ആദിയെയും പ്രണവ് മോഹൻലാലിനെയും അഭിനന്ദിച്ചു ഇതാ പുതിയൊരാൾ കൂടി രംഗത്ത്. പ്രശസ്ത സംവിധായകൻ റോഷൻ ആൻഡ്രൂസ് ആണ് ആ വ്യക്തി. ആദി കണ്ടു എന്നും ഒരുപാട് ഇഷ്ടമായെന്നും റോഷൻ ആൻഡ്രൂസ് പറയുന്നു. പ്രണവിന്റെ പെർഫോമൻസ് അതിഗംഭീരം ആയെന്നു വിശേഷിപ്പിച്ച റോഷൻ ആൻഡ്രൂസ്, ഈ ചിത്രം എല്ലാവരും കാണണം എന്നും പറഞ്ഞു. പ്രണവിന് ആശംസകളും അഭിനന്ദനങ്ങളും പറഞ്ഞു കൊണ്ടാണ് റോഷൻ ആൻഡ്രൂസ് തന്റെ ഫേസ്ബുക് പേജിൽ പോസ്റ്റ് ഇട്ടതു. ഇതിപ്പോൾ വിനീത് ശ്രീനിവാസൻ, ഷാജി കൈലാസ്, മഞ്ജു വാര്യർ, വി എ ശ്രീകുമാർ മേനോൻ, സാജിദ് യഹിയ , അരുൺ ഗോപി തുടങ്ങി ഒരുപാട് പ്രശസ്ത സിനിമാ പ്രവർത്തകർ പ്രണവിനും ആദിക്കും ആശംസകളും അഭിനന്ദനങ്ങളും അറിയിച്ചു രംഗത്ത് വന്നു കഴിഞ്ഞു.
ജീത്തു ജോസഫ് സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ ഹൈലൈറ്റ് പ്രണവിന്റെ ഇടിവെട്ട് ആക്ഷൻ രംഗങ്ങൾ ആണ്. കോരിത്തരിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളോടൊപ്പം ത്രില്ലടിപ്പിക്കുന്ന മുഹൂർത്തങ്ങളും വൈകാരികമായ രംഗങ്ങളുമെല്ലാം നിറഞ്ഞ ഈ ചിത്രം യുവാക്കൾ മാത്രമല്ല ഇപ്പോൾ കുടുംബ പ്രേക്ഷകരും ഇരു കയ്യും നീട്ടി സ്വീകരിക്കുകയാണ്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ആശീർവാദ് സിനിമാസിന്റെ ആദ്യ ചിത്രമായ മോഹൻലാൽ- ഷാജി കൈലാസ് ചിത്രം നരസിംഹം പുറത്തിറങ്ങിയത് 2000 ജനുവരി 26 നു ആണ്. മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ആയി മാറിയിരുന്നു ആ ചിത്രം. ഇപ്പോഴിതാ പതിനെട്ടു വര്ഷങ്ങള്ക്കു ശേഷം മോഹൻലാലിൻറെ മകൻ നായകനായ ആദ്യ ചിത്രവും ആശീർവാദ് നിർമ്മിക്കുകയും അതേ ജനുവരി 26 എന്ന ഡേറ്റിൽ റിലീസ് ചെയ്തു ഇപ്പോൾ ബ്ലോക്ക്ബസ്റ്റർ വിജയം നേടുകയാണ്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.