഈ ചിത്രത്തിന് തിരക്കഥയൊരുക്കുന്നതും പ്രിയദർശൻ തന്നെയാണ്. റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ, അര്‍ജുന്‍ അശോകന്‍ എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെയവതരിപ്പിക്കുക. അതുപോലെ തന്നെ സിദ്ദിക്കും ഈ ചിത്രത്തിന്റെ താരനിരയിലുണ്ടാകും. ഓഗസ്റ്റ് ഒന്നിന് എറണാകുളത്തു ഷൂട്ടിംഗ് ആരംഭിക്കാൻ പോകുന്ന ഈ ചിത്രത്തിന്റെ മറ്റൊരു ലൊക്കേഷൻ തൊടുപുഴയാണ്.
ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനം ഉടൻ തന്നെയുണ്ടാവുമെന്നാണ് വാർത്തകൾ പറയുന്നത്. ദിവാകർ ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന്റെ സഹനിർമ്മാതാവായി എത്തുന്നത് ബാദുഷയാണ്. ഷാനവാസ് ഷാജഹാനും സജിയുമാണ് ഈ ത്രില്ലർ ചിത്രത്തിന്റെ ലൈന്‍ പ്രൊഡ്യൂസേഴ്‌സ്. ഇതിനു മുൻപ് പ്രിയദർശൻ ഒരുക്കിയ ത്രില്ലർ ചിത്രമാണ് ഒപ്പം. മോഹൻലാൽ നായകനായെത്തിയ ഈ ചിത്രം മലയാള സിനിമയിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി മാറി, 50 കോടി ക്ലബ്ബിലിടം പിടിച്ച ചിത്രമാണ്. ഇപ്പോൾ യുവതാരനിരക്കൊപ്പം പ്രിയദർശൻ ഒന്നിക്കുന്നുവെന്നത് തന്നെ സിനിമ പ്രേമികൾക്കു ഏറെ ആവേശം പകരുന്ന വാർത്തയാണ്. മോഹൻലാൽ നായകനായ ഒരു ബിഗ് ബഡ്ജറ്റ് സ്പോർട്സ് ഡ്രാമ ചിത്രവും പ്ലാൻ ചെയ്യുന്ന പ്രിയദർശൻ, ഹിന്ദിയിൽ അക്ഷയ് കുമാർ നായകനായ ഒരു ചിത്രം കൂടിയൊരുക്കാനുള്ള തയ്യാറെടുപ്പിലാണ്. ഉർവശി നായികാ വേഷം ചെയ്ത ഒരു തമിഴ് ചിത്രമാണ് ഇനി റിലീസ് ചെയ്യാനുള്ള പ്രിയദർശൻ പ്രൊജക്റ്റ്.
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി' ഇന്ന് മുതൽ കേരളത്തിലെ…
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ നായകനാക്കി എംടി-ഹരിഹരന് കൂട്ടുകെട്ടിലൊരുങ്ങിയ ക്ലാസിക് ചിത്രമായ ഒരു വടക്കന് വീരഗാഥ വീണ്ടും തീയേറ്ററുകളിൽ പ്രേക്ഷകരുടെ മുന്നിലേക്ക്…
ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ആസിഫ് അലിക്ക് ആശംസകൾ നേർന്നു കൊണ്ട്, ആസിഫിന്റെ അടുത്ത റിലീസായ താമർ ചിത്രം സർക്കീട്ടിലെ വീഡിയോ…
ആഗോള ബോക്സ് ഓഫീസിൽ വമ്പൻ കുതിപ്പ് തുടർന്ന് ആസിഫ് അലി ചിത്രമായ 'രേഖാചിത്രം'. ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു…
ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി'യുടെ കേരളത്തിലെ ടിക്കറ്റ് ബുക്കിംഗ്…
This website uses cookies.