തമിഴകത്തിന്റെ ഷോമാൻ എന്നറിയപ്പെടുന്ന ഷങ്കർ ഇപ്പോൾ രണ്ട് ചിത്രങ്ങൾ ഒരുക്കുന്ന തിരക്കിലാണ്. റാം ചരൺ നായകനായ പുതിയ ചിത്രമാണ് അതിലൊന്ന്. കിയാരാ അദ്വാനി നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ എസ് ജെ സൂര്യയും വേഷമിടുന്നുണ്ട്. അത് കൂടാതെ ശങ്കർ ഒരുക്കാൻ പോകുന്ന ചിത്രം ഇന്ത്യൻ 2 ആണ്. ഉലകനായകൻ കമൽ ഹാസൻ നായകനായി എത്തുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടനെ ആരംഭിക്കും. ഈ രണ്ടു ചിത്രങ്ങളും ഒരേ സമയം ഷൂട്ട് ചെയ്യാനുള്ള പ്ലാനിലാണ് ഷങ്കർ. ഇന്ത്യൻ 2 ലെ കമൽ ഹാസന്റെ ഉൾപ്പെടെയുള്ള നിർണ്ണായക രംഗങ്ങൾ ഷങ്കർ ഷൂട്ട് ചെയ്യുമ്പോൾ, സഹതാരങ്ങളുടെ സീനുകൾ ഷൂട്ട് ചെയ്യാൻ, വസന്തബാലൻ, ചിമ്പുദേവൻ, അറിവഴകൻ എന്നിവർ സഹായികളായി എത്തുമെന്ന് വാർത്തകളുണ്ട്. ഇപ്പോഴിതാ മറ്റൊരു ബ്രഹ്മാണ്ഡ ചിത്രത്തിന്റെ പണിപ്പുരയിലാണ് ശങ്കറെന്ന വാർത്തകളാണ് വരുന്നത്.
തമിഴിലെ പ്രശസ്ത നോവലായ വേൽപാരിയെ അടിസ്ഥാനമാക്കി ആയിരം കോടി ബഡ്ജറ്റിലാണ് ഈ ചിത്രമൊരുക്കുകയെന്നാണ് സൂചന. നടിപ്പിൻ നായകൻ സൂര്യ ഇതിൽ നായകനായി എത്തുമെന്നാണ് ആദ്യം വാർത്തകൾ വന്നതെങ്കിലും, ഇപ്പോൾ വരുന്ന സ്ഥിതീകരിക്കാത്ത വാർത്തകൾ പറയുന്നത് കെ ജി എഫ് താരം റോക്കിങ് സ്റ്റാർ യാഷിനെ കൂടി അണിയറ പ്രവർത്തകർ ഇതിലെ നായകനായി അഭിനയിക്കാനുള്ള ഓഫറുമായി സമീപിച്ചിട്ടുണ്ടെന്നാണ്. ബോളിവുഡ് സംവിധായകൻ കരൺ ജോഹർ, പെൻ സ്റ്റുഡിയോസ്, നെറ്റ്ഫ്ലിക്സ് എന്നിവർ ചേർന്നാകും ഈ ബ്രഹ്മാണ്ഡ ചിത്രം നിർമ്മിക്കുകയെന്നും റിപ്പോർട്ടുകൾ പറയുന്നു. ഏറെ പുരസ്‍കാരങ്ങൾ നേടിയിട്ടുള്ള സു വെങ്കടേശൻ രചിച്ച വേൽപാരി എന്ന വലിയ നോവൽ, സംഗം കാലഘട്ടത്തിൽ നടക്കുന്ന കഥയാണ് പറയുന്നത്. വെളിർ വംശത്തിന്റെ രാജാവായ വേൽപാരിയുടെ ഭരണകാലത്തിന്റെയും പോരാട്ടങ്ങളുടെയും കഥ പറയുന്ന നോവലാണിത്.
തന്റെ കരിയറിൽ താൻ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് ഗിഗ്ഡം ഓഫ് കേരളയിൽ ലഭിച്ചതെന്ന്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
This website uses cookies.