[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ബ്രഹ്മാണ്ഡ ഗ്യാങ്സ്റ്റർ ഡ്രാമ; പൃഥ്വിരാജ് ചിത്രവുമായി രോഹിത് വി എസ്

ആസിഫ് അലി നായകനായ അഡ്വെഞ്ചർസ്‌ ഓഫ് ഓമനക്കുട്ടൻ, ഇബിലീസ്, ടോവിനോ തോമസ് നായകനായ ആക്ഷൻ ചിത്രം കള എന്നിവയിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് രോഹിത് വി എസ്. ഇപ്പോൾ ആസിഫ് അലിയെ നായകനാക്കി ടിക്കി ടാക്ക എന്ന ആക്ഷൻ ചിത്രം ഒരുക്കുകയാണ് അദ്ദേഹം. അതിനിടയിൽ തന്റെ അടുത്ത ചിത്രത്തെ കുറിച്ച് രോഹിത് പുറത്ത് വിട്ട അപ്‌ഡേറ്റ് ആണ് ഇപ്പോൾ വൈറലാവുന്നത്.

സോഷ്യൽ മീഡിയയിൽ ആരാധകരോട് സംവദിക്കുന്നതിനിടെ പൃഥ്വിരാജ് നായകനായ ഒരു ചിത്രം പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിനാണ് രോഹിത് മറുപടി നൽകിയത്. തീർച്ചയായും പ്രതീക്ഷിക്കാമെന്നും, അടുത്ത വർഷം ചിത്രം ആരംഭിക്കാനാണ് പ്ലാനെന്നും രോഹിത് വെളിപ്പെടുത്തി. ഒരു ഗ്യാങ് വാർ ചിത്രം പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിന് രോഹിത് ഉത്തരം നൽകിയത്, പൃഥ്വിരാജ് നായകനായി പ്ലാൻ ചെയ്യുന്നത് അത്തരമൊരു ചിത്രം ആണെന്നാണ്. തനിക്ക് വേണ്ടി സ്വയം യുദ്ധം ചെയ്യുന്ന ഒരു രാജാവിന്റെ കഥയാണ് അതെന്നും രോഹിത് സൂചിപ്പിച്ചു.

രോഹിത് വി എസിന്റെ ഈ ഉത്തരം ഇൻസ്റ്റാഗ്രാമിൽ സ്റ്റോറി ആയി ഷെയർ ചെയ്ത് കൊണ്ട് പൃഥ്വിരാജ് സുകുമാരനും എത്തിയതോടെ രോഹിത്- പൃഥ്വിരാജ് കൂട്ടുകെട്ടിലുള്ള ചിത്രം ഉറപ്പായിരിക്കുകയാണ്. ഇപ്പോൾ രോഹിത് ഒരുക്കുന്ന ടിക്കി ടാക്ക ആസിഫ് അലിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായാണ് അവതരിപ്പിക്കുന്നത്. കെ ജി എഫ് പോലെ ഒരു വമ്പൻ ആക്ഷൻ ചിത്രമായാണ് ടിക്കി ടാക്ക പ്ലാൻ ചെയ്യുന്നതെന്നും വാർത്തകൾ വന്നിരുന്നു. ഒരിടവേളക്ക് ശേഷം നവംബറിൽ ഷൂട്ടിംഗ് പുനരാരംഭിക്കുന്ന ടിക്കി ടാക്ക അടുത്ത ഓണം റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തിക്കാനാണ് പ്ലാൻ.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.