[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

സ്വിമിങ് സ്യുട്ട് ചിത്രം പങ്കുവെച്ചു സദാചാര വാദികൾക്ക് മറുപടി നൽകി റീമ കല്ലിങ്കൽ

മലയാള സിനിമയിൽ ഒരുക്കാലത്ത് നിറഞ്ഞു നിന്നിരുന്ന വ്യക്തിയാണ് റിമ കല്ലിങ്കൽ. ശക്തമായ നിലപാടുകൾ സ്വീകരിക്കുന്ന ഫെമിനിസ്റ്റ് കൂടിയാണ് റിമ. 2009 ൽ പുറത്തിറങ്ങിയ ഋതു എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിലേക്ക് കടന്നുവന്നത്. 2019 ൽ പുറത്തിറങ്ങിയ ആഷിഖ് അബു ചിത്രമായ വൈറസിലാണ് റിമ കല്ലിങ്കൽ അവസാനമായി അഭിനയിച്ചിരിക്കുന്നത്. താരം ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ട്ടിക്കുന്നത്. കൂളിംഗ് ഗ്ലാസ്സുമായി സ്വിമ്മിങ് സ്യുട്ടിൽ നടന്നു വരുന്ന റിമയുടെ ഒരു ചിത്രവും വളരെ രസകരമായ ക്യാപ്‌ഷനും ചേർത്താണ് റിമ പോസ്റ്റ് ചെയ്തിരിക്കുന്നത്.

അത്ഭുതം, സ്ത്രീകൾക്ക് കാലുകളുണ്ട് എന്നാണ് റിമ കല്ലിങ്കൽ കുറിച്ചിരിക്കുന്നത്. സദാചാരവാദികൾക്ക് ചുട്ട മറുപടി എന്ന രീതിയിലാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്. റിമയ്ക്ക് പിന്തുണയുമായി സിനിമ പ്രേമികളും ഒരുപാട് സിനിമ താരങ്ങളും രംഗത്ത് എത്തിയിട്ടുണ്ട്. സാനിയ ഇയ്യപ്പൻ, ആഷിഖ് അബു, അനാർക്കലി, അഹാന, നിമിഷ സജയൻ തുടങ്ങി ഒരുപാട് സിനിമ താരങ്ങൾ റിമയെ പിന്തുണച്ചു ഇൻസ്റ്റാഗ്രാം പോസ്റ്റിന് താഴെ കമെന്റ് രേഖപ്പെടുത്തിയിട്ടുണ്ട്. അടുത്തിടെ അനശ്വര രാജന്റെ വസ്ത്രധാരണയുടെ പേരിൽ വിമർശിച്ചവർക്ക് ഇതിലും മനോഹരമായ മറുപടി നൽകാനാവില്ല എന്നാണ് സിനിമ പ്രേമികൾ അഭിപ്രായപ്പെടുന്നത്. 18 വയസ്സ് തികഞ്ഞതിന് പിന്നാലെ അനശ്വര ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചുകൊണ്ടുള്ള ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതാണ് ചിലരെ പ്രകോപിപ്പിച്ചത്. ഏറെ വിമർശനം നേരിടേണ്ടി വന്ന അതേ വസ്ത്രം ധരിച്ചുകൊണ്ടുള്ള ചിത്രം അനശ്വര വീണ്ടും പോസ്റ്റ് ചെയ്യുകയും വിമർശകർക്ക് മറുപടി നൽകുകയുമായിരുന്നു. അനശ്വരയ്ക്ക് പിന്തുണയെന്ന പോലെ റിമ കല്ലിങ്കലിന്റെ പോസ്റ്റ് ഇപ്പോൾ ഏറെ ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്.

ഫോട്ടോ കടപ്പാട്: Ranjith Bhaskar

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

23 hours ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

23 hours ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

7 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.