[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഋഷി കപൂർ മടങ്ങിയത് മോഹൻലാലുമൊത്തു അഭിനയിക്കണമെന്ന ആഗ്രഹം ബാക്കിയാക്കി: ജീത്തു ജോസഫ്

ഇന്ത്യൻ സിനിമയിലെ പ്രഗത്ഭ നടന്മാരിലൊരാളായിരുന്ന ഋഷി കപൂർ വിട വാങ്ങിക്കഴിഞ്ഞു. ഇന്ത്യൻ സിനിമാ ലോകമൊന്നടങ്കം ഈ മഹാ പ്രതിഭക്കു ആദരാഞ്ജലികൾ അർപ്പിക്കുകയാണ്. രാജ്യം ലോക്ക് ഡൌൺ സാഹചര്യത്തിലായതു കൊണ്ട് തന്നെ പ്രിയ സഹ പ്രവര്ത്തകനേയും സുഹൃത്തിനേയും അവസാനമായി ഒന്ന് കാണാൻ പോലും പലർക്കും സാധിച്ചില്ല. 1970 ഇൽ അച്ഛൻ രാജ് കപൂർ സംവിധാനം ചെയ്ത മേരാ നാം ജോക്കറിലൂടെ ബാല താരമായി അരങ്ങേറി ദേശീയ ചലച്ചിത്ര പുരസ്‍കാരമടക്കം നേടിയ ഋഷി കപൂർ ആദ്യമായി നായക വേഷം ചെയ്ത ചിത്രമായിരുന്നു ബോബി. സൂപ്പർ വിജയം നേടിയ ആ  ചിത്രത്തോടെ താരപദവിയിലെത്തിയ ഋഷി കപൂർ പിന്നീട് നായകനായും സഹതാരമായുമെല്ലാം ഒട്ടേറെ ചിത്രങ്ങളിൽ തിളങ്ങിയിട്ടുണ്ട്. ഒരു സിനിമ സംവിധാനവും ചെയ്‌തെ അദ്ദേഹം സിനിമകൾ നിർമ്മിക്കുകയും ചെയ്തു. മലയാളി സംവിധായകൻ ജീത്തു ജോസഫ് ഒരുക്കിയ ദി ബോഡി എന്ന ചിത്രമായിരുന്നു അദ്ദേഹത്തിന്റെ അവസാനത്തെ റിലീസ്.

ആ ചിത്രത്തിന്റെ തുടക്കം മുതൽ ഋഷി കപൂറുമായി വലിയ സൗഹൃദ ബന്ധം സ്ഥാപിച്ച ജീത്തു ജോസഫ് അദ്ദേഹത്തെ കുറിച്ചുള്ള തന്റെ ഓർമ്മകൾ പങ്കു വെക്കുകയാണ്. വളരെ സിംപിളായ, സംവിധായകനെ പൂർണ്ണമായും വിശ്വസിക്കുന്ന, സിനിമയുടെ പൂർണ്ണതക്കു വേണ്ടി എന്തും ചെയ്യുന്ന നടനാണ് ഋഷി കപൂർ എന്നും അദ്ദേഹത്തെ കാണുമ്പോൾ തനിക്കു മലയാളത്തിന്റെ സ്വന്തം മോഹൻലാലിനെയാണ് ഓർമ്മ വരുന്നത് എന്നും ജീത്തു ജോസഫ് പറയുന്നു. അസുഖം ഭേദമായി തിരിച്ചെത്തിയ സമയത്തു അദ്ദേഹം തന്നോട് പറഞ്ഞ ആഗ്രഹങ്ങൾ മോഹൻലാലുമൊത്തു ഒരു സിനിമയിൽ അഭിനയിക്കണമെന്നും കേരളത്തിൽ വന്നു താമസിച്ചു കരിമീൻ പൊള്ളിച്ചത് കഴിക്കണമെന്നുമായിരുന്നു എന്നും ജീത്തു ജോസഫ് ഓർത്തെടുക്കുന്നു. ഒരു നടന്നെന്ന നിലയിൽ മാത്രമല്ല ഒരു മനുഷ്യനെന്ന നിലയിലും വളരെ വലിയ സ്ഥാനത്താണ് അദ്ദേഹം തന്റെ മനസ്സിൽ സ്ഥാനം നേടിയത് എന്നും, അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ ഈ വിടവാങ്ങൽ സ്വന്തം കുടുംബത്തിൽ നിന്നൊരാൾ നഷ്ടപെട്ടത് പോലെ വിഷമിപ്പിക്കുന്നതാണെന്നും ജീത്തു പറഞ്ഞു. 

webdesk

Recent Posts

കൊക്കൈയ്ൻ കേസിൽ ഷൈൻ ടോം ചാക്കോ കുറ്റവിമുക്തൻ; കോടതി ഉത്തരവ് പുറത്ത്

കൊക്കെയ്ന്‍ കേസില്‍ പ്രശസ്ത മലയാള സിനിമാ താരം ഷൈന്‍ ടോം ചാക്കോ കുറ്റവിമുക്തന്‍. ഷൈൻ ടോം ചാക്കോ ഉള്‍പ്പെടെയുള്ള കേസിലെ…

1 day ago

മമ്മൂട്ടി- മോഹൻലാൽ- മഹേഷ് നാരായണൻ – ആൻ്റോ ജോസഫ് ചിത്രത്തിൽ നയൻതാര ജോയിൻ ചെയ്തു.

മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന മഹേഷ് നാരായണൻ ചിത്രത്തില്‍ നയൻതാര ജോയിൻ ചെയ്തു. 9 വർഷങ്ങൾക്കുശേഷം മമ്മൂട്ടിയും നയൻതാരയും ഒന്നിച്ചഭിനയിക്കുന്ന സിനിമ…

3 days ago

മനസ്സുകളിൽ ചേക്കേറി ‘നാരായണീന്റെ മൂന്നാണ്മക്കൾ’; വീണ്ടും മലയാളത്തിൽ ഒരു കൊച്ചു ചിത്രത്തിന്റെ വലിയ വിജയം

കിഷ്കിന്ധാ കാണ്ഡം എന്ന ചിത്രത്തിന് ശേഷം ഗുഡ് വിൽ എന്റർടൈൻമെന്റിന്റെ ബാനറിൽ ജോബി ജോർജ് നിർമ്മിച്ച 'നാരായണീന്റെ മൂന്നാണ്മക്കൾ' ഗംഭീര…

3 days ago

ഒരു വടക്കൻ വീരഗാഥ കണ്ട് ഞെട്ടി പ്രേക്ഷകർ; മലയാളത്തിന്റെ ബാഹുബലി

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ഹരിഹരൻ ഒരുക്കിയ ക്ലാസിക് ചിത്രം ഒരു വടക്കൻ വീരഗാഥ ഫെബ്രുവരി ഏഴിന് ആണ് റീ റീലിസിനു…

4 days ago

മമ്മൂട്ടി – ഡീനോ ഡെന്നിസ് ചിത്രം ബസൂക്ക ഏപ്രിൽ 10, 2025 റിലീസ്

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ബസൂക്കയുടെ പുതിയ റിലീസ് തീയതി പുറത്ത്.…

4 days ago

കേരളത്തിലെ 300 ലധികം സ്‌ക്രീനുകളിൽ അജിത് ചിത്രം ‘വിടാമുയർച്ചി’

തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി' ഇന്ന് മുതൽ കേരളത്തിലെ…

6 days ago

This website uses cookies.