ആസിഫ് അലി നായകനായ അഡ്വെഞ്ചർസ് ഓഫ് ഓമനക്കുട്ടൻ, ഇബിലീസ്, ടോവിനോ തോമസ് നായകനായ ആക്ഷൻ ചിത്രം കള എന്നിവയിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് രോഹിത് വി എസ്. ഇപ്പോൾ ആസിഫ് അലിയെ നായകനാക്കി ടിക്കി ടാക്ക എന്ന ആക്ഷൻ ചിത്രം ഒരുക്കുകയാണ് അദ്ദേഹം. അതിനിടയിൽ തന്റെ അടുത്ത ചിത്രത്തെ കുറിച്ച് രോഹിത് പുറത്ത് വിട്ട അപ്‌ഡേറ്റ് ആണ് ഇപ്പോൾ വൈറലാവുന്നത്.
സോഷ്യൽ മീഡിയയിൽ ആരാധകരോട് സംവദിക്കുന്നതിനിടെ പൃഥ്വിരാജ് നായകനായ ഒരു ചിത്രം പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിനാണ് രോഹിത് മറുപടി നൽകിയത്. തീർച്ചയായും പ്രതീക്ഷിക്കാമെന്നും, അടുത്ത വർഷം ചിത്രം ആരംഭിക്കാനാണ് പ്ലാനെന്നും രോഹിത് വെളിപ്പെടുത്തി. ഒരു ഗ്യാങ് വാർ ചിത്രം പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിന് രോഹിത് ഉത്തരം നൽകിയത്, പൃഥ്വിരാജ് നായകനായി പ്ലാൻ ചെയ്യുന്നത് അത്തരമൊരു ചിത്രം ആണെന്നാണ്. തനിക്ക് വേണ്ടി സ്വയം യുദ്ധം ചെയ്യുന്ന ഒരു രാജാവിന്റെ കഥയാണ് അതെന്നും രോഹിത് സൂചിപ്പിച്ചു.
രോഹിത് വി എസിന്റെ ഈ ഉത്തരം ഇൻസ്റ്റാഗ്രാമിൽ സ്റ്റോറി ആയി ഷെയർ ചെയ്ത് കൊണ്ട് പൃഥ്വിരാജ് സുകുമാരനും എത്തിയതോടെ രോഹിത്- പൃഥ്വിരാജ് കൂട്ടുകെട്ടിലുള്ള ചിത്രം ഉറപ്പായിരിക്കുകയാണ്. ഇപ്പോൾ രോഹിത് ഒരുക്കുന്ന ടിക്കി ടാക്ക ആസിഫ് അലിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായാണ് അവതരിപ്പിക്കുന്നത്. കെ ജി എഫ് പോലെ ഒരു വമ്പൻ ആക്ഷൻ ചിത്രമായാണ് ടിക്കി ടാക്ക പ്ലാൻ ചെയ്യുന്നതെന്നും വാർത്തകൾ വന്നിരുന്നു. ഒരിടവേളക്ക് ശേഷം നവംബറിൽ ഷൂട്ടിംഗ് പുനരാരംഭിക്കുന്ന ടിക്കി ടാക്ക അടുത്ത ഓണം റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തിക്കാനാണ് പ്ലാൻ.
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.