മലയാളത്തിലെ സൂപ്പർ ഹിറ്റ് സംവിധായകനായ അൻവർ റഷീദ് ഒരേ സമയം ഒന്നിലധികം ചിത്രങ്ങളുടെ പണിപ്പുരയിലാണ് എന്ന വാർത്തകൾ കുറച്ചു നാളായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. മോഹൻലാൽ, മമ്മൂട്ടി, കുഞ്ചാക്കോ ബോബൻ എന്നിവർ നായകന്മാരാകുന്ന ചിത്രങ്ങളാണ് അദ്ദേഹം പ്ലാൻ ചെയ്യുന്നതെന്നാണ് വാർത്തകൾ വന്നത്.
ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ഇവക്കൊപ്പം, ദുൽഖർ സൽമാൻ നായകനായ ഒരു ചിത്രവും അൻവർ റഷീദ് പ്ലാൻ ചെയ്യുകയാണ്. ഒരു നീണ്ട ഇടവേളക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചു വരുന്ന ദുൽഖർ രണ്ട് മലയാള ചിത്രങ്ങൾ തുടർച്ചയായി ചെയ്യുമെന്നാണ് സൂചന. അതിൽ ആദ്യത്തേത് ആർഡിഎക്സ് സംവിധായകൻ നഹാസ് ഒരുക്കുന്ന ചിത്രമാണ്. എസ് ജെ സൂര്യ, ആന്റണി വർഗീസ് എന്നിവരും വേഷമിടുന്ന ഈ ചിത്രം ജനുവരിയിൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.
അതിന് ശേഷം ദുൽഖർ ചെയ്യുന്ന മലയാള ചിത്രം അൻവർ റഷീദിന്റെ ആകുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകരും സിനിമാ പ്രേമികളും. ഈ പ്രോജെക്ടിനെ കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം ഒന്നും തന്നെ ഇപ്പോൾ ലഭ്യമല്ല. സൗബിൻ ഷാഹിർ, അമൽ നീരദ് എന്നിവർ പ്ലാൻ ചെയ്യുന്ന ചിത്രങ്ങളിലും ദുൽഖർ നായകനായി എത്തിയേക്കാമെന്നു വാർത്തകൾ പ്രചരിക്കുന്നുണ്ട്.
അൻവർ റഷീദ്- ദുൽഖർ സൽമാൻ കൂട്ടുകെട്ട് ആദ്യമായി ഒന്നിച്ചത് 12 വർഷത്തിന് മുൻപ് റിലീസ് ചെയ്ത ഉസ്താദ് ഹോട്ടൽ എന്ന ചിത്രത്തിലാണ്. അഞ്ജലി മേനോൻ രചിച്ച ഈ ചിത്രം വൻ വിജയം നേടിയിരുന്നു. രാജമാണിക്യം, ചോട്ടാ മുംബൈ, അണ്ണൻ തമ്പി തുടങ്ങിയ ചിത്രങ്ങളും ഒരുക്കിയിട്ടുള്ള അൻവർ സംവിധാനം ചെയ്ത അവസാന ചിത്രം ഫഹദ് ഫാസിൽ നായകനായ ട്രാൻസ് ആണ്.
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…
ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…
സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…
This website uses cookies.